deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘കണ്ണൂരിലെ രാഷ്ട്രീയക്കാർക്ക് ധാർഷ്ഠ്യം; അതിവിടെ കാണിക്കരുത്’; വിചാരണയ്ക്കിടെ വിഡിയോ, ശിക്ഷിച്ച് കോടതി

Chikheang 2025-10-22 00:21:09 views 537

  



തളിപ്പറമ്പ്∙ കണ്ണൂർ ജില്ലയിലെ രാഷ്ട്രീയക്കാർക്ക് ചില ധാർഷ്ഠ്യമുണ്ടെന്നും അത് ഇവിടെ കാണിക്കരുതെന്നും തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത്. ധൻരാജ് വധക്കേസ് വിചാരണയ്ക്കിടെയായിരുന്നു ജഡ്ജിയുടെ പരാമർശം. പയ്യന്നൂർ നഗരസഭാ മുൻ വൈസ് ചെയർപഴ്സൻ ജ്യോതി, കോടതി വരാന്തയിൽനിന്ന് വിചാരണയുടെ വിഡിയോ എടുക്കുന്നത് ജഡ്ജിയുടെ ശ്രദ്ധയിൽപെട്ടു. ഉടൻ ഫോൺ പിടിച്ചെടുക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് ഡിവൈഎസ്പിയെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു.

  • Also Read അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; രണ്ടു ദിവസത്തിനിടെ രണ്ടു മരണം   


പിന്നീട് ഉച്ചകഴിഞ്ഞ് കോടതി ചേർന്നപ്പോഴാണ് ജഡ്ജി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ‘‘നിങ്ങൾ സാധാരണ രാഷ്ട്രീയ പ്രവർത്തകയല്ല, നഗരസഭാ വൈസ് ചെയർപഴ്സൻ ആയ വ്യക്തിയാണെന്നാണ് അറിയുന്നത്. ബലിദാനികളായാലും രക്തസാക്ഷികളായാലും അവരെ അപമാനിക്കരുതെന്നും ജഡ്ജി പറഞ്ഞു. തുടർന്ന് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിക്കുകയായിരുന്നു.

  • Also Read അട്ടിമറി ‘ക്രമീകരിച്ചത്’ ചൈന? ഇന്ത്യയുടെ ഉപഗ്രഹം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വരുന്നത് 52 ‘അംഗരക്ഷകർ’, ഉടൻ തിരിച്ചടി   


സിപിഎം പ്രവർത്തകനായിരുന്ന ധൻരാജിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണയ്ക്കിടെ പ്രതികളെ ധൻരാജിന്റെ ഭാര്യ തിരിച്ചറിയുന്നതിനിടെയാണ് ജ്യോതി വിഡിയോ എടുത്തത്. ഇത് ശ്രദ്ധയിൽപ്പെട്ട ജഡ്ജി ഉടൻ ഫോൺ പിടിച്ചുവാങ്ങാൻ നിർദേശിക്കുകയായിരുന്നു. ഫോൺ പരിശോധിച്ചപ്പോൾ ഇതിൽ ദൃശ്യങ്ങൾ കണ്ടെത്തി. മുമ്പും ഇതേ കേസിന്റെ വിചാരണ സമയത്ത് സിപിഎം നേതാവ് വിഡിയോ എടുത്ത സംഭവമുണ്ടായിരുന്നു. അന്ന് കോടതി താക്കീത് ചെയ്തു വിടുകയായിരുന്നു.  2016ലാണ് കണ്ണൂർ കാരന്താട്ട് ചുള്ളേരി വീട്ടില്‍ സി.വി.ധൻരാജിനെ (38) വെട്ടിക്കൊന്നത്. ബിജെപി, ആർഎസ്എസ് പ്രവർത്തകരാണ് പ്രതികൾ. English Summary:
Court Upholds Decorum: Kannur Court Incident focuses on the political arrogance displayed in Kannur district. A politician was fined and detained for recording court proceedings related to the Dhanraj murder case. The judge strongly condemned the action and emphasized the importance of respecting court decorum.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

No related threads for now.

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
71300