ടെഹ്റാൻ∙ ഇറാനിലെ ഇസ്രയേൽ–യുഎസ് ആക്രമണങ്ങളിൽ മരണം 1230 ആയി. ടെഹ്റാനിലെ സ്പോർട്സ് സ്റ്റേഡിയം ഇന്നലെ പുലർച്ചെ ഇസ്രയേൽ ബോംബിട്ടു തകർത്തു. പൊലീസ് സ്റ്റേഷനുകളും സർക്കാർ കെട്ടിടങ്ങളും ഉന്നമിട്ട് വ്യാപക ആക്രമണമുണ്ടായി. തെക്കൻ ലബനനിലെ ഇസ്രയേൽ ആക്രമണങ്ങളിൽ ആകെ മരണം 77 ആയി. ലെബനനിലെ ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രയേലിലേക്ക് ഡ്രോൺ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു.
സംഘർഷത്തിലേക്ക് കൂടുതൽ രാജ്യങ്ങൾ വലിച്ചിഴയ്ക്കപ്പെടുന്ന സാഹചര്യവുമുണ്ട്. അസർബൈജാൻ പ്രവിശ്യയായ നഖ്ചിവനിലെ വിമാനത്താവളത്തിൽ ഡ‍്രോൺ വീണു 2 പേർക്കു പരുക്കേറ്റു. തൊട്ടടുത്ത ഗ്രാമത്തിലെ സ്കൂൾമുറ്റത്തും ഡ്രോൺ പതിച്ചു. അതേസമയം, ഡ്രോൺ അയച്ചിട്ടില്ലെന്ന് ഇറാൻ പ്രതികരിച്ചു. തുർക്കി, അർമീനിയ, ഇറാൻ എന്നീ രാജ്യങ്ങൾക്കിടയിലായുള്ള നഖ്ചിവൻ അസർബൈജാനു കീഴിലുള്ള സ്വയംഭരണ പ്രദേശമാണ്. തുർക്കി വ്യോമപരിധിയിലേക്കെത്തിയ ഇറാൻ മിസൈൽ കഴിഞ്ഞദിവസം നാറ്റോ സേന വെടിവച്ചിട്ടിരുന്നു. തുർക്കിയെ ഉന്നമിട്ടില്ലെന്ന് ഇന്നലെ ഇറാൻ പ്രതികരിച്ചു.
LIVE UPDATES
SHOW MORE
JUST IN
47 SECONDS AGO LIVE ഇറാനിൽ മരണം 1230; ഇസ്രയേലിലേക്ക് ഡ്രോൺ ആക്രമണം നടത്തിയതായി ഹിസ്ബുല്ല Latest News
1 HOUR 29 MINUTES AGO 50,000 എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാൻ യുഎസ്; രേഖകളിൽ ട്രംപിനെതിരെ സ്ത്രീയുടെ ആരോപണങ്ങളും Latest News
1 HOUR 29 MINUTES AGO ഇറാനിയൻ കപ്പലിന്റെ രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയും; 32 പേർ ചികിത്സയിൽ Latest News
VIEW MORE
English Summary:
Iran - Israel conflict: Israel-US attacks have resulted in 1230 deaths in Iran, with a sports stadium in Tehran being bombed and widespread attacks on police stations and government buildings. The conflict is escalating, drawing in more countries with incidents reported in Azerbaijan and concerns about regional instability