LHC0088 • 2025-10-12 15:50:57 • views 116
കൊൽക്കത്ത ∙ ബംഗാളിലെ ദുർഗാപുരിൽ സ്വകാര്യ മെഡിക്കൽ കോളജ് വിദ്യാർഥിനിയെ കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിൽ വൻ പ്രതിഷേധം ഉയരുന്നു. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ മമത സർക്കാർ പരാജയപ്പെട്ടതായി ബിജെപി ആരോപിച്ചു. സംഭവത്തെ ബിജെപി രാഷ്ട്രീയവൽക്കരിക്കുകയാണെന്നു തൃണമൂൽ നേതാക്കൾ പറഞ്ഞു.
- Also Read ചികിത്സയ്ക്കിടെ യുവതിയെ ബലാത്സംഗം ചെയ്തു; ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷന്റെ സഹോദരൻ അറസ്റ്റിൽ
ക്യാംപസിനു സമീപമാണു രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനി പീഡനത്തിന് ഇരയായത്. പ്രതികളെക്കുറിച്ചു സൂചനയില്ല. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. മമതയുടെ ഭരണത്തിൽ സ്ത്രീകൾക്കുനേരെ അതിക്രമങ്ങൾ വർധിക്കുകയാണെന്നും അവരെ അധികാരത്തിൽനിന്ന് താഴെയിറക്കാതെ വിശ്രമിക്കില്ലെന്നും സുവേന്ദു പറഞ്ഞു. കുറ്റവാളികൾക്ക് ബംഗാൾ ‘സുരക്ഷിതമായ സ്വർഗമാണെന്ന്’ ബിജെപി ആരോപിച്ചു. കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിൽ പിജി ഡോക്ടറെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയതും ലോ കോളജിലെ വിദ്യാർഥി ബലാൽസംഗത്തിനിരയായതും വൻ വിവാദമായിരുന്നു.
- Also Read ഇൻസ്റ്റഗ്രാം വഴി പരിചയം; പല സ്ഥലങ്ങളിൽ എത്തിച്ച് പീഡനം: പത്താം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ 5 പേർ അറസ്റ്റിൽ
സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ വെള്ളിയാഴ്ച രാത്രി പുറത്തിറങ്ങിയപ്പോഴാണ് ഒഡീഷ സ്വദേശിയായ മെഡിക്കൽ വിദ്യാർഥിനി ബലാൽസംഗത്തിന് ഇരയായത്. രാത്രി 10 മണിയോടെ സുഹൃത്ത് മടങ്ങിയശേഷം 3 പേർ ചേർന്നു ബലാൽസംഗം ചെയ്തെന്നാണു പരാതി. മെഡിക്കൽ കോളജിനു സമീപത്തെ കാടുപിടിച്ച പ്രദേശത്തേക്ക് ഭീഷണിപ്പെടുത്തി കൊണ്ടുപോയതിനു ശേഷമായിരുന്നു പീഡനം. വിദ്യാർഥിനിയുടെ മൊബൈൽ ഫോണും പണവും പ്രതികൾ കവർന്നു. പീഡന ദൃശ്യങ്ങൾ പകർത്തിയെന്നും സൂചനയുണ്ട്.
- Also Read 6 വയസുകാരിയെ പീഡിപ്പിച്ച് കൊന്നു കത്തിച്ച കേസ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ വിട്ടയച്ച് സുപ്രീംകോടതി, അമ്മയെ കൊന്ന കേസിലും പ്രതി
ബലാൽസംഗത്തിൽ സുഹൃത്തിനു പങ്കുണ്ടെന്നു സംശയിക്കുന്നതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. സിസി ടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തി. ആരോഗ്യനില തൃപ്തികരമാണ്. English Summary:
Medical Student Gang Raped in Kolkata: A medical student in Durgapur, West Bengal, was gang-raped near her college campus. Police are investigating the incident, and students have begun protesting. |
|