deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘കാന്‍സര്‍ രോഗികള്‍ക്കു മരുന്ന് മാറി നല്‍കിയിട്ടില്ല; ആശയക്കുഴപ്പം ഉണ്ടായപ്പോൾ തന്നെ വിതരണം നിർത്തിവച്ചു’

Chikheang 2025-10-9 23:20:56 views 789

  



തിരുവനന്തപുരം∙ കാന്‍സര്‍ രോഗികള്‍ക്കു മരുന്ന് മാറി നല്‍കിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും റീജനല്‍ കാന്‍സര്‍ സെന്റര്‍. ആശയക്കുഴപ്പം ഉണ്ടായതിനാല്‍ ടെമോസോളോമൈഡിന്‍ എന്ന മരുന്നിന്റെ വിതരണം ഉടനടി നിര്‍ത്തിവച്ചെന്നും തെറ്റായ മരുന്ന് ഒരു രോഗിക്കും വിതരണം ചെയ്തിട്ടില്ലെന്നും ഡയറക്ടര്‍ ഡോ.ആര്‍.രജനിഷ് കുമാര്‍ അറിയിച്ചു.  

  • Also Read പാക്കിങ് പിഴച്ചു, തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന്; ആർസിസി 2125 കുപ്പി മരുന്ന് രോഗികൾക്കു നൽകി   


ആര്‍സിസിയുടെ ടെന്‍ഡര്‍ നടപടികള്‍ അനുസരിച്ച് ഗ്ലോബല ഫാര്‍മ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ടെമോസോളോമൈഡ് 250mg,100mg,20mg മരുന്നുകള്‍ ആര്‍സിസിയില്‍ വിതരണം ചെയ്യുന്നത്. 2025 മാര്‍ച്ച് 25ന് ആര്‍സിസിയില്‍ എത്തിച്ച 92 പാക്കറ്റ് ടെമോസോളോമൈഡ് 100 mg ഒരു ബാച്ചിലാണ് ആശയക്കുഴപ്പം ഉണ്ടായത്. ഓരോ ബാച്ച് മരുന്ന് എത്തുമ്പോഴും മരുന്നിന്റെ ബാച്ച് നമ്പറും മറ്റുരേഖകളും കൃത്യമായി പരിശോധിച്ചാണ് സ്റ്റോക്ക് എടുക്കുന്നത്.  

  • Also Read പോറ്റി ലക്ഷ്യമിട്ടത് മല്യയുടെ ‘സ്വിസ് ഗോൾഡോ’ ജയറാമിന്റെ പൂജയോ? ദേവസ്വം ബോർഡിലെ ‘ഗാർഡിയൻ’ വഴി ശിൽപങ്ങളും കടത്തിയോ?   


നേരത്തെ ലഭിച്ച സ്റ്റോക്ക് ബാക്കി ഉണ്ടായിരുന്നതിനാല്‍ ജൂണ്‍ 27നാണ് ഈ പാക്കറ്റില്‍ നിന്നും മരുന്ന് രോഗികള്‍ക്ക് വിതരണം ചെയ്യുന്നതിനായി ഫാര്‍മസിയില്‍ എത്തിച്ചത്. ഫാര്‍മസി ജീവനക്കാര്‍ പരിശോധന നടത്തിയശേഷം മാത്രമാണ് പതിവായി രോഗികള്‍ക്ക് മരുന്ന് വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ രോഗികള്‍ക്ക് മരുന്ന് വിതരണം ചെയ്യുന്നതിന് ജൂലൈ 12ന് ബാച്ചിലെ ആദ്യ സെറ്റ് എടുക്കുമ്പോള്‍ തന്നെ 10 പാക്കറ്റുകളുടെ ഒരു സെറ്റില്‍ രണ്ടു പാക്കറ്റുകളില്‍ എറ്റോപോസൈഡ് 50 mg എന്ന ലേബല്‍ ഫാര്‍മസി സ്റ്റാഫിന്റെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ തന്നെ പാക്കറ്റുകള്‍ പൊട്ടിച്ച്  പരിശോധിക്കുകയും ചെയ്തു.  

പാക്കറ്റിനുള്ളിലെ ബോട്ടിലില്‍ ടെമോസോളോമൈഡ് 100mg എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ആശയക്കുഴപ്പം ഉണ്ടായതിനാല്‍ ടെമോസോളോമൈഡിന്റെ വിതരണം ഉടനടി നിര്‍ത്തിവച്ചു. തെറ്റായ മരുന്ന് ഒരു രോഗിക്കും വിതരണം ചെയ്തിട്ടില്ല. രോഗികള്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല. വിവരം ഉടന്‍ തന്നെ വിതരണക്കാരായ കമ്പനിയേയും അറിയിച്ചു. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആര്‍സിസി ഡ്രഗ് കമ്മിറ്റി ജൂലൈ 30ന് ചേരുകയും ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് കേരളയെ വിവരം അറിയിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കൂടാതെ ഗ്ലോബല ഫാര്‍മയില്‍ നിന്നും ഇനിമുതല്‍ മേല്‍പ്പറഞ്ഞ രണ്ടു മെഡിസിനുകളും എടുക്കേണ്ടതില്ലെന്നും കമ്പനിയുമായി പുതിയ കരാറില്‍ ഏര്‍പ്പെടേണ്ടതില്ലെന്നും തീരുമാനമെടുത്തു.  

  • Also Read മകൾ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചു; താമരശ്ശേരിയിൽ ഡോക്ടറെ വെട്ടി പിതാവ്   


ഓഗസ്റ്റ് 16ന് ഡ്രഗ് കണ്‍ട്രോളറെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ 6ന് അവര്‍ ആശുപത്രിയിലെത്തി സംശയാസ്പദമായ മുഴുവന്‍ പാക്കറ്റുകളും കണ്ടെടുത്തുവെന്നും ഡയറക്ടര്‍ അറിയിച്ചു. ആര്‍സിസിയില്‍നിന്നു വിവരം അറിയിച്ചതനുസരിച്ച് പരിശോധന നടത്തി കമ്പനിക്കെതിരെ കേസെടുത്തതായി ഡ്രഗ് കണ്‍ട്രോളര്‍ സുജിത് വ്യക്തമാക്കി. റിപ്പോര്‍ട്ട് തിരുവനന്തപുരം അഡീ.സിജിഎം കോടതിയില്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. English Summary:
RCC Clarifies Cancer Medication Distribution: Cancer medication error was promptly addressed. The Regional Cancer Centre (RCC) in Trivandrum stopped the distribution of Temozolomide immediately after identifying a labeling issue and confirmed that no patient received the incorrect medication, ensuring patient safety.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
128171