ന്യൂഡൽഹി∙ ഹൈദരാബാദിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനം തായ്‌ലൻഡിലെ ഫുക്കറ്റ് വിമാനത്താവളത്തിൽ നിലത്തിറക്കുന്നതിനിടെ വിമാനത്തിന്റെ മുൻവശത്തെ ചക്രത്തിനു കേടുപാടുണ്ടായി. റൺവേയിലൂടെ നീങ്ങുന്നതിനിടെ, മുൻവശത്തെ ലാൻഡിങ് ഗിയർ തകരാറിലായി വിമാനത്തിന്റെ ചക്രഭാഗം റൺവേയിൽ ഉരസി നീങ്ങുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു. സംഭവത്തെ തുടർന്ന് റൺവേ താൽക്കാലികമായി അടച്ചു. ബോയിങ് 737 മാക്സ് 8 വിമാനത്തിൽ 133 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
What you should read next
- വിമാനയാത്ര ‘പൊള്ളും’; ഇന്ധന സർചാർജുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും Latest News
വിമാനത്താവള അധികൃതർ ഉടൻ തന്നെ സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. തകർന്ന ചക്രഭാഗങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഹൈദരാബാദ്-ഫുക്കറ്റ് വിമാനത്തിന് ഫുക്കറ്റ് വിമാനത്താവളത്തിൽവച്ച് മുൻവശത്തെ ചക്രത്തിന് സാങ്കേതിക തകരാർ സംഭവിച്ചതായി എയർഇന്ത്യ എക്സ്പ്രസ് പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @AirIndia എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
JUST IN
-
30 SECONDS AGO ചക്രത്തിന് സാങ്കേതിക തകരാർ; റൺവേയിൽ ഉരസിനീങ്ങി എയർഇന്ത്യ എക്സ്പ്രസ് വിമാനം Latest News
-
8 MINUTES AGO Live ധനലക്ഷ്മി ലോട്ടറി (Dhanalekshmi Lottery) DL-37 ഒന്നാം സമ്മാനം DD 543799 എന്ന നമ്പറിന് Kerala Lottery Results
-
22 MINUTES AGO 4 വയസുകാരനെ കാണാതായി, വീട്ടുമുറ്റത്തെ ആൾമറയുള്ള കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി; ജീവൻ രക്ഷിക്കാനായില്ല Malappuram
VIEW MORE
English Summary:
Air India Express experienced a technical glitch where the nose wheel of a Hyderabad to Phuket flight was damaged upon landing at Phuket Airport. All 133 passengers on board the Boeing 737 Max 8 aircraft were safely evacuated, and the runway was temporarily closed. |