വിഴിഞ്ഞം ∙ വീട് വിട്ടിറങ്ങി വിമാനം കയറി ഡൽഹിയിലെത്തിയ 13 കാരിയെ കണ്ടെത്തി തിരികെ വിഴിഞ്ഞത്തെ വീട്ടിൽ എത്തിച്ചു. വ്യാഴം രാവിലെ വീട്ടിൽ നിന്നിറങ്ങി ഓട്ടോയിൽ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു വിമാനം കയറിയ പെൺകുട്ടിയെ പൊലീസിന്റെ ആവശ്യ പ്രകാരം ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു.Malayala Manorama Online News, Puducherry SI accident, Former Vice President K.R. Narayanan, Wheelchair-bound SI dies, Accidental shooting death, Police officer death, Accident during VIP duty, 28 years on wheelchair, SI Banu death, Mahe news, malayala manorama news, veettil chairil, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
തുടർന്ന് വിഴിഞ്ഞം പോലീസ് ഡൽഹിയിലെത്തി കുട്ടിയെ ഏറ്റുവാങ്ങി വിഴിഞ്ഞത്ത് തിരിച്ചെത്തിച്ചു. വിഴിഞ്ഞത്തു താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ഡൽഹിയിലെത്തിയത്. കുട്ടിയെ ഇന്നലെ രാവിലെ 7 മുതൽ കാണാനില്ലെന്നു ബന്ധുക്കൾ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ, കുട്ടിയെ വിമാനത്താവളത്തിൽ എത്തിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടി വിമാനം കയറിയതായി വിവരം ലഭിച്ചത്.
English Summary:
Missing child case: Missing child case resolved with the safe return of the 13-year-old girl from Delhi to Vizhinjam.  |