deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

മത്തിക്ക് വിനയായത് മൺസൂൺ മഴയിലെ മാറ്റമെന്ന് പഠനം; ഏറ്റക്കുറച്ചിലിന്റെ കാരണങ്ങൾ..

cy520520 7 day(s) ago views 1042

  



കൊച്ചി∙ കേരള തീരത്ത് കഴിഞ്ഞ വർഷം അപ്രതീക്ഷിതമായി ചെറുമത്തി  പെരുകിയതിനും തുടർന്നുണ്ടായ പാരിസ്ഥിതിക, സാമ്പത്തിക പ്രത്യാഘാതങ്ങൾക്കും കാരണം മൺസൂൺ മഴയിലെ മാറ്റങ്ങളാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനം. കൊച്ചി, വിഴിഞ്ഞം, കോഴിക്കോട് എന്നിവിടങ്ങളിലെ സമുദ്ര ജൈവശാസ്ത്ര ഘടകങ്ങൾ വിശകലനം ചെയ്തായിരുന്നു പഠനം. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നു കടലിലുണ്ടാകുന്ന മാറ്റങ്ങൾ മത്തി ലഭ്യതയിൽ വലിയ ഏറ്റക്കുറച്ചിലിനു കാരണമാകുന്നതായി പഠനം വ്യക്തമാക്കുന്നു.   

2012ൽ സംസ്ഥാനത്ത് 4 ലക്ഷം ടൺ എന്ന റെക്കോർഡ് അളവിൽ ലഭിച്ച മത്തി 2021ൽ വെറും 3500 ടണ്ണായി ഇടിഞ്ഞു. എന്നാൽ, കഴിഞ്ഞ വർഷം ശരാശരി 10 സെന്റിമീറ്റർ വലുപ്പമുള്ള ചെറുമത്തി കേരള തീരത്തു വൻതോതിൽ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഇവ കൂട്ടത്തോടെ കരയ്ക്കടിയുകയും ചെയ്തു. മത്തിക്കുഞ്ഞുങ്ങളുടെ എണ്ണം പെരുകിയതോടെ ഭക്ഷ്യ ലഭ്യത ക്രമേണ കുറഞ്ഞത് അവയുടെ വളർച്ച മുരടിക്കാനും തൂക്കം കുറയാനും കാരണമായി. തുടർന്നു വിപണിയിൽ മത്തിയുടെ വില കുത്തനെ ഇടിഞ്ഞു. മത്തിക്കുഞ്ഞുങ്ങളെ പിടിക്കുന്നതു  നിർത്തിവയ്ക്കേണ്ടി വന്നു.

കാലാവസ്ഥാ മാറ്റം ഇത്തരം ഏറ്റക്കുറച്ചിലുകൾക്കു കാരണമാകുന്നതിനാൽ ഓരോ മത്സ്യത്തിനും അനുയോജ്യമായ ഹ്രസ്വകാല  മുന്നറിയിപ്പുകൾ വേണമെന്നും സാഹചര്യം പരിഗണിച്ച് പ്രാദേശിക മത്സ്യബന്ധന നിയന്ത്രണങ്ങൾ ആകാമെന്നും പഠനം ശുപാർശ ചെയ്യുന്നു. സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ യു. ഗംഗയുടെ നേതൃത്വത്തിൽ നടത്തിയ പഠനം കറന്റ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മത്തി: ഏറ്റക്കുറച്ചിലിന്റെ കാരണങ്ങൾ
1 അനുകൂല മൺസൂൺ മഴയും അടിത്തട്ടിലെ പോഷക സമൃദ്ധമായ വെള്ളം മുകളിലേക്കു വന്നതും (അപ് വെല്ലിങ്) മൂലം സൂക്ഷ്മ പ്ലവകങ്ങൾ പെരുകിയതു മത്തി ലാർവകൾക്കു ഭക്ഷണം സുലഭമാക്കി. ലാർവകളുടെ അതിജീവനം കൂടി, മത്തിക്കുഞ്ഞുങ്ങൾ പെരുകി.   
2. ആവാസവ്യവസ്ഥ എത്രത്തോളം ഉൽപാദനക്ഷമം ആണെന്നതു മത്തി ലഭ്യതയെ ഏറെ സ്വാധീനിക്കുന്ന ഘടകമാണ്. സമുദ്രത്തിലെ ഉഷ്ണതരംഗങ്ങളും മത്തിയുടെ പ്രജനനത്തെയും വ്യാപനത്തെയും ബാധിക്കും. English Summary:
Sardine fish population fluctuations in Kerala are linked to monsoon rainfall variations. A CMFRI study highlights climate change impacts, causing sardine availability and size variations, which affects local economies. Short-term warnings and fishing regulations are suggested for sustainable management.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
67705