തിരുവനന്തപുരം∙ വനിതാ ബറ്റാലിയനിലെ പൊലീസുകാര്‍ ഡ്യൂട്ടിക്കിടെ റീല്‍സ് ചിത്രീകരിച്ചതു വിവാദമാകുന്നു. റീല്‍സ് ചിത്രീകരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി പുറത്തിറക്കിയ സര്‍ക്കുലര്‍ ലംഘിച്ചാണ് വനിതാ പൊലീസുകാര്‍ റീല്‍സ് എടുത്തതെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്.
ഇന്നലെ കളിയാക്കാവിളയില്‍ വച്ചാണ് ഡ്യൂട്ടിക്കിടെ ഇവര്‍ റീല്‍സ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ സ്റ്റാറ്റസ് ആക്കിയത്. എസ്‌ഐയും അസോസിയേഷന്‍ ഭാരവാഹികളുമടക്കം ദൃശ്യങ്ങളിലുണ്ട്. പൊലീസ് യൂണിഫോമില്‍ റീല്‍സ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുതെന്ന ഡിജിപിയുടെ സര്‍ക്കുലര്‍ നിലവിലുണ്ട്.
English Summary:
Kerala Police Reels ban has been violated: A women battalion recorded reels during duty. This act goes against the DGP\“s circular prohibiting such behavior, sparking controversy. |