deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

രാധാകൃഷ്ണനിലൂടെ ബിജെപിയുടെ ലക്ഷ്യം തമിഴകം; ചൂണ്ടയിൽ കൊത്താത്ത സ്റ്റാലിൻ നൽകുമോ വലിയ വില?

LHC0088 7 day(s) ago views 800

  



ഉപരാഷ്ട്രപതി സ്ഥാനത്തേക്കു സി.പി. രാധാകൃഷ്ണന്റെ പേര് ഉയർത്തുമ്പോൾ, പ്രായോഗിക രാഷ്ട്രീയമെന്ന ചതുരംഗത്തിലെ പതിവു കരുക്കളിലൊന്നാണ് ബിജെപി മുന്നിലേക്കു നീക്കിയത്. ജഗ്ദീപ് ധൻകറിന്റെ ഒഴിവിൽ, തമിഴ്നാടിനു പ്രാതിനിധ്യം നൽകാൻ ബിജെപി തീരുമാനിച്ചത് അടുത്ത വർഷം അവിടെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. എന്നാൽ തമിഴ്നാട്ടിൽ മാത്രം ഒതുക്കിനിർത്താവുന്ന മുഖമാണോ സി.പി. രാധാകൃഷ്ണന്റേത്? ദക്ഷിണേന്ത്യൻ സിനിമകൾ പാൻ ഇന്ത്യനായി മാറുന്ന കാലത്ത് ഒരു പാൻ ഇന്ത്യൻ സ്ഥാനാർഥിയെയാണ് ബിജെപി മത്സരത്തിന് ഇറക്കിയത്. സി.പി. രാധാകൃഷ്ണനെ സ്ഥാനാർഥിയാക്കുന്നതിലൂടെ തമിഴകത്തും രാജ്യമൊട്ടാകെയും എന്തൊക്കെയാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് പരിശോധിക്കാം.

  • Also Read ട്രംപിനെ അത്ര വിശ്വാസമില്ല! പുട്ടിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടിയിൽ കൊണ്ടു നടന്നതെന്ത്?   


∙ ഗവർണറിൽനിന്ന് ഉപരാഷ്ട്രപതി

മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ബംഗാൾ ഗവർണറായിരിക്കെ മുഖ്യമന്ത്രി മമതാ ബാനർജിയുമായി പലവട്ടം കൊമ്പു കോർത്തിരുന്നു. ഇപ്പോൾ, മഹാരാഷ്ട്ര ഗവർണറായി പ്രവർത്തിക്കുമ്പോഴാണ് സി.പി. രാധാകൃഷ്ണനെ ബിജെപി ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കിയത്. രാഷ്ട്രീയത്തിൽ പെൻഷൻ പറ്റുന്നവരെയും പ്രശ്നക്കാരെയും ഒതുക്കാനുള്ള ‘ആലങ്കാരിക പദവി’യല്ല ഗവർണർ സ്ഥാനമെന്ന് ഇതിലൂടെ ബിജെപി ആവർത്തിക്കുന്നു. ജാർഖണ്ഡിൽ ഗവർണറായി 2023ൽ നിയമിക്കപ്പെട്ടപ്പോൾ കേവലം നാലു മാസംകൊണ്ട് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും സഞ്ചരിച്ച് സി.പി.രാധാകൃഷ്ണൻ ജനങ്ങളുമായും ഉദ്യോഗസ്ഥരുമായും സംവദിച്ചിരുന്നു. പാർട്ടിക്കു തൃപ്തികരമായ പ്രവർത്തനം കാഴ്ച വച്ചാൽ ഗവർണർമാർക്ക് വീണ്ടും പ്രമോഷന് അവസരമുണ്ടെന്നാണ് ജഗ്ദീപ് ധൻകറിലൂടെയും സി.പി. രാധാകൃഷ്ണനിലൂടെയും ബിജെപി പറയാൻ ശ്രമിക്കുന്നത്.

∙ രാധാകൃഷ്ണന്റെ പാൻ ഇന്ത്യൻ പ്രതിച്ഛായ

തമിഴ്നാട്ടിൽ മാത്രം ഒതുങ്ങുന്നതല്ല രാധാകൃഷ്ണന്റെ പ്രവർത്തന മണ്ഡലം. ജാർഖണ്ഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗവർണറായ ശേഷമാണ് അദ്ദേഹം മഹാരാഷ്ട്ര ഗവർണറാകുന്നത്. പുതുച്ചേരിയുടെ ലെഫ്റ്റനന്റ് ഗവർണറായും രാധാകൃഷ്ണൻ അധിക ചുമതല നിർവഹിച്ചിരുന്നു. ഗവർണർ എന്ന ആലങ്കാരിക പദവിയിൽ ഒതുങ്ങാത്ത പ്രവർത്തനമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്.Waterborne diseases Kerala, Jalamanu Jeevan campaign, Well chlorination Kerala, Drinking water safety, Kerala health initiatives, Malayala Manorama Online News, Amoebic Meningoencephalitis prevention, Water quality testing Kerala, Haritha Keralam Mission, Clean water campaign, ജലജന്യ രോഗങ്ങൾ, കിണർ ശുചീകരണം, അമീബിക് മസ്തിഷ്ക ജ്വരം, Water Conservation, Kerala Water Quality

∙ തമിഴ്നാട് ബിജെപിക്ക് ആവേശം

1998 ലും 1999 ലും നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ തമിഴ്നാട്ടിലെ കോയമ്പത്തൂർ മണ്ഡലത്തിൽനിന്നു വിജയിച്ച രാധാകൃഷ്ണന് സംസ്ഥാന ബിജെപിയിൽ വലിയ സ്വാധീനമുണ്ട്. 2004, 2014, 2019 തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട അദ്ദേഹം ഏറെനാൾ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചു. ഉപരാഷ്ട്രപതി സ്ഥാനാർഥിയായി രാധാകൃഷ്ണനെ ബിജെപി പ്രഖ്യാപിക്കുമ്പോൾ അത് തമിഴ്നാടിനുള്ള അംഗീകാരമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ അംഗീകാരം വോട്ടായി മാറുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്. കൗമാരം മുതൽ ആർഎസ്എസിൽ പ്രവർത്തിച്ചാണ് രാധാകൃഷ്ണൻ രാഷ്ട്രീയത്തിലേക്ക് എത്തിയത്. ബിജെപിയുടെ \“ലുക്ക് സൗത്ത്\“ രാഷ്ട്രീയത്തിന്റെ മുഖമായി ഈ തീരുമാനം മാറിയേക്കാം. സി.പി. രാധാകൃഷ്ണൻ  ഗൗണ്ടർ സമുദായത്തിൽ പെട്ടയാളാണ്. കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ പ്രദേശങ്ങളിൽ ഇതു ബിജെപിക്ക് ഗുണകരമാവും.

∙ പൊളിയുമോ \“ഇന്ത്യ\“യുടെ തമിഴകം കോട്ട

സി.പി. രാധാകൃഷ്ണന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുമ്പോൾ അദ്ദേഹത്തെ ഉപരാഷ്ട്രപതിയായി ഏകകണ്ഠമായി തിരഞ്ഞെടുക്കണമെന്ന ബിജെപി ദേശീയ അധ്യക്ഷന്റെ അഭ്യർഥനയിലെ ലക്ഷ്യം എന്താണ്? ഇന്ത്യ മുന്നണിയിലെ തീരുമാനങ്ങളിൽ കോൺഗ്രസിനൊപ്പം ആദ്യം പിന്തുണ നൽകുന്ന പാർട്ടിയാണ് ഡിഎംകെ. തമിഴകത്ത് ഇന്ത്യാമുന്നണിയുടെ കോട്ട കാത്തുസൂക്ഷിക്കുന്നതിൽ സ്റ്റാലിന്റെ പങ്ക് വലുതാണ്. പ്രതിപക്ഷത്തെ ചെറുപാർട്ടികൾക്ക് പാർലമെന്റിൽ പ്രാതിനിധ്യം പോലും സ്റ്റാലിൻ ഉറപ്പാക്കുന്നുമുണ്ട്. തമിഴ്നാട്ടുകാരനായ രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കുന്നതോടെ ഇന്ത്യമുന്നണിയിൽ കുഴപ്പം സൃഷ്ടിച്ചുള്ള മുതലെടുപ്പും ബിജെപി ലക്ഷ്യമിട്ടിരിക്കാം.

തമിഴ്നാട്ടുകാരനെ പിന്തുണയ്ക്കാൻ ഡിഎംകെ ശ്രമിച്ചാൽ എതിർസ്ഥാനാർഥിയെ നിർത്താനുള്ള ഇന്ത്യാമുന്നണിയുടെ നീക്കങ്ങൾക്ക് തിരിച്ചടിയാകും. ഇനി ഇന്ത്യാമുന്നിണിക്കൊപ്പം ചേർന്ന് രാധാക‍ൃഷ്ണനെ പരാജയപ്പെടുത്താൻ ഡിഎംകെ കൂട്ടുനിന്നാൽ തമിഴ് വികാരം ഉയർത്താനും ബിജെപിക്കാവും. വരുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപിയുടെ സുരക്ഷിത നിക്ഷേപമാണ് സി.പി. രാധാകൃഷ്ണനെന്ന ഉപരാഷ്ട്രപതി സ്ഥാനാർഥി. ഈ നീക്കത്തെ ചെറുക്കാൻ ഇന്ത്യാ മുന്നണിയും തമിഴ്നാട്ടുകാരനായ സ്ഥാനാർഥിയെ രംഗത്തിറക്കുമോ എന്നതും കണ്ടറിയണം.

സി.പി.രാധാകൃഷ്ണന് ഡി.എം.കെ പിന്തുണ നൽകിയാലും അതിശയപ്പെടാനില്ല. മുൻപും രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനാർത്ഥികളുടെ പേരുകൾ ഭരണകക്ഷി പ്രഖ്യാപിക്കുമ്പോൾ പ്രതിപക്ഷത്ത് അനൈക്യം സംഭവിച്ചിട്ടുണ്ട്. യുപിഎ ഭരണകാലത്ത് മഹാരാഷ്ട്ര സ്വദേശി പ്രതിഭ പാട്ടീലിനെ രാഷ്ട്രപതി സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചപ്പോൾ എൻഡിഎയുടെ ഭാഗമായിരുന്നിട്ടും ശിവസേന പിന്തുണ നൽകിയിരുന്നു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മത്സരിച്ചപ്പോഴും അന്ന് പ്രതിപക്ഷത്തായിരുന്ന ജെഡി(യു) പിന്തുണ നൽകിയിട്ടുണ്ട്. സെപ്റ്റംബർ 9 നാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. English Summary:
Explainer: CP Radhakrishnan\“s nomination as Vice President candidate is a strategic move by the BJP to influence Tamil Nadu politics and potentially disrupt the India Alliance.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
67340