ന്യൂഡല്‍ഹി∙ പ്രത്യേകം രൂപകല്പന ചെയ്ത റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചറില്‍നിന്ന് അഗ്നി – പ്രൈം മിസൈൽ വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ. 2,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്നി-പ്രൈം മിസൈലാണ് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വിജയകരമായി വിക്ഷേപിച്ചത്. ഇത്തരത്തിലുള്ള ആദ്യ വിക്ഷേപണമാണിതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞു. വിക്ഷേപണത്തില്‍ പങ്കാളികളായ ഡിആർഡിഒ, സ്ട്രാറ്റജിക് ഫോഴ്സ് കമാന്റ്, സായുധസേന എന്നിവരെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു.MSC Elsa 3 Shipwreck, Kerala Coast Ship Accident, Arabian Sea Ship Sinking, High Court Order, Security Deposit, Malayala Manorama Online News, Mediterranean Shipping Company, MSC Akita 2 Arrest, Environmental Damage Compensation, Ship Owner Liability, കപ്പൽ അപകടം, കടൽ നഷ്ടപരിഹാരം, മുങ്ങിയ കപ്പൽ, കേരള തീരം, അറബിക്കടൽ
‘‘2000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ഈ അടുത്ത തലമുറ മിസൈൽ രൂപകൽപന ചെയ്തിരിക്കുന്നത്, കൂടാതെ വിവിധ നൂതന സവിശേഷതകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. പ്രത്യേകം രൂപകൽപന ചെയ്ത റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചറിൽ നിന്ന് നടത്തിയ ഇത്തരത്തിലുള്ള ആദ്യത്തെ വിക്ഷേപണമാണ് ഇത്. അഗ്നി-പ്രൈം മിസൈലിന്റെ വിജയകരമായ പരീക്ഷണത്തോടെ റെയിൽ ശൃംഖലയിൽ കാനിസ്റ്ററൈസ്ഡ് ലോഞ്ച് സിസ്റ്റം വികസിപ്പിക്കുന്ന രാജ്യങ്ങളുടെ ശൃംഖലയിലേക്ക് ഇന്ത്യ എത്തിയിരിക്കുകയാണ്’’ – രാജ്നാഥ് സിങ് കുറിച്ചു.
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @rajnathsingh എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.) English Summary:
Rail-Based Agni Prime Missile Launch: India successfully test-launched the Agni-Prime missile with a 2,000 km range from a groundbreaking rail-based mobile launcher. DRDO\“s next-gen missile enhances strategic defense capabilities. |