പട്‌ന ∙ ബിഹാറില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യമുയർത്തിയെന്ന ആരോപണവുമായി ബിജെപി. ഇതുസംബന്ധിച്ച വിഡിയോ ബിജെപി ബിഹാർ ഘടകം എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടു.
- Also Read ഒരു ചായ കുടിച്ചാലോ..? ട്രെൻഡ് മാറുന്നു; ‘പുതുതലമുറയെ ചായയിലേക്ക് ആകർഷിക്കണം’
തേജസ്വി യാദവ് നയിക്കുന്ന ബിഹാർ അധികാർ യാത്രയ്ക്കിടെയാണ് സംഭവം. ആര്‍ജെഡി വേദിയില്‍ തേജസ്വി യാദവ് സംസാരിക്കുന്നതിനിടെ, ഒരാള്‍ മോദിയെയും അദ്ദേഹത്തിന്റെ അമ്മയെയും അധിക്ഷേപിക്കുന്നതാണ് വിഡിയോയിലുള്ളത്. മോദിയുടെ അമ്മയ്‌ക്കെതിരേ അധിക്ഷേപ പരാമര്‍ശത്തിനുള്ള അവസരം തേജസ്വി യാദവ് തന്റെ റാലിയില്‍ വീണ്ടും ഒരുക്കിയെന്ന് വിഡിയോ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിൽ ബിജെപി ആരോപിക്കുന്നു.
- Also Read ‘എയിംസ് ആലപ്പുഴയിൽ വേണം; ചെയ്യില്ലെങ്കിൽ ഞാനെന്റെ പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കാണും’
‘‘അമ്മമാരെയും സഹോദരിമാരെയും അസഭ്യം പറയുക എന്നൊരു പദ്ധതി മാത്രമാണ് ആര്‍ജെഡിക്കും കോണ്‍ഗ്രസിനും ഉള്ളത്. അവരുടെ നിരാശ അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയിരിക്കുകയാണ്. അമ്മയെ അസഭ്യം പറയുന്നവരെ ബിഹാര്‍ മറക്കില്ല. എല്ലാ അധിക്ഷേപത്തിനും ബിഹാറിലെ അമ്മമാരും സഹോദരിമാരും മറുപടി നല്‍കും’’ – എക്സ് പോസ്റ്റിൽ ബിജെപി ആരോപിക്കുന്നു.Narendra Modi, Rajnath Singh, Bharatiya Janata Party (BJP), India News, Latest News, Rajnath Singh on Narendra Modi\“s Future Leadership in BJP, Narendra Modi, BJP, Rajnath Singh, Indian Politics, ലോക്‌സഭാ തിരഞ്ഞെടുപ്പ്, PM Modi, Malayala Manorama Online News, Indian Elections 2024, Political News India, Narendra Modi future, ബിജെപി, Rajnath Singh statement on Modi, Modi leadership, Future of BJP under Modi, Indian political analysis, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
गालीबाज आरजेडी - तेजस्वी की माई-बहिन गालीबाज योजना
तेजस्वी ने अपनी रैली में फिर से मोदी जी की स्वर्गीय माता जी को गाली दिलवाई। आरजेडी के कार्यकर्ता जितना गाली दे रहे थे तेजस्वी उतना ही उनका हौसला बढ़ा रहे थे।
राजद-कांग्रेस की रैलियों का आजकल एकसूत्री कार्यक्रम चल रहा है-… pic.twitter.com/7SFecPMjbx— BJP Bihar (@BJP4Bihar) September 20, 2025
വിഡിയോ കൃത്രിമമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയെ അപമാനിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നുമാണ് ആർജെഡിയുടെ മറുപടി. നേരത്തെ രാഹുൽ ഗാന്ധി നയിച്ച വോട്ടർ അധികാർ യാത്രയ്ക്കിടെയും മോദിയുടെ അമ്മയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.
- Also Read സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ചങ്ങാത്തത്തെക്കുറിച്ചും പറയാമോ? മറുപടിയായി ആ പൂമരമപ്പോൾ പൂവിട്ടു! –ഹരികൃഷ്ണൻ എഴുതുന്നു
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @BJP4Bihar എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
BJP Alleges Abuse Against Modi\“s Mother at RJD : Bihar politics is currently witnessing a controversy regarding alleged derogatory slogans against Narendra Modi\“s mother during a Tejashwi Yadav rally. |