തിരുവനന്തപുരം ∙ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആസന്നഭാവിയില്‍ തന്നെ എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്ന് കഥാകൃത്ത് ടി.പത്മനാഭന്‍. നിറഞ്ഞ ചിരിയോടെയാണ് സദസ് ടി.പത്മനാഭന്റെ വാക്കുകള്‍ കേട്ടിരുന്നത്. രമേശ് ചെന്നിത്തലയുടെ കന്നി നോവല്‍ ആയ ‘നിയോഗം’ പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കോണ്‍ഗ്രസുകാരില്‍ ഒരാളാണ് താനെന്ന് അഭിമാനിക്കുന്ന ആളാണ് താനെന്നും പത്മനാഭന്‍ പറഞ്ഞു. സംവിധായകന്‍ ബ്ലെസി പുസ്തകം ഏറ്റുവാങ്ങി. സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ സാഹിത്യനിരൂപകന്‍ ഡോ. പി.കെ.രാജശേഖരന്‍, മനോരമ ബുക്‌സ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് തോമസ് ഡൊമനിക് തുടങ്ങിയവര്‍ പങ്കെടുത്തു.
What you should read next
ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ; ഒന്നല്ല അയ്യായിരം പ്രണയമുണ്ടെന്ന് മന്ത്രി Latest News
ഏറെ മുന്‍പ് മനസില്‍ വീണ കഥാബീജം ഏതാണ്ട് രണ്ടരവര്‍ഷത്തോളം ഉള്ളിലിട്ടു പരുവപ്പെടുത്തിയുമാണ് നോവല്‍ രൂപത്തിലേക്ക് എത്തിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തൊഴില്‍ തേടി അമേരിക്കയിലേക്ക് പോകുന്ന ഒറ്റപ്പാലം സ്വദേശിയാണ് നോവലിലെ നായകന്‍. അവിടെ എത്തി ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും ഒന്നിക്കുകയും ചെയ്യുന്നു. ഒരു പ്രത്യേകഘട്ടത്തില്‍ അടിയന്തരമായി നായകനു തിരികെ നാട്ടിലേക്കു പോരേണ്ടിവരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം നായകനെ തേടി മകള്‍ അമേരിക്കയില്‍നിന്നെത്തുന്നതും പിന്നീടുണ്ടാകുന്ന വഴിത്തിരിവുകളുമാണ് നോവലിന്റെ ഇതിവൃത്തം. നിര്‍മ്മലമായ പ്രണയവും മനസിനെ ഉലയ്ക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളും നോവലില്‍ ഉടനീളം ശ്രദ്ധേയമാക്കുന്ന ഘടകങ്ങളാണ്. ജീവിതത്തില്‍ കണ്ടു മുട്ടിയ വ്യക്തികള്‍, നേരിട്ടിട്ടുള്ള സാഹചര്യങ്ങള്‍ എല്ലാം നോവലില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കരുത്തരായ സ്ത്രീ കഥാപാത്രങ്ങളാണ് നോവലിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
JUST IN
3 MINUTES AGO ‘ആസന്നഭാവിയില്‍ എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ’: രമേശ് ചെന്നിത്തലയുടെ ‘നിയോഗം’ പുറത്ത് Latest News
11 MINUTES AGO live ഭാഗ്യതാര ലോട്ടറി (Bhagyathara Lottery ) BT-44 ഒന്നാം സമ്മാനം BT 705299 | Complete Winning Numbers List | Kerala Lottery Live Result 3 PM Today Kerala Lottery Results
52 MINUTES AGO പെട്രോൾ വില ലിറ്ററിന് 55 രൂപ കൂട്ടി; ‘കൂട്ടാതെ നിവൃത്തിയില്ല’, പാക്കിസ്ഥാനിൽ പ്രതിഷേധം, 13,000 പോയിന്റ് കൂപ്പുകുത്തി ഓഹരി വിപണി Economy
VIEW MORE
English Summary:
Ramesh Chennithala\“s first novel \“Niyogam’: “T. Padmanabhan, the noted writer, wished that senior Congress leader Ramesh Chennithala would be blessed with all kinds of good fortune in the near future. He was speaking at the function to release \“Niyogam\“, the debut novel of Ramesh Chennithala.“