search

ചരിത്രകാരൻ കെ.എൻ.പണിക്കർ അന്തരിച്ചു

deltin33 2 hour(s) ago views 741
  



തിരുവനന്തപുരം∙ വിഖ്യാത ചരിത്രകാരൻ കെ.എൻ.പണിക്കർ (90) അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ചൊവ്വാഴ്ച പത്തു മണി മുതൽ ജവഹർ നഗറിലെ വീട്ടിൽ പൊതുദർശനം നടത്തും. തുടർന്ന് വൈകിട്ട് നാലുമണിക്ക് ശാന്തികവാടത്തിൽ സംസ്‌കാരചടങ്ങുകൾ നടക്കും. തൊണ്ണൂറാം ജന്മദിനം കേരള ചരിത്ര ഗവേഷണ കൗൺസിൽ സമുചിതമായി ആഘോഷിക്കാനിരിക്കെയാണ് കെ.എൻ.പണിക്കർ വിടവാങ്ങിയത്.
What you should read next

  • അമിതവേഗത്തിലെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ചു; തിരുവനന്തപുരത്ത് 4 യുവാക്കൾ‌ക്ക് ദാരുണാന്ത്യം Latest News
      

         
    •   
         
    •   
        
       


കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുൻ വൈസ് ചാൻസലറായിരുന്നു. ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ ചരിത്ര വിഭാഗം വകുപ്പുമേധാവിയായും സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ ഡീനായും ആർക്കൈവ്സ് ഓഫ് കണ്ടംപററി ഹിസ്റ്ററിയുടെ ചെയർമാനായും പ്രവർത്തിച്ചു. 2001 മുതൽ 2017 വരെ കേരള ചരിത്രഗവേഷണ കൗൺസിൽ അധ്യക്ഷൻ ആയിരുന്നു. വിവിധ വിദേശസർവകലാശാലകളിൽ ഫെലോ ആയും വിസിറ്റിങ് പ്രഫസറായും സേവനമനുഷ്ഠിച്ചു. 2008 ൽ ഇന്ത്യൻ ചരിത്രകോൺഗ്രസ് അധ്യക്ഷനായി. നിരവധി ചരിത്രഗ്രന്ഥങ്ങൾ രചിച്ചു. \“കലുഷിതമായ കാലം\“ എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചിരുന്നു. 2017 മുതൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചിരുന്നു.

ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും മകനായി 1936ലാണ് ജനനം. ചാവക്കാട് ബോർഡ് ഹൈസ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ ബിരുദ വിദ്യാഭ്യാസവും പൂർത്തിയാക്കിയശേഷം രാജസ്ഥാൻ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും കരസ്ഥമാക്കി. സഹപാഠിയായിരുന്ന രാജസ്ഥാൻ സ്വദേശിനി അന്തരിച്ച ഉഷാ ഭാർഗവയാണ് ഭാര്യ. രാഗിണി, ശാലിനി എന്നിവരാണ് മക്കൾ.
JUST IN


  • 2 MINUTES AGO   ചരിത്രകാരൻ കെ.എൻ.പണിക്കർ അന്തരിച്ചു Latest News
      

         
    •   
         
    •   
        
       

  • 37 MINUTES AGO   ‘ആസന്നഭാവിയില്‍ എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ’: രമേശ് ചെന്നിത്തലയുടെ ‘നിയോഗം’ പുറത്ത് Latest News
      

         
    •   
         
    •   
        
       

  • 46 MINUTES AGO   live ഭാഗ്യതാര ലോട്ടറി (Bhagyathara Lottery ) BT-44 ഒന്നാം സമ്മാനം BT 705299 | Complete Winning Numbers List | Kerala Lottery Live Result 3 PM Today Kerala Lottery Results
      

         
    •   
         
    •   
        
       
VIEW MORE
English Summary:
KN Panicker Passes away: Renowned historian K.N. Panicker has passed away at the age of 90 in Thiruvananthapuram. His extensive academic career included leadership roles at prominent universities and significant contributions to historical research, leaving behind a rich legacy.
like (0)
deltin33administrator

Related threads

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477959