മീനടം ∙ ഇരുവൃക്കകളും തകരാറിലായി അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവാവിന് ജീവിതത്തിലേക്കു മടങ്ങിവരണമെങ്കിൽ സുമനസുകൾ കനിയണം. മീനടം പഞ്ചായത്തിൽ നാരകത്തോട് ഭാഗത്ത് വാടകയ്ക്കു കഴിയുന്ന പാട്ടത്തിൽ വീട്ടിൽ ഇ.കെ.വിനേഷ് (47) ആണ് സഹായത്തിനായി സുമനസുകളുടെ കൈത്താങ്ങ് തേടുന്നത്.  
   
 
പത്ത്, മൂന്ന്, ഒന്നു ക്ലാസുകളിൽ പഠിക്കുന്ന മൂന്നു പെൺകുട്ടികളും ഭാര്യയും അമ്മയും അടങ്ങുന്നതാണ് വിനേഷിന്റെ കുടുംബം. ഇരുവൃക്കകളും തകരാറിലായതോടെ യുവാവിന് ജോലി ചെയ്യാൻ കഴിയാതെയായി. കോട്ടയം മെഡിക്കൽ കോളജിൽ നെഫ്രോളജി വിഭാഗത്തിലാണ് ചികിത്സതേടുന്നത്. Kottayam News, Ernakulam Family Crisis, Medical Debt Assistance, Student Support Kerala, Malayala Manorama Online News, Kerala Family Tragedy, Crowdfunding for Medical Expenses, Orphaned Students Kerala, Emergency Medical Fund, Help Needed Kerala Family, കോട്ടയം വാർത്ത, സാമ്പത്തിക സഹായം, ചികിത്സാ സഹായം, ദാരിദ്ര്യം, കുടുംബ സഹായം  
 
യുവാവിന്റെ ഭാര്യ വീട്ടുജോലി ചെയ്തു കണ്ടെത്തുന്ന വരുമാനമാണ് നിർധന കുടുംബത്തിന്റെ ഏക താങ്ങ്. ഈ വരുമാനം ചികിത്സ ചിലവിനു പോലുമാകുന്നില്ല. സുമനസുകളുടെ കൈത്താങ്ങിലാണ് ഇതുവരെ ചികിത്സ നടത്തിയത്. മുന്നോട്ടുള്ള ജീവിതത്തിന് സഹായഹസ്തം തേടുകയാണ് നിർധന കുടുംബം.  
 
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 
 ∙ ബാങ്ക് : Federal bank puthuppally 
 ∙ ഐഎഫ്എസ്‌സി: FDRL0001274 
 ∙ അക്കൗണ്ട്: 12740100174850 
 ∙ ഫോൺ: 9562730384 English Summary:  
Kidney Failure Treatment: A family in Kerala is seeking urgent financial assistance for E.K. Vineesh, who is suffering from kidney failure. Donations are needed to support his medical treatment and family expenses. |