deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘ഹിന്ദു യുവതികൾ അപരിചിതരുടെ ജിമ്മിൽ പോകരുത്, വീട്ടിലിരുന്ന് യോഗ ചെയ്താൽ മതി’; വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ

LHC0088 2025-10-18 06:20:57 views 339

  



മുംബൈ∙ ഹിന്ദു പെൺകുട്ടികൾ അപരിചിതരുടെ ജിമ്മിൽ പോകരുതെന്നും വീട്ടിലിരുന്ന് യോഗ ചെയ്യണമെന്നുമുള്ള വിവാദ പരാമർശവുമായി ബിജെപി എംഎൽഎ. പെൺകുട്ടികളെ വഴിതെറ്റിക്കാനും വഞ്ചിക്കാനും ചിലർ ഗൂഢാലോചന നടത്തുന്നുണ്ടെന്നും അതുകാരണമാണ് ജിമ്മിൽ പോകരുതെന്നു പറയുന്നതെന്നും മഹാരാഷ്ട്ര എംഎൽഎ ഗോപിചന്ദ് പഠ്‌ലാക്കർ പറഞ്ഞു. ബീഡിൽ നടന്ന ഒരു പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പഠ‌്‌ലാക്കർ

  • Also Read ഗുജറാത്തിൽ പുതിയ മന്ത്രിസഭ; 19 പുതുമുഖങ്ങൾ, ഹർഷ് സാങ്​വി ഉപമുഖ്യമന്ത്രി   


‘വലിയൊരു ഗൂഢാലോചന നടക്കുന്നത്. അത് നന്നായി മനസ്സിലാക്കണം. നന്നായി സംസാരിക്കുന്നവരെയും പെരുമാറുന്നവരെയും പെട്ടെന്ന് വിശ്വസിക്കരുത്. ജിമ്മിലെ ട്രെയ്നർമാരെ ശ്രദ്ധിക്കണം. വീട്ടിൽ ജിമ്മിൽ പോകുന്ന യുവതികളുണ്ടെങ്കിൽ അവരെ ഉപദേശിക്കണം. പെൺകുട്ടികൾ വീട്ടിലിരുന്ന് യോഗ ചെയ്താൽ മതി. ജിമ്മിൽ പോകേണ്ട ആവശ്യമില്ല. കാരണം, ജിമ്മിലുള്ളവർ നിങ്ങളെ വഞ്ചിക്കും. നിങ്ങളോട് അനീതി കാണിക്കും’–പഠ്‌ലാക്കർ പറഞ്ഞു.

  • Also Read ഒരു അസുഖം മതി സമ്പാദ്യം തീരാൻ...! വേണം പ്രവാസിക്ക് നാട്ടിലും ഹെൽത്ത് ഇൻഷുറൻസ്; ഇങ്ങനെ പോളിസി എടുത്താല്‍ ‘പണമടയ്ക്കാതെയും’ ചികിത്സ   


കോളജുകളിൽ ഐഡന്റിറ്റി കാർഡില്ലാതെ വരുന്നവരെ തടയണമെന്നും അവരെ അകത്തേക്ക് വിടരുതെന്നും പഠ്‌ലാക്കർ കൂട്ടിച്ചേർത്തു. ഇതാദ്യമല്ല, പഠ്‌ലാക്കർ വിവാദ പ്രസ്താവനകൾ നടത്തുന്നത്. സെപ്റ്റംബറിൽ എൻസിപി–എസ്‌പി നേതാവ് ജയന്ത് പട്ടീലിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയത് വലിയ വിവാദമായിരുന്നു.  

(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @1776General_ എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.) English Summary:
Hindu Girld don\“t go Gyms, Says BJP MLA: Maharashtra BJP MLA Gopichand Padalkar sparks controversy advising Hindu girls to avoid gyms run by strangers and practice yoga at home, citing a conspiracy to deceive them.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
67522