deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ഇതുവരെ നടക്കാത്ത കാര്യങ്ങൾ അതിവേഗം നടപ്പാകുന്നു, റോഡ് നന്നാക്കുന്നു; രാഷ്ട്രപതിയെ വരവേൽക്കാൻ കുമരകം

deltin33 7 day(s) ago views 939

  

  



കുമരകം ∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് കുമരകം കളർഫുൾ ആകുന്നു. നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടിട്ടും നടക്കാത്ത കാര്യങ്ങളിപ്പോൾ  അതിവേഗം  നടപ്പാകുന്നു. പെട്ടിപ്പൊളിഞ്ഞ റോഡ്  നന്നാക്കുന്നു. റോഡ് വശത്തെ കാടുകൾ വെട്ടി തെളിച്ചു വൃത്തിയാക്കുന്നു. വൈദ്യുതി വിതരണത്തിൽ തടസ്സപ്പെടാതിരിക്കാൻ  ലൈനിലേക്ക് കിടക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്നു. കുമരകം റോഡിലെ പാലങ്ങൾ നിറം പൂശി ഭംഗിയാക്കുന്നു. ഞായർ അവധി ദിവസമായിട്ടു പോലും പൊതുമരാമത്ത് വകുപ്പിന്റെ ജോലികൾ നടന്നു. വൃത്തിയുള്ള റോഡ് വശങ്ങളും പാലങ്ങളുടെ കൈവരികളിലെ നിറവും  യാത്രക്കാരുടെ മനം കുളിർപ്പിക്കുന്നു. രാഷ്ട്രപതി താമസിക്കുന്ന താജ് ഹോട്ടലിനു മുന്നിലെ റോഡ് വശത്ത് സുരക്ഷാ വേലി തീർത്തു.   രാഷ്ട്രപതി ദ്രൗപദി മുർമു താമസിക്കുന്ന താജ് ഹോട്ടലിനു മുന്നിലെ കുമരകം റോഡ് വശത്ത് സുരക്ഷാവേലി തീർക്കുന്നു.

ഹോട്ടലും പരിസരവും വരും ദിവസങ്ങളിൽ പൊലീസ് നിരീക്ഷണത്തിലാകും. 23ന് വൈകിട്ടാണ് രാഷ്ട്രപതി കുമരകത്ത് എത്തുന്നത്. 24ന് രാവിലെ തിരികെ പോകും.  2 ദിവസം കൊണ്ടു ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണു സർക്കാർ വകുപ്പുകൾ. പൊലീസ് നിർദേശിച്ചിരിക്കുന്ന റോഡ് വശങ്ങളിൽ ഇനി സുരക്ഷ വേലികൾ തീർക്കും. റോഡ് വശത്തെ ഓട്ടോ – ടാക്സി സ്റ്റാൻഡുകൾ രാഷ്ട്രപതി കടന്നു പോകുന്ന സമയങ്ങളിൽ പ്രവർത്തിക്കരുതെന്ന് പൊലീസ് നിർദേശം നൽകി. വൈകിട്ട് 3 മുതൽ കായലിനോടു ചേർന്നുള്ള മുറിയിലാകും രാഷ്ട്രപതി താമസിക്കുക. അതിനാൽ താജ് ഹോട്ടലിന്റെ കായൽ ഭാഗത്ത് സുരക്ഷ ഒരുക്കും. രാഷ്ട്രപതിയുടെ സുരക്ഷയുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരും സർക്കാരിന്റെ മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരും  കുമരകത്തേക്ക് വന്നു തുടങ്ങും.

സുരക്ഷാ ചുമതല 5 എസ്‌പിമാർക്ക്
കുമരകം ∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കുമരകം സന്ദർശനത്തിന്റെ സുരക്ഷാ ചുമതല 5 എസ്‌പിമാരുടെ നേതൃത്വത്തിൽ. സന്ദർശനവുമായി ബന്ധപ്പെട്ട് പൊലീസ് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തുക. താജ് ഹോട്ടലിൽ രാഷ്ട്രപതി ഉള്ള 2 ദിവസത്തേക്ക് പൂർണ സുരക്ഷയും പ്രവേശന നിരോധന മേഖലയാക്കും.

വിദേശികളുടെ വിവരങ്ങൾ ശേഖരിക്കും

  • വിദേശ പൗരന്മാരുടെ വിവരങ്ങൾ ശേഖരിക്കും. ഇതിന്റെ ഭാഗമായി കുമരകത്തിലെ റിസോർട്ടുകളിലും, ഹോംസ്റ്റേകളിലും, ഹൗസ് ബോട്ടുകളിലും താമസിക്കുന്ന എല്ലാ വിദേശ അതിഥികളുടെയും വിവരങ്ങൾ ശേഖരിക്കും.
  • കുമരകത്തെ ഹോട്ടൽ–റിസോർട്ട് തുടങ്ങിയ സ്ഥാപനങ്ങളിൽ ഉള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരം പൊലീസിൽ അറിയിക്കാൻ നിർദേശം നൽകും.
  • സഞ്ചാരികളുടെ കൈവശം തോക്കു പോലെയുള്ള ഉപകരണങ്ങൾ കൈവശം കാണുകയാണെങ്കിൽ ഉടൻ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.
  • ഉപയോഗിക്കുന്ന വയർലെസ് ഉപകരണങ്ങളുടെ ലൈസൻസ് പുതുക്കിയതാണോ എന്ന് പരിശോധിക്കും



സഞ്ചാര നിയന്ത്രണ സമയം

  • 23/10/2025 (3.00 PM – 7.00 PM)
  • 24/10/2025 (8.00 AM – 10.30 AM)
  • ഈ സമയങ്ങളിൽ സഞ്ചാരികളെ റോഡിൽ ഇറക്കാതെ യാത്ര ക്രമീകരിക്കും. ഈ സമയങ്ങളിൽ ഡ്രോൺ പറത്താൻ അനുവാദമില്ല.കുമരകത്തെ ഹോട്ടലുകൾ റിസോർട്ടുകൾ എന്നിവിടങ്ങളിലെ എല്ലാ സ്റ്റാഫും ഐഡി കാർഡ് നിർബന്ധമായും ധരിക്കണം.
  • ഹോട്ടൽ–റിസോർട്ട്, ഹോംസ്റ്റേ എന്നിവയുടെ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ വാഹനങ്ങൾ കണ്ടാൽ ഉടൻ പൊലീസിൽ അറിയിക്കുക.
  • സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ പ്രവർത്തനക്ഷമമാണോ എന്ന് ഉറപ്പുവരുത്താൻ നിർദേശം.
  • വിഐപി താമസിക്കുന്ന ഹോട്ടലിന്റെ ഫ്രണ്ട് ഭാഗത്ത് ഹൗസ് ബോട്ടുകൾക്കും സ്പീഡ് ബോട്ടുകൾക്കും യാത്ര നിരോധിക്കും.
  • ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ ഗെസ്റ്റുമാരുമായി വരുന്ന ഡ്രൈവർമാരുടെ വിവരങ്ങൾ സൂക്ഷിക്കണം.
  • ഏതെങ്കിലും സംശയാസ്പദമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിൽ അറിയിക്കണം.
English Summary:
President Murmu\“s visit to Kumarakom is causing heightened security and preparations. The area is undergoing rapid improvements, with road repairs and enhanced security measures in place for the president\“s stay. These measures include traffic restrictions and increased vigilance at hotels and resorts.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

administrator

Credits
69423