deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ശത്രുവിന്റെ ആയുധങ്ങൾ ചാരമാക്കും, രാജ്യത്തിന്റെ രക്ഷകനാവാൻ ‘പ്രൊജക്ട് കുശ’; എന്താണ് മോദി പറഞ്ഞ മിഷൻ സുദർശന ചക്ര?

LHC0088 7 day(s) ago views 448

  



മഹാഭാരതയുദ്ധത്തിൽ കൗരവരുടെ സഹോദരി ദുശ്ശളയുടെ ഭർത്താവ് ജയദ്രഥനെ വധിക്കാൻ പതിമൂന്നു ദിവസവും അർജുനന് കഴിഞ്ഞില്ല. കാരണം, സൂര്യൻ അസ്തമിക്കുന്നതുവരെ പുറത്തിറങ്ങാതെ ഒളിച്ചിരിക്കുകയായിരുന്നു ജയദ്രഥൻ. എന്നാൽ പതിനാലാം ദിവസം, അർജുനന്റെ സാരഥിയായ കൃഷ്ണൻ സുദർശന ചക്രം ഉപയോഗിച്ച് സൂര്യനെ മറച്ചു. സൂര്യൻ അസ്തമിച്ചെന്നു കരുതി ജയദ്രഥൻ പുറത്തെത്തിയതും കൃഷ്ണൻ ചക്രം മാറ്റുകയും അർജുനൻ ജയദ്രഥനെ വധിക്കുകയും ചെയ്തു. ഇത് പുരാണം. എന്നാൽ ഇതിൽനിന്ന് പ്രചോദനമുൾക്കൊണ്ട്, കൃഷ്ണന്റെ സുദർശന ചക്രം സൂര്യരശ്മികൾ ഭൂമിയിൽ പതിക്കാതെ തടഞ്ഞതുപോലെ ഇന്ത്യയെ ശത്രുക്കളുടെ ആക്രമണത്തിൽനിന്ന് സംരക്ഷിക്കുന്ന ‘മിഷൻ സുദര്‍ശന ചക്ര’ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്ത്രപ്രധാന മേഖലകളെ ശത്രുഭീഷണിയിൽനിന്ന് സംരക്ഷിക്കാനുള്ള പ്രതിരോധ സംവിധാനമാണിതെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. എന്താണ് മിഷൻ സുദർശന ചക്ര? എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകൾ ?

∙ എന്താണ് മിഷൻ സുദർശന ചക്ര

ഇന്ത്യയുടെ തന്ത്രപ്രധാന, സിവിലിയൻ, തീർഥാടന കേന്ദ്രങ്ങളെ കരയിൽനിന്നും കടലിൽനിന്നും ആകാശത്തുനിന്നുമുള്ള ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കാനായി തീർത്തും തദ്ദേശീയമായി രൂപകൽപന ചെയ്ത് വികസിപ്പിക്കുന്ന ബഹുതല വ്യോമ പ്രതിരോധ സംവിധാനം. 2035 ഓടെ പദ്ധതി പൂർണമായും പ്രവർത്തനസജ്ജമാകുമെന്നാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്. ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ തടയുന്നതിനു പുറമെ സൈബർ ആക്രമണങ്ങൾ പ്രതിരോധിക്കാനും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ ഉൾപ്പെടുത്തിയുമുള്ള സംവിധാനമാണിത്. ഇതിന്റെ പ്രവർത്തനരീതിയെ കുറിച്ചുള്ള അധികം വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും സംരക്ഷണത്തിനു പുറമെ പ്രത്യാക്രമണത്തിനുള്ള സംവിധാനങ്ങളും സുദർശന ചക്രയിൽ ഉണ്ടാകുമെന്നാണ് സൂചനയെന്ന് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ പറയുന്നു. രാജ്യത്തെ ഉന്നത ശാസ്ത്ര, പ്രതിരോധ ഗവേഷണ ഏജൻസികളും സൈനിക, സ്വകാര്യ മേഖലയിലെ നവീന ആശയദാതാക്കളും സഹകരിച്ചാകും സുദർശന ചക്ര വികസിപ്പിക്കുക.

∙ അയേൺ ഡോം മാതൃകCP Radhakrishnan, BJP Vice President Candidate, Tamil Nadu BJP, India Alliance, DMK Support, 2024 Elections Tamil Nadu, Look South Policy BJP, Political Strategy BJP, Vice President Election, Malayala Manorama Online News, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ

ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനമായ അയേൺ ഡോമിന്റെ മാതൃക ഉൾക്കൊണ്ടാകും സുദർശന ചക്രയുടെ നിർമാണം. ഇറാനിൽനിന്നും ഹമാസിൽനിന്നുമുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തടയാൻ ഇസ്രയേലിന്റെ കരുത്തുള്ള വ്യോമ പ്രതിരോധ സംവിധാനമാണിത്. മിസൈൽ, ഡ്രോൺ, ഷെൽ എന്നിവ തിരിച്ചറിഞ്ഞ് ഇവയെ തകർക്കുന്നതാണ് അയേൺ ഡോം. അയേൺ ഡോം മാതൃകയിൽ ഗോൾഡൻ ഡോം എന്ന പേരിൽ വ്യോമ പ്രതിരോധ സംവിധാനം ഒരുക്കാൻ തുടങ്ങുകയാണ് യുഎസും.

∙ ഓപ്പറേഷൻ സിന്ദൂർ പാഠം

ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാൻ ആയിരത്തോളം മിസൈലുകൾ ഇന്ത്യയ്ക്കുനേരെ തൊടുത്തിരുന്നു. ഇവയെല്ലാം നമ്മുടെ പ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമായി തടഞ്ഞെങ്കിലും പാക്കിസ്ഥാൻ ഫത്ത1, ഫത്ത 2 മിസൈലുകൾ ഇന്ത്യയ്ക്കെതിരെ പ്രയോഗിച്ചത് ഇന്ത്യയുടെ വ്യോമപ്രതിരോധം കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയിരുന്നു. ഫത്ത കൂടാതെ തുർക്കി നിർമിത ഡ്രോണുകളും ചൈനീസ് നിർമിത ബാലിസ്റ്റിക് മിസൈലുകളും കരാർ ലംഘിച്ചുള്ള സായുധ ഡ്രോൺ, ദീർഘദൂര ആർട്ടിലറി ഷെല്ലുകൾ എന്നിവയും പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ പ്രയോഗിച്ചു. ആധുനിക യുദ്ധമുഖം ദീർഘ ദൂര ആയുധങ്ങളും ബാലിസ്റ്റിക് മിസൈൽ പ്രതിരോധവും കൈയടക്കിയ സാഹചര്യത്തിൽ ഇത്തരമൊരു നീക്കം അത്യന്താപേക്ഷിതവുമാണ്. ചൈനയിൽനിന്നുള്ള ഭീഷണിയും മറുവശത്ത് തുടരുന്നുണ്ട്.

പ്രൊജക്ട് കുശ വികസിപ്പിക്കുന്നോ ?

ഡിആർഡിഒയുടെ നിലവിൽ പുരോഗമിക്കുന്ന ‘പ്രൊജക്ട് കുശ’ അഥവാ എക്സറ്റെൻഡഡ് റെയ്ഞ്ച് എയർ ഡിഫൻസ് സിസ്റ്റത്തിന്റെ വികസിത രൂപമായിരിക്കും സുദർശൻ ചക്രയെന്നാണ് പൊതുവേ ഉയർന്നിട്ടുള്ള അഭ്യൂഹം. തദ്ദേശീയമായി വികസിപ്പിക്കുന്ന കരയിൽനിന്ന് ആകാശത്തേക്ക് വിക്ഷേപിക്കാവുന്ന (സർഫസ് ടു എയർ) മിസൈൽ പ്രതിരോധ സംവിധാനമാണിത്. യഥാക്രമം 150, 250, 350 കിലോമീറ്റർ പരിധിയിലുള്ള സ്റ്റെൽത്ത് വിമാനങ്ങളെയും ബാലിസ്റ്റിക് മിസൈലുകളെയും പ്രതിരോധിക്കാൻ കഴിയുന്ന മൂന്ന് തരത്തിലുള്ള മിസൈലുകളാണ് തുടക്കത്തിൽ കുശയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2022ൽ അനുമതി ലഭിച്ച പ്രൊജക്ട് കുശയുടെ പരീക്ഷണം ഈ വർഷം അവസാനം നടക്കുമെന്ന് കരുതപ്പെടുന്നു. റഷ്യയുടെ എസ്–400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനത്തോട് കിടപിടിക്കുന്ന തരത്തിലുള്ളതാണ് പ്രൊജക്ട് കുശയെന്നാണ് വിലയിരുത്തൽ. English Summary:
Mission Sudarshana Chakra: From Myth To Modernity India\“s Revolutionary Air Defense System Unveiled- Explainer
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
67322