search

ട്രംപിനെ വധിക്കാൻ റവല്യൂഷനറി ഗാർഡ് ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി പാക്ക് വ്യവസായി

Chikheang 3 hour(s) ago views 589
  



വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റുമാരായ ജോ ബൈഡൻ, ഡോണൾഡ് ട്രംപ് എന്നിവരെയും യുഎന്നിലെ അംബാസഡർ നിക്കി ഹേലിയെയും വധിക്കാനുള്ള ആസൂത്രണം നടത്താൻ ഇറാനിലെ റവല്യൂഷണറി ഗാർഡ് ആവശ്യപ്പെട്ടതായി അറസ്റ്റിലായ പാക്കിസ്ഥാൻ വ്യവസായിയുടെ വെളിപ്പെടുത്തൽ. ഭീകരപ്രവർത്തനത്തിന് അറസ്റ്റിലായ ആസിഫ് മെർചന്റ് (47) ആണ് യുഎസ് കോടതിയിൽ ഇക്കാര്യം പറഞ്ഞത്. 2024 ജൂലൈ 12നാണ് ആസിഫ് അറസ്റ്റിലായത്.

പാക്കിസ്ഥാനു പുറമേ ഇറാനിലും ആസിഫിന് കുടുംബമുണ്ട്. വധത്തിന്റെ ആസൂത്രണം ഏറ്റെടുത്തില്ലെങ്കിൽ ഇറാനിലെ കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മറ്റു മാർഗമില്ലെന്നു വന്നതോടെയാണ് റവല്യൂഷണറി ഗാർഡ് ആവശ്യപ്പെട്ട കാര്യം ഏറ്റെടുത്തതെന്ന് ആസിഫ് പറഞ്ഞു. ‘‘എന്റെ കുടുംബം ഭീഷണിയിലായിരുന്നു, അതുകൊണ്ട് എനിക്ക് ഇത് ചെയ്യേണ്ടിവന്നു. ഇത് ഞാൻ മനഃപൂർവം ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ല’’, ആസിഫ് മെർചന്റ് പറഞ്ഞു. ആരെങ്കിലും കൊല്ലപ്പെടുന്നതിന് മുൻപ് അറസ്റ്റ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ആസിഫ് പറഞ്ഞു.
What you should read next

  • IRAN-ISRAEL CONFLICT ഖമനയിയുടെ മരണത്തിൽ അനുശോചിച്ച് ഇന്ത്യ; ഔദ്യോഗിക പ്രതികരണം വിമർശനങ്ങൾക്കിടെ Latest News
      

         
    •   
         
    •   
        
       


പാക്കിസ്ഥാനിൽ വ്യവസായം നടത്തുന്ന ആസിഫ് നിരവധി തവണ യുഎസ് സന്ദർശിച്ചിട്ടുണ്ട്. വധം നടത്താനായി 2 പേരെ കണ്ടെത്തി ഇവർക്ക് 5000 ഡോളർ മുൻകൂർ തുകയായി നൽകി. എന്നാൽ, ഇരുവരും എഫ്ബിഐ ഏജന്റുമാരായിരുന്നു. തുടർന്ന് ആസിഫ് അറസ്റ്റിലായി.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം whitehouse എന്ന സൈറ്റിൽ  നിന്ന് എടുത്തതാണ്. ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   ട്രംപിനെ വധിക്കാൻ റവല്യൂഷനറി ഗാർഡ് ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി പാക്ക് വ്യവസായി Latest News
      

         
    •   
         
    •   
        
       

  • 9 MINUTES AGO   യുക്രയ്ന്‍, പശ്ചിമേഷ്യൻ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കും: ചർച്ച നടത്തി ഫിൻലൻഡും ഇന്ത്യയും Latest News
      

         
    •   
         
    •   
        
       

  • 22 MINUTES AGO   LIVE ഇറാനിൽ മരണം 1230; ഇസ്രയേലിലേക്ക് ഡ്രോൺ ആക്രമണം നടത്തിയതായി ഹിസ്ബുല്ല Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Pakistan businessman Asif Merchant confession: Pakistani businessman Asif Merchant has confessed in a US court that Iran\“s Revolutionary Guard compelled him to plan the assassinations of US Presidents Joe Biden and Donald Trump, as well as UN Ambassador Nikki Haley. Merchant stated he was threatened with harm to his family, forcing him to agree to the plot
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168847