തിരുവനന്തപുരം∙ മന്ത്രി എ.കെ.ശശീന്ദ്രന്റെ എലത്തൂർ സീറ്റിനെ ചൊല്ലി എൻസിപി യോഗത്തിൽ തർക്കം. ശശീന്ദ്രൻ ഇത്തവണ മത്സരിക്കാതെ മാറിനിൽക്കണമെന്ന് പി.സി.ചാക്കോ ആവശ്യപ്പെട്ടതോടെ മന്ത്രി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. ഏകപക്ഷീയമായ ചർച്ച നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു മന്ത്രിയുടെ നടപടി. കൂടിയാലോചന ഇല്ലാതെയാണ് തീരുമാനമെന്നും ഏകപക്ഷീയ തീരുമാനം പ്രഖ്യാപിച്ചാൽ യോഗം നടത്തേണ്ട ആവശ്യമില്ലല്ലോ എന്നും ശശീന്ദ്രൻ പ്രതികരിച്ചു.
What you should read next
- ‘കണ്ണൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കും’: ആവർത്തിച്ച് കെ. സുധാകരൻ Latest News
മന്ത്രി ശശീന്ദ്രൻ മാറി മറ്റൊരാൾക്ക് മത്സരിക്കാനുള്ള വഴിയൊരുക്കണമെന്നാണ് പാർട്ടിയിലെ ഒരുകൂട്ടം നേതാക്കളുടെ ആവശ്യം. എന്നാൽ ഇതിനു അദ്ദേഹം തയാറാവുന്നില്ലെന്നാണ് ജില്ലാ നേതാക്കളുടെ പരാതി. എലത്തൂരിൽ ശശീന്ദ്രനെതിരെ ശക്തമായ പ്രാദേശിക വികാരമുണ്ടെന്നും ഇത്തവണയും അദ്ദേഹം തന്നെ മത്സരിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കൾ പറയുന്നു. അതേസമയം, പാർട്ടി പറഞ്ഞാൽ എലത്തൂർ മണ്ഡലത്തിൽ ഇത്തവണയും മത്സരിക്കുമെന്നാണ് കഴിഞ്ഞ പത്തു വർഷമായി മന്ത്രിസ്ഥാനത്തുള്ള ശശീന്ദ്രന്റെ നിലപാട്.
JUST IN
-
1 MINUTE AGO സീറ്റിനെച്ചൊല്ലി തർക്കം: എൻസിപി യോഗത്തിൽനിന്ന് എ.കെ.ശശീന്ദ്രൻ ഇറങ്ങിപ്പോയി Latest News
-
14 MINUTES AGO ഐസിസി ലോകകപ്പ് ടീമിൽ സഞ്ജു സാംസൺ ഓപ്പണർ, ഇന്ത്യൻ ടീമിൽനിന്ന് നാലു പേർ, സൂര്യയ്ക്ക് ഇടമില്ല Cricket
-
36 MINUTES AGO ‘ഗണേഷിനെ അറസ്റ്റ് ചെയ്യാൻ എപ്പോഴാണ് പൊലീസിനെ അയയ്ക്കുന്നത്? കിട്ടുന്നത് ഉമ്മൻ ചാണ്ടിയെ വേദനിപ്പിച്ചതിനു കൂലി’ Latest News
VIEW MORE
English Summary:
AK Saseendran walks out of NCP Meeting: A.K. Saseendran walks out of NCP meeting amid a heated dispute over the Elathur constituency seat. The minister protested a perceived unilateral decision regarding his candidacy, leading to his exit from the party gathering. |