search

പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ: നഗരത്തിൽ ഗതാഗത നിയന്ത്രണം, ബസുകൾ വഴിതിരിച്ചുവിടും

cy520520 2 hour(s) ago views 568
  



കൊച്ചി ∙ ഇന്നു കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ഉച്ചയ്ക്ക് 1.15നു കലൂർ സ്റ്റേഡിയത്തിലാണു ചടങ്ങ്. 5,500 കോടി രൂപ ചെലവിട്ടു ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാന്റിനു പ്രധാനമന്ത്രി തറക്കല്ലിടും.  

ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാതയും ഉദ്ഘാടനം ചെയ്യും. പ്രധാൻ മന്ത്രി ഗ്രാമ സഡക് യോജന പ്രകാരം കേരളത്തിൽ നിർമിച്ച 23 റോഡുകളുടെ ഉദ്ഘാടനവും അമൃത ഭാരത സ്റ്റേഷൻ പദ്ധതിക്കു കീഴിൽ വികസിപ്പിച്ച ഷൊർണൂർ ജംക്‌ഷൻ, കുറ്റിപ്പുറം, ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും നിർവഹിക്കും. ഷൊർണൂർ-നിലമ്പൂർ റോഡ് റെയിൽപാത വൈദ്യുതവൽക്കരണപദ്ധതി രാഷ്ട്രത്തിനു സമർപ്പിക്കും.  
What you should read next

  • മോദിയുടെ ഒരൊറ്റ ഫോൺ വിളിക്ക് യുദ്ധം അവസാനിപ്പിക്കാനാകുമെന്ന് യുഎഇ മുൻ സ്ഥാനപതി Gulf News
      

         
    •   
         
    •   
        
       


കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളർ പദ്ധതിക്കും തറക്കല്ലിടും. രണ്ടു പ്രധാന ദേശീയപാത പദ്ധതികളും ഉദ്ഘാടനം ചെയ്യും. 2,650 കോടി രൂപയിലധികം ചെലവിൽ നിർമിച്ച തലപ്പാടി-ചെങ്കള റീച്ചിലെ ആറുവരിപ്പാത മുംബൈ-കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ്. വെങ്ങളം–രാമനാട്ടുകര ആറുവരിപ്പാത ചെലവ് ഏകദേശം 2,140 കോടി രൂപ.

ഇന്നു രാവിലെ 11.45നു കൊച്ചി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ 12.15നു നാവിക ആസ്ഥാനത്തെത്തും. അവിടെ നിന്നു റോഡ് മാർഗം 12.30നു മറൈൻഡ്രൈവിലെത്തുന്ന അദ്ദേഹം ധീവര സഭയുടെ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കും. 2.15നു സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് റാലി അദ്ദേഹം ഉദ്ഘാടനം ചെയ്യും. 3.20നു പ്രധാനമന്ത്രി മടങ്ങും. ADVERTISEMENT Go AD-FREE

∙ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണവും പാർക്കിങ് വിലക്കും ഏർപ്പെടുത്തി. ബസുകളടക്കം വഴിതിരിച്ചു വിടും. പ്രധാനമന്ത്രി പങ്കെടുക്കുന്ന രാഷ്ട്രീയ യോഗത്തിലേക്ക് പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ കൂടിയാകുമ്പോൾ നഗരത്തിന്റെ സമീപ മേഖലകളിലും ഗതാഗത, പാർക്കിങ് പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. പ്രധാനമന്ത്രി നഗരത്തിൽ നിന്നു മടങ്ങിപ്പോകുന്നത് മൂന്നര മണിയോടെയാണ്. അതു കൊണ്ട് വൈകിട്ടു വരെയും നിയന്ത്രണങ്ങൾ തുടരും. ADVERTISEMENT Go AD-FREE

തീർത്തും ഒഴിച്ചുകൂടാനാകാത്ത ആവശ്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഇന്ന് കൊച്ചിയിലേക്ക് വരാവൂ എന്ന് പൊലീസ് നിർദേശിച്ചു. വിമാനത്താവളത്തിലേക്കും എറണാകുളത്തെ റെയിൽവേ സ്റ്റേഷനുകളിലേക്കും വരുന്നവർ നേരത്തേ പുറപ്പെടണം. നഗര യാത്രയ്ക്ക് കഴിവതും മെട്രോ സൗകര്യം പ്രയോജനപ്പെടുത്തണം.
JUST IN


  • 2 MINUTES AGO   പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ: നഗരത്തിൽ ഗതാഗത നിയന്ത്രണം, ബസുകൾ വഴിതിരിച്ചുവിടും Latest News
      

         
    •   
         
    •   
        
       

  • 8 MINUTES AGO   തിരിച്ചെത്തില്ലെന്ന് സിപിഎം ഉറപ്പിച്ചു; സുധാകരനൊപ്പം പ്രവർത്തകർ കൊഴിയാതിരിക്കാൻ ശ്രമം Alappuzha
      

         
    •   
         
    •   
        
       

  • 18 MINUTES AGO   LIVE –MARKET SCAN ഹോർമുസിൽ \“കപ്പൽ കെണി\“ ഒരുക്കി ഇറാൻ, കനത്ത തിരിച്ചടി നൽകുമെന്ന് ട്രംപ്, എൽപിജി പ്രതിസന്ധി അതിരൂക്ഷം; യുഎസിൽ റിലയൻസ് റിഫൈനറി Stock Market
      

         
    •   
         
    •   
        
       
VIEW MORE
English Summary:
PM Narendra Modi Kerala visit: Prime Minister Narendra Modi visits Kochi today to inaugurate and lay the foundation stone for ₹10,800 crore in development projects, including highways and railway station upgrades. Expect significant traffic restrictions and diversions in the city.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164680