2025 മേയ് 8, ധരംശാല: പഞ്ചാബ് കിങ്സ്– ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ മത്സരത്തിനിടെ പെട്ടെന്ന് സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകൾ അണഞ്ഞു, പുറത്തുപോകാൻ കാണികൾക്കു നിർദേശമെത്തി, കളിക്കാരെയും അംപയർമാരെയും ഗ്രൗണ്ടിൽനിന്നു പിൻവലിച്ചു. ഇന്ത്യ– പാക്കിസ്ഥാൻ അതിർത്തി സംഘർഷം രൂക്ഷമായതോടെയാണ് മത്സരം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത്. ഐപിഎൽ ടൂർണമെന്റ് ഒരാഴ്ചയോളം നിർത്തിവയ്ക്കേണ്ടിയും വന്നു. സുരക്ഷാ കാരണങ്ങളാൽ ഒരു ഐപിഎൽ മത്സരം ഉപേക്ഷിക്കേണ്ടി വന്നത് ഇതാദ്യ സംഭവമായിരുന്നു. പഹൽഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറും അതിനെത്തുടർന്ന് ഇന്ത്യ– പാക്ക് അതിർത്തിയിലുണ്ടായ സംഘർഷവുമാണ് ഒരു ക്രിക്കറ്റ് ടൂർണമെന്റ് നിർത്തിവയ്ക്കേണ്ട സ്ഥിതിയിലെത്തിച്ചത്. 148 വർഷത്തെ രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിൽതന്നെ യുദ്ധമോ സംഘർഷമോ കാരണം ക്രിക്കറ്റ് അനിശ്ചിതത്വത്തിലാകുന്നത് ഇതു മൂന്നാം തവണ മാത്രമായിരുന്നു. പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് പോരാട്ടങ്ങളെല്ലാം ഇന്ത്യയ്ക്കു ‘യുദ്ധ’സമാനമായിരുന്നു. പക്ഷേ പാക്കിസ്ഥാൻ നടത്തിയ ‘യുദ്ധം’ ഒരു ക്രിക്കറ്റ് ടൂർണമെന്റിനെ ബാധിച്ചത് ഇന്ത്യക്കാരുടെ മനസ്സിനെ മുറിവേൽപ്പിച്ചു. English Summary:
Operation Tilak Final: How India Dominates Pakistan On and Off the Cricket Field, Diplomatic and Sporting Masterclass Against Pakistan  |