ഹൂസ്റ്റൺ∙ ഹൂസ്റ്റണിൽ ജീവനക്കാരുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ ഡോക്ടർ പിടിയിലായി. ഹൂസ്റ്റണിലെ പ്രമുഖ പോഡിയാട്രിസ്റ്റ് (പാദരോഗ വിദഗ്ദ്ധൻ) ഡോ. ഡഗ്ലസ് ഹാൻസനെയാണ് ഹാരിസ് കൗണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. മെമ്മോറിയൽ സിറ്റി മെഡിക്കൽ പ്ലാസയിലെ ഹാൻസന്റെ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരുടെ ശുചിമുറിയിലാണ് ഒളിക്യാമറ കണ്ടെത്തിയത്. സിങ്കിന് താഴെ ടോയ്‌ലറ്റിന് അഭിമുഖമായാണ് ക്യാമറ സ്ഥാപിച്ചിരുന്നത്.
ഒമാനിൽ മലയാളി കുടുംബത്തിന്റെ പീഡനം; വീട്ടുജോലിക്കാരി അനുഭവിച്ചത് ‘നരകയാതന’, ദുരനുഭവങ്ങളുടെ പ്രവാസത്തിന് വിട Gulf News
വീടില്ലാതെ ക്ലീനറായി അലഞ്ഞു, തറയിൽ ഇരുന്ന് നിലവിളിച്ച രാത്രികൾ; കണ്ണീർമഴയിലും ലോകത്തെ ചിരിപ്പിച്ച ഹാസ്യസാമ്രാട്ട് US News
ഒരു ജീവനക്കാരി ക്യാമറ കണ്ടെത്തുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. മൂന്ന് വനിതാ ജീവനക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്. കുട്ടികൾക്കൊപ്പം ജോലിക്ക് വരുമ്പോൾ കുട്ടികളും ഈ ശുചിമുറി ഉപയോഗിച്ചിട്ടുണ്ടെന്നും, അവരുടെ ദൃശ്യങ്ങളും പകർത്തിയിട്ടുണ്ടാകുമോ എന്ന ഭീതിയിലാണ് പരാതിക്കാർ.
ക്യാമറയിലെ ദൃശ്യങ്ങൾ പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. എത്ര കാലമായി ഈ ക്യാമറ അവിടെ ഉണ്ടായിരുന്നുവെന്നും ആരുടെയൊക്കെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. English Summary:
A Houston podiatrist, Dr. Douglas Hansen, has been arrested after a hidden camera was discovered in the staff restroom of his private clinic at Memorial City Medical Plaza. Police say the device was placed under the sink facing the toilet.