search

സഞ്ജു സാംസൺ ടീമിനു വേണ്ടി കളിച്ചു പുറത്തായി, അല്ലെങ്കിൽ സ്കോർ 150 ൽ എത്തിയേനെ: പിന്തുണച്ച് ബാലാജി

cy520520 3 hour(s) ago views 759
  



മുംബൈ∙ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ വേണമെങ്കില്‍ 150 റൺസ് നേടാനും സഞ്ജുവിന് അവസരമുണ്ടായിരുന്നെന്ന് മുൻ ഇന്ത്യൻ താരം ലക്ഷ്മിപതി ബാലാജി. സഞ്ജു ക്രീസിൽ തന്നെ ഉണ്ടായിരുന്നെങ്കിൽ സ്കോർ 150 കടക്കുമായിരുന്നെന്ന് ഉറപ്പാണെന്നും പക്ഷേ താരം ടീമിനായി കളിച്ച് പുറത്തായി മടങ്ങിയെന്നും ബാലാജി യുട്യൂബ് ചാനലിലെ ചർച്ചയ്ക്കിടെ പ്രതികരിച്ചു. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ 42 പന്തിൽ 89 റൺസടിച്ചാണു സഞ്ജു മടങ്ങിയത്. ഇന്ത്യ ഏഴു റൺസിനു വിജയിച്ചതോടെ സഞ്ജു കളിയിലെ താരമായി.

  • അഹമ്മദാബാദിലെ ഹോട്ടലിന് ഭാഗ്യമില്ല! ഫൈനലിന് തൊട്ടുമുൻപ് താമസസ്ഥലം മാറ്റി ഇന്ത്യൻ ക്രിക്കറ്റ് ടീം Cricket
      

         
    •   
         
    •   
        
       


‘‘സഞ്ജുവിന്റെ മുന്നിൽ രണ്ടു ചുമതലകളാണുള്ളത്. ഒന്ന് അഭിഷേക് ശർമ നന്നായി കളിക്കുന്നില്ല, ആ കുറവ് നികത്തണം, രണ്ട് പക്വതയോടെ കളിക്കുകയും വേണം. ഒരു സീനിയർ താരത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന പ്രക‍ടനമാണ് അത്. സഞ്ജു 13–ാം ഓവറിൽ പുറത്തായിരുന്നു. സേഫായി കളിച്ചിരുന്നെങ്കിൽ അദ്ദേഹം 150 വരെ അടിക്കുമായിരുന്നു. വിജയലക്ഷ്യം പരമാവധി ഉയർത്തുന്നതിനു വേണ്ടിയാണു സഞ്ജു കളിച്ചത്. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.’’

  • സഞ്ജുവിനു മുന്നിൽ ക്യാപ്റ്റനു തല കുനിക്കേണ്ടിവന്നു: ദക്ഷിണാഫ്രിക്കയോട് നന്ദി പറയണമെന്ന് മുൻ ഇന്ത്യൻ താരം Cricket
      

         
    •   
         
    •   
        
       


ടോപ് ഓർഡർ നന്നായി ബാറ്റു ചെയ്താൽ പിന്നാലെ വരുന്നവർക്കും അതിന് അനുസരിച്ചു കളിക്കാൻ സാധിക്കും. കഴിഞ്ഞ മത്സരങ്ങളിൽ സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരെല്ലാം ഇങ്ങനെ കളിക്കാൻ കാരണം സഞ്ജു തുടങ്ങിവച്ച പ്രകടനമാണ്.’’– ബാലാജി വ്യക്തമാക്കി. അഭിഷേക് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ന്യൂസീലൻഡിനെതിരായ ഫൈനലിലും ടോപ് ഓർഡറിൽ ഇന്ത്യയുടെ വലിയ പ്രതീക്ഷ സഞ്ജു സാംസണാണ്. ഫൈനലിൽ തിളങ്ങാനുള്ള കഠിന പരിശ്രമത്തിലാണ് സഞ്ജു ഇപ്പോൾ. English Summary:
Sanju Samson could have scored 150 runs against England in the T20 World Cup, according to former Indian player Laxmipathy Balaji
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164474