search

ബില്ലുകളും റിപ്പോർട്ടും തമ്മിൽ പൊരുത്തക്കേട്: അയ്യപ്പ സംഗമ കണക്കുകളെക്കുറിച്ച് ഹൈക്കോടതിയിൽ ഓഡിറ്റർ

deltin33 3 hour(s) ago views 221
  



കൊച്ചി ∙ ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്ന് ഓഡിറ്റർ ഹൈക്കോടതിയിൽ. ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ചിനു മുമ്പാെക എത്തിയാണ് വിജയൻ അസോസിയേറ്റ്സ് പൊരുത്തക്കേടുകളെക്കുറിച്ചു വിശദീകരിച്ചത്. സാമ്പത്തിക രേഖകളും ജോയിന്റ് മെഷർമെന്റ് റിപ്പോർട്ടും തമ്മിലുള്ള പൊരുത്തക്കേടും ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഓഡിറ്റിങ്ങിൽ നേരിട്ട പരിമിതികളും തൃപ്തികരമായി പൂർത്തിയാക്കാൻ കഴിയാത്ത മേഖലകളും വ്യക്തമാക്കിക്കൊണ്ട് ഒരു ‘ക്വാളിഫൈഡ് ഓഡിറ്റ് റിപ്പോർട്ട്’ നൽകാൻ തങ്ങൾ നിർബന്ധിതരായെന്നും ഓഡിറ്റർമാർ വ്യക്തമാക്കി.  
What you should read next

  • മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളജിന് എയിഡഡ് പദവി; മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങൾ Latest News
      

         
    •   
         
    •   
        
       


വ്യത്യസ്ത പ്രവർത്തനങ്ങൾക്കായി ചെലവായ തുകയുടെ യഥാർഥ ബില്ലുകൾ പരിശോധനയ്ക്കായി ഹാജരാക്കിയിട്ടില്ലെന്നും ഓഡിറ്റർ അറിയിച്ചു. ക്രോഡീകരിച്ച ബില്ലുകൾ മാത്രമാണു ലഭിച്ചത്. അതിനാൽ ബജറ്റിനു മുകളിൽ ചെലവ് വന്നത് സ്വതന്ത്രമായി പരിശോധിക്കാനോ താരതമ്യം ചെയ്യാനോ സാധിച്ചില്ല. രേഖാമൂലം ആവശ്യപ്പെട്ടിട്ടും ആസ്തി റജിസ്റ്റർ ദേവസ്വം ബോർഡ് സമർപ്പിച്ചില്ലെന്നും ഓഡിറ്റർ വ്യക്തമാക്കി. കണക്കുകളിലെ പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ ഓഡിറ്റർക്ക് കോടതി നിർദേശം നൽകി. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാം എന്ന് ഓഡിറ്റർ അറിയിച്ചു. വിഷയം രണ്ടാഴ്ചയ്ക്കുശേഷം കോടതി വീണ്ടും പരിഗണിക്കും.
What you should read next

  • അവയവ ദാതാവ് ജസ്‌ലിയയുടെ അപകട മരണം; കാറോടിച്ച യുവ ഡോക്ടർ ഒളിവിൽ, ലുക്ക്ഔട്ട് നോട്ടീസ് Latest News
      

         
    •   
         
    •   
        
       


തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക അച്ചടക്കം മെച്ചപ്പെടുത്തേണ്ടതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കോടതി നിരീക്ഷണങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതാണെന്ന് ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി. ഓഡിറ്റ് സമയത്ത് കണ്ടെത്താൻ കഴിഞ്ഞ പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് സമർപ്പിക്കാനും കോടതി ഓഡിറ്റർമാർക്ക് നിർദേശം നൽകി. ഓഡിറ്റർമാർ ഇനി നേരിട്ടു ഹാജരാകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
JUST IN


  • 1 MINUTE AGO   ബില്ലുകളും റിപ്പോർട്ടും തമ്മിൽ പൊരുത്തക്കേട്: അയ്യപ്പ സംഗമ കണക്കുകളെക്കുറിച്ച് ഹൈക്കോടതിയിൽ ഓഡിറ്റർ Latest News
      

         
    •   
         
    •   
        
       

  • 24 MINUTES AGO   പാലക്കാട്ട് ആരെന്ന തീരുമാനം യുഡിഎഫ് പ്രഖ്യാപനത്തിന് ശേഷം; ടേം വ്യവസ്ഥയിൽ ഇളവിന് സിപിഎം Latest News
      

         
    •   
         
    •   
        
       

  • 54 MINUTES AGO   T20 WC Live തകർത്തടി തുടങ്ങി സഞ്ജു സാംസൺ, ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റു നഷ്ടം, അഭിഷേക് ശർമ പുറത്ത് Cricket
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Discrepancies in Ayyappa Sangamam accounts are being addressed by the High Court, with auditors reporting a lack of original bills and an incomplete asset register. The court is seeking solutions to rectify these financial issues.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477720