മാഹി ∙ സുരക്ഷാ ഡ്യൂട്ടിക്കിടെ വെടിയേറ്റ വനിതാ എസ്ഐ 28 വർഷത്തിനു ശേഷം മരണത്തിനു കീഴടങ്ങി. പുതുച്ചേരിയിൽ എസ്ഐ ആയിരുന്ന മാഹി സ്വദേശി വളവിൽ പിച്ചക്കാരന്റവിട ബാനുവാണ് (ജാനു 75) മരിച്ചത്. 1997ൽ അന്നത്തെ ഉപരാഷ്ട്രപതി കെ.ആർ.നാരായണൻ പുതുച്ചേരി സന്ദർശിക്കുമ്പോൾ സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബാനുവിന് ഇൻസ്പെക്ടറുടെ പിസ്റ്റളിൽനിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. Rahul Gandhi South America Visit, Congress Leader Foreign Trip, Indian Leader South America Tour, Rahul Gandhi Brazil Visit, Rahul Gandhi Colombia Visit, South America Politics, Indian Foreign Relations, Malayala Manorama Online News, Pawan Khera Congress, Rahul Gandhi International Relations, രാഹുൽ ഗാന്ധി, തെക്കേ അമേരിക്കൻ സന്ദർശനം, രാഹുൽ ഗാന്ധി യാത്ര, Rahul Gandhi Political Tour, Rahul Gandhi Global Leaders
നട്ടെല്ലിനു ഗുരുതര പരുക്കേറ്റ് അന്നുമുതൽ വീൽചെയറിലായിരുന്നു ജീവിതം. 2010ൽ സർവീസിൽനിന്നു വിരമിച്ചു. പുതുച്ചേരിയിലായിരുന്നു താമസം. മാഹിയിൽനിന്നുള്ള ആദ്യ പൊലീസ് ഉദ്യോഗസ്ഥയാണ്. ഭർത്താവ് പരേതനായ വീരപ്പൻ. മക്കൾ: മണികണ്ഠൻ, മഹേശ്വരി, ധനലക്ഷ്മി. English Summary:
Former SI Passes Away After Decades of Paralysis: SI Banu death occurred after 28 years on a wheelchair following an accidental shooting during Vice President K.R. Narayanan\“s security duty. The incident took place in Puducherry in 1997. She was the first police officer from Mahe to serve in Puducherry police.  |