വാഷിങ്ടൻ∙ അമ്പതിനായിരത്തോളം എപ്സ്റ്റീൻ ഫയലുകൾ ഈയാഴ്ച പുറത്തുവിടുമെന്നു യുഎസ് നീതിന്യായ വകുപ്പ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഒരു സ്ത്രീ നടത്തിയ ആരോപണങ്ങൾ ഉൾപ്പെടുന്ന ഫയലുകളാണ് പുറത്തുവിടുന്നത്. വാൾ സ്ട്രീറ്റ് ജേണലാണു ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
What you should read next
- ‘ആന്റണി രാജുവിനെതിരെ തെളിവുണ്ട്; എന്തൊക്കെ ചെയ്തെന്ന് പ്രതിക്ക് മാത്രമേ അറിയൂ’ Latest News
യുഎസ് നീതിന്യായ വകുപ്പ് പ്രസിദ്ധീകരിച്ച രേഖകളിൽ നിന്ന് നാൽപ്പതിനായിരത്തിൽ അധികം ഫയലുകള്‍ കാണാതായെന്നു പത്രം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ 47,635 ഫയലുകൾ കൂടുതൽ പരിശോധനയ്ക്കായി പിൻവലിച്ചെന്നും അവ അവലോകനം നടത്തി വീണ്ടും പ്രസിദ്ധീകരിക്കുമെന്നും യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു.
ട്രംപിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീയുമായുള്ള എഫ്ബിഐ കൂടിക്കാഴ്ചയുടെ വിവരങ്ങളാണ് ഈ ഫയലുകളിലെന്നാണു വിവരം. താൻ പ്രായപൂർത്തിയാകാത്ത സമയത്ത് ജെഫ്രി എപ്സ്റ്റീനും ട്രംപും ലൈംഗിക അതിക്രമം നടത്തിയെന്ന് ഒരു സ്ത്രീ ആരോപിക്കുന്ന വിവരങ്ങൾ ഇതിലുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ രേഖകളിലെ വാദങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണു വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്.
JUST IN
-
46 SECONDS AGO അമ്പതിനായിരത്തോളം എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാൻ യുഎസ്; രേഖകളിൽ ട്രംപിനെതിരെ സ്ത്രീയുടെ ആരോപണങ്ങളും Latest News
-
46 SECONDS AGO ഇറാനിയൻ കപ്പലിന്റെ രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയും; 32 പേർ ചികിത്സയിൽ Latest News
-
57 MINUTES AGO പുത്തൂർ സുവോളജിക്കൽ പാർക്ക്: കേരളത്തിന്റെ വികസന ചരിത്രത്തിലെ പുതിയ മുഖം, ടൂറിസത്തിനും പുതിയ കരുത്ത് Business News
VIEW MORE
English Summary:
Epstein files: The United States Department of Justice is expected to release the next tranche of documents from the Epstein files, which include FBI records that mention a woman\“s unverified allegations of sexual misconduct involving US President Donald Trump, by the end of the week. |