deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കൈവിടാനാകില്ല ‘ഇന്ത്യ’യ്ക്ക്

deltin33 2025-10-28 09:13:05 views 612

  



ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഹരിയാനയിലും മഹാരാഷ്ട്രയിലും തകർന്നടിഞ്ഞ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷകക്ഷികൾക്കു ബിഹാർകൂടി കൈവിടുന്നതു സങ്കൽപിക്കുക വയ്യ. രാജ്യത്തു പ്രതിപക്ഷകക്ഷികളുടെ തിരിച്ചുവരവിനു സാധ്യതയുണ്ടെന്നു തെളിഞ്ഞ കഴിഞ്ഞ ലോക്സഭാ തിര‍ഞ്ഞെടുപ്പിലും അവർക്കു പിടികൊടുക്കാതിരുന്ന സംസ്ഥാനമാണ് ബിഹാർ. എൻഡിഎ സർക്കാരിന്റെ സൗജന്യപ്പെരുമഴ ഉൾപ്പെടെ വെല്ലുവിളികളുമുണ്ട്. എന്നാൽ, ദീർഘകാലത്തെ ഭരണത്തോടുള്ള മടുപ്പും ആർജെഡിയുടെ തുറുപ്പുചീട്ടായ തേജസ്വി യാദവിനോടുള്ള ‘യുവജനപ്രീതി’യും രാഹുൽ ഗാന്ധിയുടെ ‘ജനനായക’ പരിവേഷവുമാണ് ഇന്ത്യാസഖ്യത്തിന്റെ കൈമുതൽ. സിപിഐഎംഎലിന്റെ സ്വാധീനം, ഒപ്പം ചേർന്ന മുകേഷ് സാഹ്നിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ സ്വീകാര്യത തുടങ്ങിയവ സഖ്യത്തിനു ബോണസാണ്.

  • Also Read മീ‍ഡിയം, ഹെവി ട്രക്കുകൾക്ക് 25% തീരുവ; നവംബർ 1 മുതൽ പ്രാബല്യത്തിൽ; പ്രഖ്യാപിച്ച് ട്രംപ്   


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡിയെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കി തേജസ്വി ഞെട്ടിച്ചതാണ്. മുഖ്യമന്ത്രിപദവിയുടെ തൊട്ടരികിൽ എത്തിയതുമാണ്. മത്സരിച്ച 144ൽ 75 സീറ്റ് നേടിയ ആർജെഡിയും 19ൽ 12 നേടിയ സിപിഐഎംഎലും മികച്ചുനിന്നപ്പോൾ കോൺഗ്രസിന്റെ വീഴ്ചയാണ് (70ൽ 19) സഖ്യപ്രതീക്ഷകളെ തകിടംമറിച്ചതും നിതീഷ് കുമാർ സർക്കാരിനു തുടർച്ചയൊരുക്കിയതും. ഇടക്കാലത്തു തേജസ്വി ഉപമുഖ്യമന്ത്രിയായെങ്കിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ നിതീഷ് ‘തനിനിറം’ കാട്ടിയതിനാൽ ബിഹാർ രാഷ്ട്രീയം കലങ്ങിമറിഞ്ഞു.

  • Also Read ‘സുരക്ഷിതമായി’ സ്റ്റേഷനിലെത്തിച്ചു പിന്നാലെ വധശ്രമത്തിനു കേസ്; പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് കെഎസ്‌യു – യൂത്ത് കോൺഗ്രസ്   


നിതീഷിന്റെ രണ്ടു പതിറ്റാണ്ടു നീണ്ട ഭരണത്തിനെതിരെ തേജസ്വിയുടെ നേതൃത്വത്തിൽ പുതുനേതൃത്വമാണ് ആർജെഡി മുന്നോട്ടുവയ്ക്കുന്നത്. തൊഴിലില്ലായ്മ, ബിഹാറി കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്നം, ക്രമസമാധാനവീഴ്ച തുടങ്ങിയ വിഷയങ്ങളിലാണു തേജസ്വിയുടെ ഊന്നൽ. യുവവോട്ടർമാർ ഇതേറ്റെടുത്തെങ്കിലും മറുപക്ഷം നോട്ടമിടുന്ന സ്ത്രീവോട്ടർമാരെ പാട്ടിലാക്കാനുള്ള വിദ്യ ഇന്ത്യാസഖ്യം ഇനിയും അഭ്യസിക്കേണ്ടിയിരിക്കുന്നു.

  • Also Read 2017ൽ ‘സ്ത്രീസമത്വം’ ഇന്ത്യ എതിർത്തു; 2025ൽ ചരിത്രമായി വ്യാപാരക്കരാറിന്റെ 23ാം അധ്യായം! ഇനി ബിസിനസിൽ സ്ത്രീകൾക്ക് കൂടുതൽ തിളങ്ങാം   


സംസ്ഥാനത്തെ പ്രബലവിഭാഗമായ യാദവരിൽ നല്ലൊരു ശതമാനം ആർജെഡിക്കൊപ്പമുണ്ട്. ഇന്ത്യാസഖ്യത്തിന് അനുകൂലമായി മുസ്‌ലിം വോട്ടുകളുടെ ഏകീകരണത്തിനു സാധ്യതയേറെയെങ്കിലും ഇത് ഒരേസമയം ശക്തിയും വെല്ലുവിളിയുമാണ്. യാദവ–മുസ്‌ലിം ഇതര വോട്ടുകൾ എൻഡിഎ പക്ഷത്തേക്കു പോകാതെ നോക്കുകയും അതിൽ നല്ലൊരു പങ്ക് പിടിച്ചെടുക്കുകയും വേണം.

മുഖ്യമന്ത്രിസ്ഥാനാർഥിയെ തീരുമാനിച്ചിറങ്ങണമെന്ന മുറുമുറുപ്പുണ്ടെങ്കിലും അതു തേജസ്വിയെന്നതിൽ കോൺഗ്രസുകാർക്കുപോലും തർക്കമില്ല. സീറ്റ് വീതംവയ്പിൽ പരമാവധി പിടിക്കാനാണ് ഇപ്പോഴത്തെ ബഹളം. കഠിനാധ്വാനം ഇല്ലാതെയും ഐക്യം താഴെത്തട്ടിൽ എത്താതെയും ജയമുറപ്പിക്കാൻ കഴിയില്ലെന്ന സന്ദേശമാണ് തേജസ്വി നേതൃയോഗങ്ങളിൽ ആവർത്തിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 35 സീറ്റുകളിലാണ് 3000 വോട്ടിൽ താഴെ ഭൂരിപക്ഷത്തിൽ ഫലം നിർണയിക്കപ്പെട്ടത്. വോട്ടർപട്ടിക സമഗ്രപരിഷ്കരണം വഴിയുള്ള വെട്ടിനിരത്തലും ‘വോട്ടുകൊള്ള’ ആരോപണവും എത്രമാത്രം അനുകൂലമാകുമെന്ന ചോദ്യവുമുണ്ട്. English Summary:
The Stakes for the India Alliance in Bihar: Bihar politics is at a crucial juncture. The India Alliance faces challenges and opportunities in the upcoming elections, focusing on key issues like unemployment and youth appeal while strategizing to consolidate votes and overcome historical hurdles.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

administrator

Credits
70313