deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘കേരളത്തിൽ ഇനി കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, എൽഡിഎഫ് ഐക്യം യുഡിഎഫിനെ ഭയപ്പെടുത്തുന്നു’

LHC0088 2025-10-23 01:21:02 views 490

  



കണ്ണൂർ ∙ വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന സംസ്ഥാനമാണ് കേരളമെന്നും ആർഎസ്എസ് അജൻഡ നടപ്പാക്കാൻ എൽഡിഎഫ് സർക്കാർ സമ്മതിക്കില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. പദ്ധതികൾ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായം പാർട്ടികൾക്കുണ്ടാകാമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  • Also Read ആശാ വർക്കർമാരുടെ ക്ലിഫ്ഹൗസ് മാർച്ചിൽ സംഘർഷം; പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ചു, മൈക്ക് പിടിച്ചെടുത്തു   


കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം ശ്രീയിൽ സിപിഎമ്മും സിപിഐയും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അത് ചർച്ച ചെയ്യും. എൽഡിഎഫ് കേരളത്തിൽ സുശക്തമാണ്. ഐക്യത്തോടെയുള്ള പ്രവർത്തനമാണ് കേരളത്തിലുള്ളത്. മുന്നണിയെ ദുർബലമാക്കാമെന്ന് ഇടതുപക്ഷ വിരോധികൾ ധരിക്കുന്നുണ്ടെങ്കിൽ കേരളത്തിൽ നടപ്പാകാൻ പോകുന്നില്ല.

മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽനിന്നു കുറേയാളുകൾ പുറപ്പെട്ടിട്ടുണ്ട്. ആരു മുഖ്യമന്ത്രിയാകാൻ പുറപ്പെട്ടാലും ജനങ്ങൾ അവരെ മുഖ്യമന്ത്രിയാക്കാൻ പോകുന്നില്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കോൺഗ്രസ് മുഖ്യമന്ത്രി ഇനിയുണ്ടാകില്ല. എൽഡിഎഫ് ഐക്യം യുഡിഎഫിനെ ഭയപ്പെടുത്തുകയാണ്. കോൺഗ്രസിന്റെ കുപ്പായമിട്ട് നടക്കുന്നവരെല്ലാം അസ്വസ്ഥരാണ്.

  • Also Read ‘ശബരിമലയിലെ സ്വർണക്കൊള്ള ഞെട്ടിപ്പിക്കുന്നത്, കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം’; അമിത് ഷായ്ക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ   


ശബരിമല സ്വർണ കവർച്ചയിൽ, കോടതി നിർദേശിച്ച അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇങ്ങനെ അന്വേഷിക്കാൻ കഴിയുന്നത് എൽഡിഎഫ് സർക്കാർ ഉള്ളതിനാലാണ്. ശബരിമലയുടെ ഒരു തരി സ്വർണം പോലും നഷ്ടപ്പെടാൻ അനുവദിക്കില്ല. കവർച്ച ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

  • Also Read പിഎം ശ്രീയിൽ ആശങ്കയും വിയോജിപ്പും; മന്ത്രിസഭാ യോഗത്തിൽ എതിർ‌പ്പ് അറിയിച്ച് സിപിഐ മന്ത്രിമാർ   


താമരശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തിനിടെ പൊലീസിനെ ആക്രമിച്ചത് ഒരു തരത്തിലുമുണ്ടാകാൻ പാടില്ലാത്തതാണ്. ഭീകരമായ അവസ്ഥയാണ് അവിടെയുണ്ടായത്. ജനത്തിനു പ്രതിഷേധിക്കാനുള്ള അവസരമുണ്ട്. ജനങ്ങളുടെ ജനാധിപത്യ പ്രക്ഷോഭം അക്രമാസക്തമായതിനു പിന്നിൽ ചില ശക്തികൾ പ്രവർത്തിച്ചിട്ടുണ്ട്. ജനക്കൂട്ടത്തെ തെറ്റായ വഴിയിലേക്ക് ചിലർ നയിക്കുകയാണ് ചെയ്തതെന്നും ഇ.പി.ജയരാജൻ പറഞ്ഞു. English Summary:
LDF Unity Frightens UDF: Kerala Politics is currently dominated by the strong LDF alliance, according to E.P. Jayarajan. He asserts that a Congress CM is unlikely in Kerala\“s future and criticizes UDF, while addressing key issues like Sabarimala gold theft investigation.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
67496