കണ്ണൂർ ∙ കൗൺസലിങ്ങിനായി എത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ കേസിൽ റിമാൻഡിലായ മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും കേസ്. കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന മോട്ടിവേഷൻ സ്പീക്കറും റിട്ട. പ്രിൻസിപ്പലുമായ കെ.സി. ഷാജുവിനെതിരെയാണ് വീണ്ടും പോക്സോ േകസ്. കോട്ടയം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് മുഴക്കുന്ന് പൊലീസ് കേസെടുത്തത്. കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി നൽകിയ പരാതി ഇരിട്ടി മുഴക്കുന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. കൗൺസലിങ്ങിനായി സമീപിച്ചപ്പോൾ രണ്ടു തവണ ഷാജു ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് കുട്ടിയുടെ പരാതി.
What you should read next
‘ഗണേഷിന്റെ പ്രവൃത്തി ഭാരതീയ സംസ്കാരത്തിന് ചേർന്നതല്ല’: മന്ത്രിസഭയിലെ പുഴുക്കുത്തെന്ന് വെള്ളാപ്പള്ളി നടേശൻ Latest News
ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രിൻസിപ്പലായിരുന്ന ഷാജു വിരമിച്ചതിനു ശേഷം ഹയർ സെക്കൻഡറി വകുപ്പിന്റെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സ്റ്റേറ്റ് ഫാക്കൽറ്റിയായി പ്രവർത്തിച്ചുവരികയായിരുന്നു. നാല് മാസങ്ങൾക്ക് മുൻപാണ് ആദ്യത്തെ കേസിനാസ്പദമായ സംഭവം നടന്നത്. കൗൺസലിങ്ങിനായി എത്തിയ പതിനേഴുകാരിയോടു മോശമായ രീതിയിൽ പെരുമാറി എന്ന പരാതിയിലാണ് കഴിഞ്ഞ മാസം 23ന് ഷാജുവിനെ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാമത്തെ പരാതിയിൽ പൊലീസ് കണ്ണൂർ ജയിലിലെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം നടത്തുന്നത്. ഷാജി സമൂഹ മാധ്യമങ്ങളിലും മറ്റും സ്ഥിരമായി മോട്ടിവേഷൻ വിഡിയോകൾ ചെയ്തിരുന്നു. മറ്റു ജില്ലകളിലുൾപ്പെടെ സ്കൂളുകളിൽ മോട്ടിവേഷൻ ക്ലാസും നൽകിയിരുന്നു.
JUST IN
1 MINUTE AGO വയനാട് കല്ലോടിയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു Wayanad
13 MINUTES AGO കൗൺസലിങ്ങിനിടെ ഉപദ്രവിക്കാൻ ശ്രമം; റിമാൻഡിലുള്ള മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും പോക്സോ കേസ് Latest News
47 MINUTES AGO എൽപിജി ക്ഷാമം വരുമോ?; അവശ്യവസ്തു നിയമം നടപ്പാക്കി കേന്ദ്രം Latest News
VIEW MORE
English Summary:
POCSO case: Another case has been registered against a motivation speaker who was remanded in a POCSO case for allegedly raping a 17-year-old girl who came for counseling. The fresh POCSO case is against K.C. Shaju, a motivation speaker and retired principal, who is currently in remand at Kannur Sub Jail. The Muzhappilangad police registered the case based on a complaint filed by a girl from Kottayam.