search

ടൂറിസ്റ്റ് ബസിന് കളർ ആകാം; കട്ടൗട്ട് വേണ്ട: കളർ ഇല്ലാത്തതിനാൽ ഓട്ടം കുറയുന്നെന്ന് ബസ് ഉടമകൾ

deltin33 2 hour(s) ago views 638
  



തിരുവനന്തപുരം ∙ ടൂറിസ്റ്റ് ബസുകളിൽ വെള്ളനിറം മാത്രമല്ല മറ്റു നിറങ്ങളും ആകാമെങ്കിലും ചലച്ചിത്ര താരങ്ങളുടെ വലിയ കട്ടൗട്ടുകൾ പാടില്ലെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ തീരുമാനം. 2022ൽ ആണ് ടൂറിസ്റ്റ് ബസുകളിൽ വെള്ള നിറം മതിയെന്ന തീരുമാനം സർക്കാർ എടുത്തത്. എന്നാൽ ഇത് സർവീസിനെ ബാധിക്കുന്നുവെന്നും മറ്റു സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് ബസുകൾക്ക് കളർ ഉള്ളതിനാൽ അവർക്കാണ് കേരളത്തിലെ ടൂർ ഓട്ടം ലഭിക്കുന്നതെന്നും ഉടമകളുടെ പരാതി ഇന്ന് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിന്റെ പരിഗണനയ്ക്കു വന്നു. തുടർന്ന് കളർ ഏതു വേണമെങ്കിലും ആകാമെന്ന ശുപാർശ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചു. റെന്റ് എ ബൈക്ക് നടത്തിപ്പിന് ഏറെപ്പേരുടെ അപേക്ഷ ലഭിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വ്യവസ്ഥകൾ ഏർപ്പെടുത്തി പെർമിറ്റ് നൽകുന്നതിന് തീരുമാനിച്ചു. English Summary:
Decision by the Kerala Transport Authority regarding tourist bus color and modifications. The authority has recommended allowing various colors for tourist buses instead of restricting them to white, addressing complaints from bus owners that the previous rule impacted their business and competitiveness with buses from other states.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
478000