search

‘ഗുഡ്നൈറ്റ് അമ്മ’; ഉറങ്ങാൻ പോയ 12 വയസ്സുകാരിയെ വീട്ടിൽ നിന്ന് കാണാതായി

Chikheang 2 hour(s) ago views 887
  

    



ഒഹായോ∙  അമ്മയോട് ‘ഗുഡ്നൈറ്റ്’ പറഞ്ഞ ശേഷം ഉറങ്ങാൻ പോയ 12 വയസ്സുകാരിയെ വീട്ടിൽ നിന്ന് കാണാതായി. അമേരിക്കയിലെ ഒഹായോയിലുള്ള ടോളിഡോയിലാണ് സംഭവം നടന്നത്. മാർച്ച് 7 ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അർമാനി റെയ്‌നോൾഡ്‌സ് എന്ന പെൺകുട്ടിയെ അവസാനമായി കണ്ടത്.  

  • ഒമാനിൽ മലയാളി കുടുംബത്തിന്റെ പീഡനം; വീട്ടുജോലിക്കാരി അനുഭവിച്ചത് ‘നരകയാതന’, ദുരനുഭവങ്ങളുടെ പ്രവാസത്തിന് വിട Gulf News
      

         
    •   
         
    •   
        
       
  • വീടില്ലാതെ ക്ലീനറായി അലഞ്ഞു, തറയിൽ ഇരുന്ന് നിലവിളിച്ച രാത്രികൾ; കണ്ണീർമഴയിലും ലോകത്തെ ചിരിപ്പിച്ച ഹാസ്യസാമ്രാട്ട് US News
      

         
    •   
         
    •   
        
       


രാവിലെ നോക്കിയപ്പോൾ അർമാനിയുടെ മുറിയിലെ ജനൽ തുറന്നിട്ട നിലയിലായിരുന്നു. കുട്ടി ജനലിലൂടെ പുറത്തേക്ക് പോയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

കാണാതാകുന്നതിന് മുൻപ്, ഫെബ്രുവരി 15ന് ഒരു അജ്ഞാത സ്നാപ്ചാറ്റ് (Snapchat) അക്കൗണ്ടിൽ നിന്ന് പെൺകുട്ടിക്ക് അശ്ലീലം നിറഞ്ഞ സന്ദേശങ്ങളും ചിത്രങ്ങളും ലഭിച്ചിരുന്നതായി കുടുംബം പൊലീസിനെ അറിയിച്ചു. ഈ വ്യക്തിയുമായി അർമാനി ബന്ധപ്പെട്ടിട്ടുണ്ടാകാമെന്ന് കുടുംബം ഭയക്കുന്നു.

ടോളിഡോ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ ഫോൺ ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല. ADVERTISEMENT Go AD-FREE

കുട്ടിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1,500 ഡോളർ പാരിതോഷികവും കുടുംബം പ്രഖ്യാപിച്ചിട്ടുണ്ട്. 5 അടി 4 ഇഞ്ച് ഉയരമുള്ള അർമാനി കാണാതാകുമ്പോൾ പച്ച ഷർട്ടും കറുത്ത ലെഗ്ഗിൻസുമാണ് ധരിച്ചിരുന്നത്. കുട്ടിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് അധികൃതർ. English Summary:
A 12-year-old girl, Armani Reynolds, has gone missing from her home in Toledo, Ohio. She was last seen around 1 a.m. after saying goodnight to her mother. Police believe she may have left through her bedroom window.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169211