തിക്കോടി∙ എഫ്സിഐ ഗോഡൗണിനു സമീപം ആറു വരി പാതയിൽ വെള്ളം കെട്ടി നിൽക്കുന്നത് അപകട സാധ്യത. 2 ദിവസങ്ങളിലായി പെയ്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടാണിത്. തിക്കോടി എഫ്സിഐ ഗോഡൗണിന് സമീപത്തുള്ള ആറുവരി പാതയിലാണ് മുട്ടോളം വെള്ളക്കെട്ട്. ജൂൺ മുതൽ ഈ പ്രശ്നം ഇവിടെ ഉണ്ടെങ്കിലും നടുവിലുള്ള കോൺക്രീറ്റ് ബാരിക്കേഡിൽ വിടവുകൾ ഉണ്ടാക്കി വെള്ളം ഒഴുക്കി വിടുകയാണ് ചെയ്തത്. Nilambur history, Shoranur Nilambur railway line, Madras Governor Nilambur visit, British era Malabar, Malabar collector office, 1927 Nilambur inauguration, Malayala Manorama Online News, Nilambur railway history, George Goschen Madras Governor, Nilambur hunting, malabar history, nilambur news, governor hunting
എന്നാൽ മഴ കഴിഞ്ഞതോടെ ഇവിടെ വിടവുകൾ അടഞ്ഞു പോയതാണ് വീണ്ടും പ്രശ്നത്തിന് കാരണം. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങളിലെ യാത്രക്കാരാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാൻ പലപ്പോഴും എതിർ ദിശയിൽ നിന്ന് വരുന്ന വാഹനത്തെ തൊട്ടുരുമ്മിയാണ് ചെറു വാഹനങ്ങൾ കടന്നു പോകുന്നത്. നിർമാണത്തിൽ വന്ന അപാകതയാണ് വെള്ളക്കെട്ടിന് കാരണമായി പറയുന്നത്. താൽക്കാലിക സംവിധാനങ്ങൾ ഒഴിവാക്കി വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം. English Summary:
Thikkodi waterlogging is creating hazardous conditions near the FCI godown. The water accumulation on the six-lane road is due to construction flaws, requiring a permanent solution to ensure commuter safety and prevent accidents.  |