ഒറ്റരാത്രികൊണ്ട് ഇത്രയേറെ മഴ! എവിടെനിന്നു വന്നു ഇത്രയേറെ വെള്ളമെന്ന് ഞെട്ടിപ്പോകും വിധമായിരുന്നു ഇടുക്കിയിലെ വെള്ളപ്പൊക്കം. മേഘവിസ്ഫോടനമാണോ സംഭവിച്ചത്? 2018ലെ വെള്ളപ്പൊക്കക്കാലത്തു പോലും വെള്ളം കയറാത്ത ഇടങ്ങളിലേക്ക് വെള്ളമെത്താൻ എന്തായിരിക്കും കാരണം? മഴ താഴേക്ക് ഇരച്ചിറങ്ങിയപ്പോൾ ഇത്തരത്തിൽ ചോദ്യങ്ങളേറെ അന്തരീക്ഷത്തിലേക്കുയർന്നു. ഇടുക്കി സംഭരണിയുടെ വൃഷ്ടിപ്രദേശത്തു പെയ്തതിന്റെ ഇരട്ടിയോളം മഴ തേക്കടിയും മുല്ലപ്പെരിയാറും ഉൾപ്പെടുന്ന പെരിയാർ കടുവാസങ്കേതം ഉൾപ്പെടുന്ന ഉൾവനത്തിൽ പെയ്തതായാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ. ഇടുക്കിയിൽ ഒക്ടോബർ 17ന് 90 മില്ലിമീറ്റർ (എംഎം) മഴയാണ് ലഭിച്ചതെങ്കിൽ മുല്ലപ്പെരിയാർ ഉൾപ്പെടുന്ന തേക്കടി മാപിനിയിൽ 160 എംഎം മഴ രേഖപ്പെടുത്തി. ഇടുക്കി സംഭരണിയിൽ ശേഷിയുടെ 76% ജലം ഉള്ള സമയത്ത്, മുല്ലപ്പെരിയാറിന്റെ ഉൾവന പ്രദേശത്ത് പെയ്യുന്ന ഇത്തരം തീവ്രമഴകളെ കേരളം ജാഗ്രതയോടെ കാണേണ്ടതുണ്ട്. റൂൾ കർവ് ചട്ടം പാലിച്ച് ഡാം സ്പിൽ വേ തുറന്നെങ്കിലും കാലാവസ്ഥാ മാറ്റക്കാലത്ത് മുല്ലപ്പെരിയാറിനുമേൽ ഒരു കണ്ണുവേണമെന്നുമാത്രമല്ല English Summary:
Unusual Rain and Landslides Rock Idukki: Is this extreme weather the new normal, and is Kerala\“s climate pattern permanently shifting due to Global Warming? |