വൈക്കം ∙ പോളശേരി പാർഥശേരി പ്രതാപന്റെ മകൾ പി.പൂജയെ (17) മൂവാറ്റുപുഴയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കുലശേഖരമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. അക്കരപ്പാടം പാലത്തിൽനിന്നു മൂവാറ്റുപുഴയാറ്റിലേക്കു കുട്ടി ചാടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
- Also Read ‘സനൂപ് ഡിപ്രഷനിലായിരുന്നു; രാത്രിയിൽ ഉറക്കമില്ല, പൊട്ടിക്കരയുമായിരുന്നു’: ഡോക്ടറെ വെട്ടിയ പ്രതിയുടെ ഭാര്യ
ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. 9.30 മുതൽ സ്കൂൾ യൂണിഫോമിൽ പൂജ അക്കരപ്പാടം പാലത്തിൽ ഫോൺ ചെയ്തുകൊണ്ടു നടക്കുന്നതു കണ്ടെന്നു നാട്ടുകാർ പറഞ്ഞു. വൈക്കം, കടുത്തുരുത്തി, കോട്ടയം എന്നിവിടങ്ങളിൽ നിന്നു സ്കൂബ ടീം എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. അമ്മ: റീന. സഹോദരൻ: പവൻ. English Summary:
Student found dead : Plus two student foumd dead in Muvattupuzha river |