തിരുവനന്തപുരം∙ 2031ല്‍ സംസ്ഥാനം എങ്ങനെയായിരിക്കണം എന്നതിനെപറ്റി സര്‍ക്കാര്‍ വിശദമായ സെമിനാര്‍ നടത്തുന്നതിനാല്‍ നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ആര്‍ക്കും റേഷന്‍ ലഭിക്കില്ല. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ എല്ലാ റേഷന്‍ കടകള്‍ക്കും മറ്റ് ജില്ലകളില്‍നിന്നും സെമിനാറില്‍ പങ്കെടുക്കുന്ന റേഷന്‍ വ്യാപരികളുടെ റേഷന്‍ കടകള്‍ക്കും അവധി നല്‍കി ഉത്തരവ് പുറത്തിറക്കി.
- Also Read ‘രണ്ടു കയ്യും ഇല്ലാത്ത ആള്‍... ഉറുമ്പു കയറിയാല്‍...’: കേട്ടാലറയ്ക്കുന്ന വാക്കുകൾ; ചിത്തരഞ്ജന്‍ ഭിന്നശേഷിക്കാരെ അപമാനിച്ചെന്ന് പ്രതിപക്ഷം
സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 33 സെമിനാറുകളുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പുമായി ബന്ധപ്പെട്ട സെമിനാര്‍ 10ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. രാവിലെ 10 മുതല്‍ 1 മണി വരെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പൊതുപരിപാടിയും ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെ കനകക്കുന്ന് കൊട്ടാരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കുന്ന ചര്‍ച്ചയും നടക്കും. റേഷന്‍ വ്യാപാരികളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനു വേണ്ടിയാണ് അവധി നല്‍കിയിരിക്കുന്നത്. English Summary:
Kerala government seminar is scheduled to discuss the state\“s vision for 2031, leading to a temporary disruption in ration distribution. Ration shops in Thiruvananthapuram and Kollam will be closed to facilitate the participation of ration dealers in the seminar. |