deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

1 കി.മീ. അകലെ എത്തി അയൽരാജ്യ ഉപഗ്രഹം; ‘ബോഡി ഗാർഡ്’ ഉപഗ്രഹങ്ങൾ വരുന്നു: പുതിയ നീക്കവുമായി ഇന്ത്യ

deltin33 2025-9-22 20:40:41 views 711

  



ന്യൂഡൽഹി∙ സ്വന്തം ഉപഗ്രഹങ്ങളെ ആക്രമണങ്ങളിൽനിന്ന് ഉൾപ്പെടെ സംരക്ഷിക്കാനുള്ള പദ്ധതികൾ ഒരുക്കാൻ ഇന്ത്യ. കഴിഞ്ഞ വർഷം ഒരു അയൽരാജ്യത്തിന്റെ ഉപഗ്രഹം ഇന്ത്യയുടെ ഉപഗ്രഹവുമായി അപകടകരമാംവിധം അടുത്തുവന്നിരുന്നു. ഇതേത്തുടർന്നാണ് ഇന്ത്യൻ ഉപഗ്രഹങ്ങളുടെ സംരക്ഷണത്തിന് ബോഡി ഗാർഡ് ഉപഗ്രഹങ്ങൾ വേണമെന്നതിലേക്ക് കേന്ദ്രസർക്കാർ എത്തിയത്. മേയിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിൽ പാക്കിസ്ഥാനെ നിരീക്ഷിക്കുന്നതിൽ ഉപഗ്രഹങ്ങൾ വലിയ പിന്തുണ നൽകിയിരുന്നു.


ഭ്രമണപഥത്തിലുള്ള ബഹിരാകാശ പേടകങ്ങൾക്കു നേരെയുള്ള ഭീഷണികൾ തിരിച്ചറിയാനും പ്രതിരോധിക്കാനുമാണ് ‘ബോഡിഗാർഡ്’ ഉപഗ്രഹങ്ങൾ വികസിപ്പിക്കുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, 2024 മധ്യത്തോടെ ഈ ഉപഗ്രഹം ഐഎസ്ആർഒയുടെ ഉപഗ്രഹം സ്ഥിതി ചെയ്യുന്നതിന്റെ ഏകദേശം ഒരു കിലോമീറ്ററിനുള്ളിൽ എത്തിയിരുന്നു. അയൽ രാജ്യം എന്നു മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഏതു രാജ്യമാണെന്നു വ്യക്തമല്ല. ഭൂമിയിലെ വസ്തുക്കൾ, കേന്ദ്രങ്ങൾ തുടങ്ങിയവയുടെ നിരീക്ഷണം ഉൾപ്പെടെ സൈനിക ആവശ്യങ്ങൾക്കുള്ള ജോലികൾ ചെയ്യുന്ന ഉപഗ്രഹമാണ് ഐഎസ്ആർഒയുടേത്.


ഭൂമിയിൽനിന്ന് ഏകദേശം 500-600 കിലോമീറ്റർ (311-373 മൈൽ) ഉയരത്തിൽ ഭ്രമണം ചെയ്യുന്ന ഉപഗ്രഹങ്ങളിലൊന്നിന് അടുത്താണ് അയൽ രാജ്യത്തിന്റെ ഉപഗ്രഹം എത്തിയത്. ഈ മേഖലയിൽ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ശൃംഖല പോലുള്ള ആശയവിനിമയ ഉപഗ്രഹങ്ങൾ ഉൾപ്പെടെയുള്ളവ ഭ്രമണം ചെയ്യുന്നുണ്ട്. ബഹിരാകാശത്ത് കൂടുതൽ തിരക്കേറിയ ഭാഗങ്ങളിൽ ഒന്നുകൂടിയാണിത്. രണ്ട് ഉപഗ്രഹങ്ങളും കൂട്ടിയിടിച്ചില്ലെങ്കിലും ഇത്രയും അസാധാരണമായ അടുത്തുവരവ് ഒരു ശക്തിപ്രകടനമായിരിക്കാമെന്നും മറ്റ് രാജ്യത്തിന്റെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു പരീക്ഷണമായിരിക്കാമെന്നും ബന്ധപ്പെട്ടവർ പറയുന്നു.


അതേസമയം, വിഷയത്തിൽ ഐഎസ്ആർഒയും ബഹിരാകാശ വകുപ്പും പ്രതികരിച്ചിട്ടില്ല. ഉപഗ്രഹ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഏകദേശം 50 നിരീക്ഷണ ഉപഗ്രഹങ്ങൾക്കായി 270 ബില്യൻ ഇന്ത്യൻ രൂപയുടെ (3 ബില്യൻ ഡോളർ) പദ്ധതിക്കായുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. ഇതിൽ ആദ്യത്തേത് അടുത്ത വർഷം വിക്ഷേപിച്ചേക്കും.


ബഹിരാകാശ പേടകങ്ങളെ നിരീക്ഷിക്കുന്ന എൻ2വൈ0 (N2Y0.com) എന്ന വെബ്സൈറ്റ് പ്രകാരം, പാക്കിസ്ഥാന് എട്ട് ഉപഗ്രഹങ്ങൾ മാത്രമാണുള്ളത്, എന്നാൽ ഇന്ത്യക്ക് നൂറിലധികം ഉപഗ്രഹങ്ങളുണ്ട്. ചൈനയുടെ ഉപഗ്രഹങ്ങളുടെ എണ്ണം 930-ൽ അധികമാണെന്നും ഇവർ പറയുന്നു. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ബഹിരാകാശത്ത് വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് ഇന്ത്യയിലെയും യുഎസിലെയും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നത്. പദ്ധതിക്കായുള്ള ചർച്ചകൾ പ്രാഥമിക ഘട്ടങ്ങളിലാണെങ്കിലും, ഭീഷണികൾ വേഗത്തിൽ തിരിച്ചറിയുന്നതിനായി ലൈറ്റ് ഡിറ്റക്‌ഷൻ ആൻഡ് റേഞ്ചിങ് (LiDAR) ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക എന്നതാണ് ലക്ഷ്യം. English Summary:
India Plans Satellite Protection Program: Indian satellite protection program is being developed to safeguard Indian satellites from potential threats. This includes deploying \“bodyguard\“ satellites to monitor and defend against close approaches or attacks. The initiative aims to enhance India\“s space security capabilities.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

administrator

Credits
70730