ഷൊർണൂർ∙ മംഗള ലക്ഷദ്വീപ് എക്സ്പ്രസിന് ഷൊർണൂരിൽ എൻജിൻ തകരാറുണ്ടായതിനെ തുടർന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള നിരവധി ട്രെയിനുകൾ വൈകിയോടുന്നു. ഷൊർണൂരിന് സമീപം മുള്ളൂർക്കരയിൽ വച്ചാണ് പുലർച്ചെ ആറു മണിയോടെ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് എൻജിൻ തകരാറിനെ തുടർന്നു നിലച്ചത്. പിന്നീട് ഷൊർണൂരിൽ നിന്ന് എൻജിൻ കൊണ്ടുവന്ന് ട്രെയിൻ വള്ളത്തോൾ നഗർ സ്റ്റേഷനിലേക്കു മാറ്റിയാണ് മറ്റു ട്രെയിനുകൾ കടത്തിവിട്ടത്.
- Also Read ‘തുണിയുടുക്കാത്ത സിനിമാ താരം വന്നാൽ ഇടിച്ചുകയറും; ഇത്ര വായിനോക്കികളോ മലയാളികൾ?, സദാചാരം എന്നു പറഞ്ഞ് വരരുത്’
തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ മൂന്നു മണിക്കൂറോളം വൈകി. പിന്നീട് തകരാർ പരിഹരിച്ച് മംഗള ലക്ഷദ്വീപ് എക്സ്പ്രസ് യാത്ര തുടർന്നു. രാവിലെ എട്ടു മണിക്ക് എറണാകുളത്ത് എത്തേണ്ടിയിരുന്ന ട്രെയിൻ 11 മണിയോടെയാണ് എത്തുക. കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് നാലു മണിക്കൂര്‍ വൈകിയാണ് ഓടിയത്. കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് ഒന്നര മണിക്കൂറോളം വൈകിയാണ് ഓടുന്നത്.
- Also Read കുട്ടികൾക്കു ചുമ മരുന്ന് കൊടുക്കാമോ? രോഗം കലശലായാൽ എന്തു ചെയ്യും? ഗൃഹചികിത്സ എങ്ങനെ?– ശിശുരോഗ വിദഗ്ധൻ പറയുന്നു
വൈകിയോടുന്ന ട്രെയിനുകൾ (രാവിലെ 10.15ലെ അപ്ഡേറ്റ്)
∙ 12618 മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (3 മണിക്കൂർ 23 മിനിറ്റ്)
∙ 12218 കേരള സമ്പർക്കക്രാന്തി എക്സ്പ്രസ് (1 മണിക്കൂർ 12 മിനിറ്റ്)
∙ 12081 കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി (1 മണിക്കൂർ 11 മിനിറ്റ്)
∙ 16308 കണ്ണൂർ ആലപ്പുഴ ഇൻറർസിറ്റി (49 മിനിറ്റ്)
English Summary:
Trains Running Late: Mangala Lakshadweep Express experienced an engine failure near Shornur, causing significant delays for several trains heading towards Thiruvananthapuram. |