ശ്രീലങ്കയുടെ തെക്കൻ തീരത്ത് യുഎസ് അന്തർവാഹിനി ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേനയെ ആക്രമിക്കുകയും 87 നാവികർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വിശാഖപട്ടണത്ത് നടന്ന മിലൻ 2026 നാവിക അഭ്യാസത്തിൽ നിന്ന് മടങ്ങുകയായിരുന്ന കപ്പൽ. എന്നാലിപ്പോൾ ഇന്ത്യയുടെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി സംസാരിക്കുന്നതിന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശ്രീലങ്കയിൽ തകർത്ത ഇറാന്‍ യുദ്ധക്കപ്പലിന്റെ ലൊക്കേഷൻ അമേരിക്കയ്‌ക്ക് കൈമാറിയത് ഇന്ത്യയെന്ന് കരസേനാ മേധാവി പറഞ്ഞെന്ന അവകാശവാദത്തോടെയാണ് വിഡിയോ പ്രചരിക്കുന്നത്.എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. യാഥാർഥ്യമറിയാം.
∙ അന്വേഷണം
ഇറാൻ കപ്പൽ അന്താരാഷ്ട്ര സമുദ്രാതിർത്തി കടന്നപ്പോൾ, ഇസ്രായേലിന്റെ തന്ത്രപരമായ സഖ്യകക്ഷികൾ എന്ന നിലയിൽ, ഞങ്ങളുടെ പുതിയ തന്ത്രപരമായ കരാറിന്റെ ഭാഗമായി ഇസ്രായേലിനെ അവരുടെ കൃത്യമായ സ്ഥാനം അറിയിക്കേണ്ടത് ഞങ്ങളുടെ കടമയായിരുന്നു എന്ന് കരസേനാ മേധാവി പറയുന്നതാണ് വിഡിയോയിൽ. ADVERTISEMENT Go AD-FREE
റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ പരിശോധിച്ചപ്പോൾ റൈസിന ഡയലോഗ് X ഫസ്റ്റ്‌പോസ്റ്റ്: ഓപ്പറേഷൻ സിന്ദൂറിൽ നിന്നുള്ള പാഠങ്ങളെക്കുറിച്ച് ജനറൽ ഉപേന്ദ്ര ദ്വിവേദി എന്ന തലക്കെട്ടോടെ മാർച്ച് 7 ന് യൂട്യൂബിൽ ഫസ്റ്റ്‌പോസ്റ്റ് പ്രസിദ്ധീകരിച്ച യഥാർഥ വിഡിയോ ലഭിച്ചു.
വിഡിയോയിലെ സംഭാഷണത്തിനിടെ, തീവ്രവാദത്തിനെതിരെ പോരാടുന്നതിനുള്ള ഇന്ത്യയുടെ തന്ത്രപരമായ സമീപനത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ട്. വിശ്വാസ്യത, കഴിവ്, ഭീകര പ്രവർത്തനങ്ങൾക്കെതിരെ തിരിച്ചടിക്കാനുള്ള സന്നദ്ധത എന്നിവയെക്കുറിച്ചും എടുത്തുപറയുന്നുണ്ട്. എന്നാൽ യഥാർഥ വിഡിയോയിലെവിടെയും അദ്ദേഹം ഇറാനെക്കുറിച്ചോ ഇസ്രയേലിനെക്കുറിച്ചോ പരാമർശിച്ചിട്ടില്ലെന്ന് വ്യക്തമായി.ഇത് വിഡിയോ എഐ നിർമിതമാകാമെന്ന സൂചനകൾ നൽകി.
വൈറൽ വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, വിഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന ശബ്ദം ജനറൽ ദ്വിവേദിയുടെ സ്വരത്തോട് സാമ്യമുള്ളതാണ്. എന്നാൽ കരസേനാ മേധാവിയുടെ ചുണ്ടുകളുടെ ചലനങ്ങളിൽ ചില അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെട്ടു.സ്ഥിരീകരിക്കാനായി എഐ പരിശോധനാ ടൂളായ ഹൈവ് മോഡറേഷനിൽ പരിശോധിച്ചപ്പോൾ വിഡിയോ 99.6 ശതമാനവും വിഡിയോ എഐ നിർമിതമാണെന്ന് വ്യക്തമായി. ADVERTISEMENT Go AD-FREE
വിഡിയോ എഐ നിർമിതമാണെന്ന് വ്യക്തമാക്കി പിടിഐയും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
∙ വസ്‌തുത
ശ്രീലങ്കയിൽ തകർത്ത ഇറാന്‍ യുദ്ധക്കപ്പലിന്റെ ലൊക്കേഷൻ അമേരിക്കയ്‌ക്ക് കൈമാറിയത് ഇന്ത്യയെന്ന് കരസേനാ മേധാവി പറഞ്ഞെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ എഐ നിർമിതമാണ്. ADVERTISEMENT GO AD-FREE English Summary:
A viral video claiming the Indian Army Chief revealed India provided the location of a destroyed Iranian warship in Sri Lanka to the US has been debunked as AI-generated. Investigations confirm the original video discussed India\“s counter-terrorism strategy, with no mention of Iran or Israel, and AI tools indicate it is 99.6% fabricated. |