search

ബസിനുള്ളിൽ വച്ച് സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തി; ആറ് മരണം, അഞ്ച് പേർക്ക് പരുക്ക്

deltin33 1 hour(s) ago views 814
  

    



ബേൺ∙ ബസിനുള്ളിൽ വെച്ച് സ്വന്തം ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് ഒരാൾ തീ കൊളുത്തിയ സംഭവത്തിൽ ആറ് പേർ മരിക്കുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരിലോ പരുക്കേറ്റവരിലോ പ്രതിയുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്. പടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ കെർസേഴ്സ് പട്ടണത്തിൽ ചൊവ്വാഴ്ച വൈകിട്ട് 6.25 ഓടെ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസിലാണ് സംഭവം നടന്നത്.

  • ഒമാനിൽ മലയാളി കുടുംബത്തിന്റെ പീഡനം; വീട്ടുജോലിക്കാരി അനുഭവിച്ചത് ‘നരകയാതന’, ദുരനുഭവങ്ങളുടെ പ്രവാസത്തിന് വിട Gulf News
      

         
    •   
         
    •   
        
       
  • അബുദാബി വ്യാവസായിക മേഖലയിൽ ഡ്രോൺ ആക്രമണം: വൻ തീപിടിത്തം Gulf News
      

         
    •   
         
    •   
        
       


ഒരാൾ വാഹനത്തിനുള്ളിൽ സ്വയം തീ കൊളുത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞിട്ടുണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ ബസ് കത്തിനശിക്കുന്നത് കാണാം. ഡൂഡിംഗിൽ നിന്ന് കെർസേഴ്സിലേക്ക് പോകുകയായിരുന്ന ബസ് അവസാന സ്റ്റോപ്പിലെത്തുന്നതിന് തൊട്ടുമുൻപാണ്  കത്തിയമർന്നത്.

സ്വിസ് നാഷനൽ പോസ്റ്റൽ സർവീസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇത്. പരുക്കേറ്റ അഞ്ച് പേരിൽ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മറ്റ് രണ്ട് പേർക്ക് സംഭവസ്ഥലത്ത് വച്ച് തന്നെ ചികിത്സ നൽകി. കാരണം അജ്ഞാതമാണെന്നും തുടർനടപടികൾ സ്വീകരിച്ച് വരികയാണെന്നുമാണ് പൊലീസ് ഭാഷ്യം.

മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായി സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഗൈ പാർമെലിൻ അറിയിച്ചു. ADVERTISEMENT Go AD-FREE English Summary:
Six people were killed and five injured after a man poured petrol on himself and set it on fire inside a passenger bus in Kerzers, western Switzerland. Authorities are investigating whether the suspected attacker is among the victims.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
478092