ഹൂസ്റ്റൺ ∙ നോർത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയിലെ ഒരു വീട്ടിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് രണ്ട് സഹോദരിമാരും ഒരു പുരുഷനും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇതൊരു കൊലപാതകആത്മഹത്യ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.  
  
 -   കല്ലുകൊണ്ട് ഇടിച്ചും തൊഴിച്ചും കൊലപാതകം, ശേഷം സൗദിയിലെ ജോലിസ്ഥലത്തേക്കു \“മുങ്ങൽ\“; ആരും അറിയാതെ നാട്ടിൽ വന്നുപോയത് 31 വർഷം, ഒടുവിൽ?  Gulf News 
 
        
  -   \“റഷ്യയുടെ യുദ്ധത്തിന് പണം നൽകുന്നത് ചൈനയും ഇന്ത്യയും; പലസ്തീൻ രാഷ്ട്രം അംഗീകരിക്കുന്നത് ഹമാസിനെ പ്രോത്സാഹിപ്പിക്കും\“: ട്രംപ്  US News 
 
        
    
 
വാൾട്ടേഴ്‌സ് റോഡിലെ 12200 ബ്ലോക്കിലുള്ള ഒരു വീട്ടിൽ മൂന്ന് മൃതദേഹങ്ങൾ കിടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് ഉച്ചയ്ക്ക് 2:30 ഓടെ ഹാരിസ് കൗണ്ടി പ്രിസിങ്ക്റ്റ് 4 കോൺസ്റ്റബിൾസ് ഓഫിസിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. ജോലിക്ക് വരാത്ത സഹപ്രവർത്തകനെ അന്വേഷിച്ച് വീട്ടിലെത്തിയ ഒരാളാണ് രക്തത്തിൽ കുളിച്ച നിലയിൽ മൂന്ന് പേരെ കണ്ടെത്തിയത്.Actress Molestation Case Kerala, False Complaint Kerala Actress, Hema Committee Report Allegations, Ernakulam Central Police Report, Lawyers Congress Leader V.S. Chandrasekharan, Malayala Manorama Online News, Kerala Film Industry Controversy, Actress complaint investigation report, Molestation case against Advocate, Police report on actress allegations, നടി പരാതി, ഹേമ കമ്മിറ്റി റിപ്പോർട്ട്, പോലീസ് അന്വേഷണം, എറണാകുളം സെൻട്രൽ പോലീസ്, ലൈംഗികാതിക്രമ പരാതി  
 
ജാക്വലിൻ ഏരിയാസ് റിവാസ് (30), ഇവരുടെ ഇളയ സഹോദരി സൈദിയ മച്ചാഡോ (19), റിവാസിന്റെ മുൻ കാമുകനായിരുന്ന സെബാസ്റ്റ്യൻ റോഡ്രിഗസ് (40) എന്നിവരാണ് മരിച്ചത്. റിവാസിന്റെ രണ്ട് കുട്ടികൾ സംഭവസമയത്ത് സ്കൂളിലായിരുന്നു.  
 
തെളിവുകളും സുരക്ഷാ ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചതിൽ നിന്ന് റോഡ്രിഗസ് രണ്ട് സ്ത്രീകളെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് മരിച്ചതാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. English Summary:  
Houston murder-suicide is under investigation in Northwest Harris County. The incident involved two sisters and a man found dead, believed to be a murder-suicide. Authorities are collecting evidence and reviewing security footage to determine the exact sequence of events. |   
                
                                                    
                                                                
        
 
    
                                     
 
 
 |