search

യുദ്ധഭീതിയിൽ സ്വർണവില ഇനിയും കൂടും? ചെറുകിട സ്വർണ വ്യാപാര മേഖല പ്രതിസന്ധിയിലെന്ന് കച്ചവടക്കാർ‌

cy520520 2 hour(s) ago views 1005
  



തൃശൂർ ∙ യുദ്ധഭീതിയിൽ സ്വർണവില ഇനിയുമുയരാനുള്ള സാധ്യത സ്വർണവ്യാപാര മേഖലയ്ക്കു നൽകുന്നതു കടുത്ത പ്രതിസന്ധി. പവന് ഒന്നേകാൽ ലക്ഷം രൂപയ്ക്കരികിലെത്തിയതോടെ വിൽപന പത്തിലൊന്നായി കുറഞ്ഞെന്നു ചെറുകിട വ്യാപാരികളും ആഭരണനിർമാതാക്കളും പറയുന്നു.  
ALSO READ

  • Live - Market Scan പുതിയ ‘പരമോന്നതനെയും’ തള്ളി ട്രംപ്; ‘തീ’യായി എണ്ണ, റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസം ഇളവ്, സ്വർണവും ഓഹരിയും തകർന്നു Stock Market
      

         
    •   
         
    •   
        
       


ദിവസം ഒരു കിലോഗ്രാം വിൽപന നടന്നിരുന്ന സ്ഥാപനങ്ങളിൽ ശരാശരി 100 ഗ്രാമിലേക്കു ബിസിനസ് ഇടിഞ്ഞെന്നാണു കണക്ക്. ദിവസങ്ങളോളം ഒരു ഗ്രാം സ്വർണം പോലും വിൽക്കാൻ കഴിയാത്ത അവസ്ഥയിൽ പൂട്ടിപ്പോയ ചെറുകിട സ്ഥാപനങ്ങളേറെ. കച്ചവടം കുറഞ്ഞതു വരുമാനം കുത്തനെ ഇടിച്ചെങ്കിലും സ്റ്റോക്കിന്റെ വില ഉയർന്നു നിൽക്കുന്നതിനാൽ നഷ്ടമുണ്ടാകുന്നില്ല. സ്റ്റോക്കിന്റെ ചെറിയ ഭാഗം മൊത്തവ്യാപാരികൾക്കു തിരികെവിറ്റാണു ചെറ‍ുകിട വ്യാപാരികൾ ചിലപ്പോഴൊക്കെ പ്രതിസന്ധി മറികടക്കുന്നത്.

സ്വർണവില ഒരു ലക്ഷം കടന്നതിനു ശേഷം വിവാഹ ആവശ്യങ്ങൾക്കു സ്വർണം വാങ്ങുന്നവർ പോലും അളവു കുത്തനെ കുറച്ചതു പ്രതിസന്ധി രൂക്ഷമാക്കി. 50 പവൻ വാങ്ങാനിരുന്നവർ പോലും 20 പവനിലൊതുക്കാൻ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. വരുംദിവസങ്ങളിൽ കൂടുതൽ ഉയരത്തിലേക്കു പോകുമെന്നാണു മൊത്തവ്യാപാരികളുടെയും ആഭരണ നിർമാതാക്കളുടെയും കണക്കുകൂട്ടൽ.  

സ്വർണം വാങ്ങാനെത്തുന്നവർ തൂക്കം കുറഞ്ഞ ആഭരണങ്ങൾ മാത്രമാണു വാങ്ങുന്നത്. വിശേഷാഘോഷാവസരങ്ങളിൽ സ്വർണം സമ്മാനിച്ചിരുന്നവർ ഇപ്പോൾ മറ്റു സമ്മാനങ്ങളിലേക്കു മാറിയതും തിരിച്ചടിയായി. സ്വർണാഭരണ നിർമാണ തൊഴിലാളികൾ സ്വർണപ്പണിയില്ലാത്ത സമയങ്ങളിൽ മറ്റു തൊഴിലുകൾ തേടേണ്ട അവസ്ഥയായെന്നു ജ്വല്ലറി മാനുഫാക്ചേഴ്സ് അസോസിയേഷൻ (ജെഎംഎ) സംസ്ഥാന ജനറൽ സെക്രട്ടറി ജെയ്സൺ മാണി പറഞ്ഞു.
ALSO READ

  • സ്വർണവിലയിൽ വമ്പൻ ഇടിവ്; രാജ്യാന്തരവില കുതിച്ചിട്ടും കേരളത്തിൽ വെട്ടിക്കുറച്ചു, ‘ഒരുമുഴം മുൻപേ’ കൂട്ടി, പിന്നെ കുറച്ചു Commodity
      

         
    •   
         
    •   
        
       
ADVERTISEMENT Go AD-FREE

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business

സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates ADVERTISEMENT Go AD-FREE English Summary:
Why has gold price hitting ₹1.25 lakh per pavan slashed jewelry sales by 90% amid war fears? Is the skyrocketing gold price killing Kerala\“s jewelry industry?
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164322