പാലക്കാട് ∙ വീണ്ടും പൊതുപരിപാടിയിൽ പങ്കെടുത്തു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട് നിയോജക മണ്ഡലത്തിലെ മുപ്പത്തിയാറാം വാർഡിലെ കുടുംബശ്രീയുടെ വാർഷികത്തിൽ പങ്കെടുക്കാനാണ് രാഹുൽ എത്തിയത്. കുടുംബശ്രീയുടെ ബാലസദസ്സിലും പങ്കെടുത്ത ശേഷമാണ് രാഹുൽ മടങ്ങിയത്. കോഴിക്കോട് ഷാഫി പറമ്പിലിനെ കണ്ട ശേഷമാണു രാത്രിയോടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയത്.
- Also Read ‘ഡിവൈഎസ്പി സുനിൽ സൂക്ഷിച്ചോ; പേര് നോട്ട് ചെയ്തിട്ടുണ്ട്, ജീവിതാവസാനം വരെ പിണറായി മുഖ്യമന്ത്രിയാകുമെന്ന മോഹം വേണ്ട’: വേണുഗോപാൽ
രാഹുൽ പങ്കെടുത്ത പരിപാടിയിൽ തിങ്ങിനിറഞ്ഞ സദസ്സ് നിറയെ സ്ത്രീകളായിരുന്നു. കോൺഗ്രസ് കൗൺസിലറുടെ വാർഡിലെ പരിപാടിയിലാണ് രാഹുൽ എത്തിയത്. രാഹുൽ പരിപാടിയിൽ എത്തുമെന്ന് സദസ്സിൽ ഉള്ളവരെ അടക്കം ആരെയും അറിയിച്ചിരുന്നില്ല. പരിപാടി തുടങ്ങിയ ശേഷമാണ് രാഹുൽ വേദിയിലേക്ക് എത്തിയത്. സംഘാടകരിലെ ചുരുക്കം ചിലർക്കു മാത്രമേ രാഹുൽ പരിപാടിയ്ക്ക് എത്തുമെന്ന അറിവുണ്ടായിരുന്നുള്ളൂ. ഫ്ലക്സിലോ ബാനറിലോ ഒന്നും രാഹുലിന്റെ പേരോ ചിത്രമോ ഉൾപ്പെടുത്തിയിരുന്നില്ല.
- Also Read ബേക്കറി ഉടമയുടെ ആത്മഹത്യ: കോൺഗ്രസ് കൗൺസിലർക്കെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തി, സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും
English Summary:
Rahul Mamkootathil Attends Kudumbashree Event in Palakkad: Rahul Mamkootathil attended a public event in Palakkad, participating in the Kudumbashree annual function. |