search

ഇറാൻ യുദ്ധം: റദ്ദാക്കൽ തുടരുമ്പോഴും ആശ്വാസമായി കരിപ്പൂരിൽനിന്ന് വിമാന സർവീസുകൾ

Chikheang 2 hour(s) ago views 285
  



കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വിവിധ ഗൾഫ് നാടുകളിലേക്ക് 9ന് പുറപ്പെടാനുള്ള 14 വിമാനങ്ങളും 10 പുറപ്പെടാനുള്ള 13 വിമാനങ്ങളും 11 പുറപ്പെടാനുള്ള 10 വിമാനങ്ങളും റദ്ദാക്കിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു. ഈ മൂന്നു ദിവസങ്ങളിലായി കോഴിക്കോട് വിമാനത്താവളത്തിൽ എത്തേണ്ട 39 വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ ഗൾഫ് സെക്ടറുകളിൽ ദിവസവും ഇരുപതിലേറെ വിമാന സർവീസുകൾ കരിപ്പൂരിൽ നടക്കുന്നുണ്ട്. 9ന് കരിപ്പൂരിൽനിന്ന് പുറപ്പെട്ട 9 വിമാനങ്ങളും കരിപ്പൂരിൽ എത്തിയ 12 വിമാനങ്ങളും ഉൾപ്പെടെ 21 രാജ്യാന്തര സർവീസുകൾ നടന്നു. ജിദ്ദ, റിയാദ്, അബുദാബി, ഷാർജ, മസ്കത്ത്, റാസൽ ഖൈമ എന്നിവിടങ്ങളിലേക്കായി ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ, സലാം എയർ, സൗദിയ എയർ, ഫ്ലൈ നാസ് എന്നീ വിമാനക്കമ്പനികളാണ് സർവീസ് നടത്തിയത്.
  English Summary:
Kozhikode airport flight cancellations are impacting travel to various Gulf countries. A significant number of flights scheduled for yesterday, today, and tomorrow have been canceled, causing disruptions for passengers.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169170