search

പൈപ്പ് ലൈനിന്റെ മുകളിൽ കൂടി ഓട കോൺക്രീറ്റ് ചെയ്തു; ‘കഴിവ് ’ തെളിയിച്ച് ദേശീയപാത അതോറിറ്റി

LHC0088 2 hour(s) ago views 598
  



ആലപ്പുഴ ∙ ജലവിതരണം നിർത്തിയിരുന്ന ദിവസങ്ങളിൽ ദേശീയപാത അതോറിറ്റി കൊമ്മാടി ജംക്‌ഷനിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിന്റെ മുകളിൽ കൂടി ഓട കോൺക്രീറ്റ് ചെയ്തു. നാട്ടുകാർ എതിർത്തെങ്കിലും നിർമാണക്കമ്പനി ഉദ്യോഗസ്ഥർ പിൻവാങ്ങിയില്ല. ഇന്നലെ ഉച്ചയോടെ ജലവിതരണം തുടങ്ങിയപ്പോൾ കോൺക്രീറ്റ് ചെയ്ത ഓടയുടെ അടിഭാഗം വഴി വെള്ളം പാഴാകാൻ തുടങ്ങി.

ഓട നിർമിക്കാൻ കഴിഞ്ഞ ഒന്നിന് കുഴിയെടുത്തു. പക്ഷേ അന്ന് നിർമാണം തുടങ്ങിയില്ല. അടുത്ത മൂന്നു ദിവസങ്ങളിൽ ജലവിതരണം ഉണ്ടാകില്ലെന്നു ജല അതോറിറ്റിയുടെ അറിയിപ്പ് ഉണ്ടായിരുന്നു. ഇത് കണക്കാക്കി ഓട നിർമാണം തുടങ്ങി. പൈപ്പ് ലൈൻ മൂടി നിർമാണം നിർത്തിവയ്ക്കണമെന്നു നാട്ടുകാരെത്തി ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല.

നാട്ടുകാർ ഉടൻ തന്നെ ജല അതോറിറ്റിയെ അറിയിച്ചു. അവർ നടപടി സ്വീകരിക്കുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. പക്ഷേ ജല അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയില്ല. ഇതിനിടെ ഇന്നലെ ഉച്ചയ്ക്കു ശേഷം ജലവിതരണം തുടങ്ങിയപ്പോൾ കോൺക്രീറ്റ് ചെയ്ത ഓടയുടെ അടിവശത്തു കൂടി ശുദ്ധജലം നഷ്ടപ്പെടാൻ തുടങ്ങി.

കൊമ്മാടി ജംക്‌ഷന് കിഴക്കുഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും നാല് ദിവസമായി ശുദ്ധജലം കിട്ടുന്നില്ലെന്നു കൗൺസിലർ എം.എസ്.സർജു പറഞ്ഞു. ജല അതോറിറ്റിയെ പല തവണ അറിയിച്ചിട്ടും പ്രശ്നം പരിഹരിക്കുന്നില്ലെന്നു പ്രദേശവാസി സിഎംഎസ് കോംപൗണ്ടിൽ തോമസ് മാത്യു പറഞ്ഞു. ADVERTISEMENT Go AD-FREE English Summary:
Kommadi Junction water leak is a significant issue causing substantial water wastage as the Kerala Water Authority\“s pipe was concreted over during drainage construction. This has led to water loss and disrupted supply to nearby homes and businesses, with residents expressing frustration over the lack of action from authorities.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166711