നോർത്ത് കൊൽക്കത്ത ഗർപാറിലെ ‘യു.റേ ആൻഡ് സൺസ്’ എന്നെഴുതിയ മൂന്നുനില കെട്ടിടം മുഷിഞ്ഞു കിടക്കുകയാണ്. അഥിനീയം സ്കൂൾ ആണ് ഇന്നിവിടെ പ്രവർത്തിക്കുന്നത്. ഈ വീട്ടിലാണ് സത്യജിത് റേ ജനിക്കുന്നത്. റേയുടെ മുത്തച്ഛനും എഴുത്തുകാരനും ഇന്ത്യൻ പ്രിന്റിങ് ചരിത്രത്തിലെ അതികായനുമായ ഉപേന്ദ്രകിഷോർ റേ ചൗധരി നിർമിച്ച കെട്ടിടത്തിലെ മുകളിലെ നിലകൾ കുടുംബത്തിനു താമസിക്കാനും താഴെ പ്രിന്റിങ് പ്രസുമായിരുന്നു. അക്കാലത്ത് ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച പ്രസുകളിൽ ഒന്നായ ഇവിടെയായിരുന്നു ബംഗാളിയിലെ പ്രശസ്തമായ കുട്ടികളുടെ മാസിക സന്ദേശ് പ്രിന്റ് ചെയ്തിരുന്നത്.
- Also Read ഈയാഴ്ച വായിച്ച പുസ്തകത്തെക്കുറിച്ച് സുനിൽ പി. ഇളയിടം
സത്യജിത് റേയുടെ വീട്ടിൽ മകൻ സന്ദീപ് റേ
സത്യജിത് റേയുടെ പിതാവ് സുകുമാർ റേ ലണ്ടനിൽനിന്ന് പ്രിന്റിങ് പഠിച്ചെത്തിയാണ് പ്രസിന്റെ ചുമതല ഏറ്റെടുത്തത്. എഴുത്തിന്റെയും പ്രിന്റിങ് പരീക്ഷണങ്ങളുടെയും ലോകത്ത് മുഴുകിയ അദ്ദേഹം 35-ാം വയസ്സിൽ അന്തരിച്ചു. മരണക്കിടക്കയിലുള്ള സുകുമാർ റേയെ കാണാൻ രബീന്ദ്രനാഥ് ടഗോർ എത്തിയിരുന്നു. സുകുമാർ റേയുടെ മരണത്തിനു രണ്ടു വർഷത്തിനു ശേഷം സാമ്പത്തിക പ്രതിസന്ധികൾ കാരണം കുടുംബം വീടും പ്രസും വിറ്റു. അന്ന് അഞ്ചു വയസ്സ് മാത്രമുണ്ടായിരുന്ന സത്യജിത് റേയും അമ്മ സുപ്രഭയും അമ്മാവന്റെ ബക്കുൽബഗാനിലെ വീട്ടിലേക്കു മാറി. അച്ഛനും കൂട്ടുകാരും അവരുടെ തിങ്കളാഴ്ച ക്ലബ്ബും സാഹിത്യ ചർച്ചകളും നിറഞ്ഞ ഗർപാറിലെ വീട് നൊമ്പരമായി റേയുടെ മനസ്സിൽ എന്നുമുണ്ടായിരുന്നു. കാലങ്ങൾക്കു ശേഷം പിതാവിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനായി ഇവിടെയെത്തിയ റേ ദുഃഖത്തോടെയാണ് മടങ്ങിയത്. നശിച്ചു കൊണ്ടിരിക്കുന്ന കെട്ടിടം അദ്ദേഹത്തിനു അത്രമാത്രം വേദനയുണ്ടാക്കി. പിന്നീടൊരിക്കലും ഇവിടം സന്ദർശിച്ചിട്ടില്ല. ഉപേന്ദ്രകിഷോർ റേ, സുകുമാർ റേ, സത്യജിത് റേ എന്നിവരുടെ പ്രതിമകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. നോർത്ത് കൊൽക്കത്ത ഗർപാറിൽ സത്യജിത് റേ ജനിച്ച വീട്
ബക്കുൽബഗാനിലെ അമ്മാവന്റെ വീട്ടിൽ അച്ഛനില്ലാതെ വളർന്ന സത്യജിത് റേ ബിരുദപഠന ശേഷം ഒറ്റയ്ക്കു ജീവിതം ആരംഭിച്ചു. ബ്രിട്ടിഷ് പരസ്യ കമ്പനിയായ ഡി.ജെ.കെയ്മറിൽ ജോലിക്കു കയറിയതിനു ശേഷം അമ്മയുമൊന്നിച്ച് ബോളിഗഞ്ച് ഗാർഡൻസിലേക്കു മാറി. 1948 ൽ ബിജയയെ വിവാഹം ചെയ്തു. ഫർണിച്ചറും കരകൗശല വസ്തുക്കളും ശേഖരിക്കുന്നതിൽ തൽപരയായിരുന്നു ബിജയ. സാധനസാമഗ്രികൾ കൂടിയതോടെ വലിയ വീടുകളിലേക്കു ആ കുടുംബത്തിനു പലപ്പോഴും കൂടു മാറേണ്ടി വന്നിരുന്നു.
അതിൽ സൗത്ത് കൊൽക്കത്തയിലെ 31ാം നമ്പർ ഫ്ലാറ്റാണ് ഇന്ത്യൻ സിനിമയുടെ യുഗപ്പിറവിക്കു വേദിയൊരുക്കിയത്. പഥേർ പാഞ്ചലിയും അപരാജിതയും ജൽസാഗറും അപുർ സൻസാറും രൂപം കൊള്ളുന്നത് ഇവിടെയാണ്. പഴയ നാലു നില ഫ്ലാറ്റ് ഇന്ന് ഇസ്കോണിന്റെ ഉടമസ്ഥതയിലാണ്. വിശാലമായ ടെറസിൽ ഇസ്കോൺ ക്ഷേത്രം. കാവി തേച്ച നിലം ഇന്നും അതു പോലെയുണ്ട്.
തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഇടം എന്ന് റേ പറഞ്ഞിരുന്നത് സതേൺ അവന്യുവിലെ ലോക് ടെംപിൾ റോഡിലെ മൂന്നാം നമ്പർ ഫ്ലാറ്റ് ആണ്. 1959 മുതൽ 70 വരെ അദ്ദേഹം താമസിച്ചിരുന്നത് വിശാലമായ നാലു മുറികളുള്ള ഈ ഫ്ലാറ്റിലായിരുന്നു. വലിയ ടെറസുള്ള അപ്പാർട്മെന്റിൽ വൈകുന്നേരങ്ങളിൽ സിനിമകളുടെ ആലോചനകളുമായി ഉലാത്തുന്ന റേയെ കുടുംബാംഗങ്ങൾ ഓർക്കുന്നു. രബീന്ദ്ര സരോവരത്തിൽ നിന്നും വിളിപ്പാടകലെയുള്ള ഈ കെട്ടിടം ഭാഗികമായി പൊളിച്ചു നവീകരിക്കുകയാണിപ്പോൾ.Sunday Special, Uttarakhand, Landslide, Travel India, Rishikesh, Himalayan landslide, Dharali landslide, Uttarakhand disaster, reporting landslide, Himalayan trek, natural disaster reporting, N.P.C. Ranjith, Joskutty Panackal, Bhatwari to Dharali walk, Uttarakhand landslide aftermath, journalism challenging terrain, Devbhoomi disaster, landslide reporting India, Himalayan reporting experience, Uttarkashi road closure, BRO road repair, Lichhibagh bridge, Chandrabhaga river, heavy rain Himalayas, disaster zone reporting, reporters challenging journey, Dharali devastation, Himalayan disaster, Uttarakhand relief efforts, journalists Uttarakhand, Devbhoomi destroyed, Harshil access, Gangotri landslides, remote reporting, mountain disaster, landslide recovery, ഹിമാലയൻ ഉരുൾപൊട്ടൽ, ധരാലി ഉരുൾപൊട്ടൽ, ഉത്തരാഖണ്ഡ് ദുരന്തം, റിപ്പോർട്ടിംഗ് ഉരുൾപൊട്ടൽ, ഹിമാലയൻ യാത്ര, പ്രകൃതി ദുരന്ത റിപ്പോർട്ടിംഗ്, എൻ.പി.സി. രഞ്ജിത്ത്, ജോസ്കുട്ടി പനയ്ക്കൽ, ഭട്വാരി ധരാലി യാത്ര, ഉത്തരാഖണ്ഡ് ഉരുൾപൊട്ടൽ അനന്തരഫലങ്ങൾ, പത്രപ്രവർത്തനം ദുർഘട പാത, ദേവഭൂമി ദുരന്തം, ഇന്ത്യയിലെ ഉരുൾപൊട്ടൽ റിപ്പോർട്ടിംഗ്, ഹിമാലയൻ റിപ്പോർട്ടിംഗ് അനുഭവം, ഉത്തർകാശി റോഡ് അടച്ചു, ബി.ആർ.ഒ. റോഡ് അറ്റകുറ്റപ്പണി, ലിച്ചിബാഗ് പാലം, ചന്ദ്രഭാഗ നദി, ഹിമാലയൻ പേമാരി, ദുരന്തമേഖല റിപ്പോർട്ടിംഗ്, റിപ്പോർട്ടർമാർ ദുർഘട യാത്ര, ധരാലി നാശം, ഹിമാലയൻ ദുരന്തം, ഉത്തരാഖണ്ഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ, പത്രപ്രവർത്തകർ ഉത്തരാഖണ്ഡ്, ദേവഭൂമി തകർന്നു, ഹർഷിൽ പ്രവേശനം, ഗംഗോത്രി ഉരുൾപൊട്ടൽ, വിദൂര റിപ്പോർട്ടിംഗ്, പർവത ദുരന്തം, ഉരുൾപൊട്ടൽ അതിജീവനം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Himalayan Landslide: The 44 KM Trek to Dharali\“s Devastation
ബിഷപ് ലെഫ്രോയ് റോഡിലെ കൊളോണിയൽ അപ്പാർട്മെന്റ് 1970ൽ വാങ്ങിയതോടെയാണ് സത്യജിത് റേയുടെ വാടകവീടുകളിലൂടെയുള്ള യാത്രകൾ അവസാനിച്ചത്. വലിയ തൂണുകളും ഇരട്ട ഉയരമുള്ള മേൽക്കൂരയും പുരാതനമായ ലിഫ്റ്റുമുള്ള മൂന്നു നില കെട്ടിടത്തിന്റെ മുകളിലെ എട്ടാം നമ്പർ ഫ്ലാറ്റിൽ ഇന്ന് സത്യജിത് റേയുടെ മകനും ചലച്ചിത്രകാരനുമായ സന്ദീപ് റേയാണ് താമസിക്കുന്നത്.
ജീവിതത്തിന്റെ അവസാനത്തെ 22 വർഷം സത്യജിത് റേ ഇവിടെയാണ് താമസിച്ചത്. ഫ്ലാറ്റിനുള്ളിൽ റേയുടെ ചലച്ചിത്രങ്ങളിലെ ചിത്രങ്ങളും പോസ്റ്ററുകളും, അദ്ദേഹത്തിന്റെ എഴുത്തുകളും പുസ്തകശേഖരങ്ങളും. നാലു തലമുറകളായി കൊണ്ടുനടക്കുന്ന സന്ദേശ് മാസിക ഏറക്കുറെ നിലച്ചുപോയെങ്കിലും ഇപ്പോഴും വർഷത്തിൽ വല്ലപ്പോഴും പ്രസിദ്ധീകരിക്കുന്നുണ്ട്. അതിന്റെ തിരക്കുകളിലായിരിക്കും പ്രശസ്ത ഫൊട്ടോഗ്രഫർ കൂടിയായ സന്ദീപ് റേ.
അച്ഛന്റെ ഓർമകൾ കൊൽക്കത്തയിൽ ചിതറിക്കിടക്കുകയാണെന്നു പറയുന്നു സത്യജിത് റേയുടെ അസിസ്റ്റന്റ് ആയി ഏതാനും സിനിമകളിൽ പ്രവർത്തിച്ച സന്ദീപ് റേ. ഒറ്റപ്പെട്ടോ ആൾക്കൂട്ടത്തിൽ നിന്നു മാറിയോ ഒരിക്കലും സത്യജിത് റേ താമസിച്ചിട്ടില്ല. നഗരത്തിരക്കുകളും അയൽപ്പക്കങ്ങളും കൊൽക്കത്തയുടെ മധ്യവർഗത്തിന്റെ ബൗദ്ധികജീവിതവും അദ്ദേഹം ആസ്വദിച്ചു. പഥേർ പാഞ്ചലിയുടെ എഴുപതാം വാർഷികത്തിൽ പ്രത്യേക ആഘോഷങ്ങളൊന്നുമില്ലെന്നു സന്ദീപ് റേ പറഞ്ഞു. ‘ അവസാന കാലഘട്ടങ്ങളിൽ പഥേർ പാഞ്ചലിയെക്കുറിച്ച് വിമർശനത്തോടെ സംസാരിക്കുമായിരുന്നു അച്ഛൻ. ആദ്യ പകുതി മെച്ചപ്പെടുത്താമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.’
കൊൽക്കത്തയിലെത്തുന്ന ചലച്ചിത്രപ്രേമികൾക്ക് ഇന്ത്യൻ സിനിമയെ ലോകത്തിനു മുകളിൽ പ്രതിഷ്ഠിച്ച ഈ വിശ്രുത ചലച്ചിത്രകാരൻ അവസാന കാലഘട്ടം ചെലവഴിച്ച ബിഷപ് ലെഫ്രോയ് റോഡ് ഒരു ആർട്ട് ഗാലറി പോലെ അനുഭവിക്കാം. സത്യജിത് റേ ധരണി (സത്യജിത് റായിയുടെ ലോകം) എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.
ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടം ഗ്രേഡ് വൺ ഹെറിറ്റേജ് ബിൽഡിങ് ആയി നഗരസഭ പ്രഖ്യാപിച്ചിട്ടുണ്ട്. റോഡിന് ഇരുവശവുമുള്ള പഴയ സോഡിയം വേപ്പർ തെരുവുവിളക്കുകൾ മാറ്റി വിക്ടോറിയൻ ശൈലിയിലുള്ള വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. റേയുടെ സിനിമയിൽ നിന്നുള്ള രംഗങ്ങൾ മതിലുകളിൽ വരച്ചിരിക്കുന്നു. പ്രഗല്ഭനായ ഡിസൈനർ കൂടിയായിരുന്ന റേ സ്വന്തം സിനിമയ്ക്കായി തയാറാക്കിയ പോസ്റ്ററുകൾ റോഡിലെങ്ങും രാത്രി വെളിച്ചത്തിൽ മിന്നിനിൽക്കുന്നു. ഒരു ഓപ്പൺ ഗാലറിയായി മാറിയ ബിഷപ് ലെഫ്രോയ് റോഡിലൂടെ നഗരവും അതിലെ കഥാപാത്രങ്ങളായി മനുഷ്യരും ഒഴുകി നീങ്ങുന്നു. English Summary:
The Story-Filled Homes of Satyajit Ray: Satyajit Ray\“s Kolkata houses offer a fascinating glimpse into the life and work of the legendary filmmaker. These residences, from his childhood home to his final apartment, hold stories of creativity, family, and the evolution of Indian cinema. |