search

നവകേരളം പ്രോഗ്രാമിന്റെ കാലാവധി നീട്ടി; വീട്ടിൽ സന്ദർശനം നടത്തുന്നതിന് 7.50 രൂപ

LHC0088 3 hour(s) ago views 628
  



തിരുവനന്തപുരം∙ സംസ്ഥാന സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടിയായ ‘നവകേരളം - സിറ്റിസണ്‍ റെസ്പോണ്‍സ്’ പ്രോഗ്രാമിന്റെ കാലാവധി നീട്ടി. ഫെബ്രുവരി 28-ന് അവസാനിക്കേണ്ടിയിരുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങളാണു മാര്‍ച്ച് 31 വരെ നീട്ടി ഉത്തരവിറക്കിയത്. 20 കോടി രൂപ ചെലവിട്ട് നവകേരള സര്‍വേ നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തതോടെയാണ് കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.  
What you should read next


  •   

         
    •   
        
       


പദ്ധതിയുടെ ഭാഗമായി വീടുകള്‍ കയറി ഇറങ്ങുന്ന വൊളണ്ടിയര്‍മാര്‍ക്കുള്ള പ്രതിഫലവും നിശ്ചയിച്ചിട്ടുണ്ട്. ഒരു വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതിന് ഒരാള്‍ക്ക് 7.50 രൂപ നല്‍കും. രണ്ടു പേര്‍ ഒരുമിച്ചാണെങ്കില്‍ പത്തു രൂപയാണു നിശ്ചയിച്ചിരിക്കുന്നത്. വീടുകയറി ഇറങ്ങുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പണം നല്‍കാനും സര്‍ക്കാര്‍ ചെലവില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള തന്ത്രമാണിതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. വികസന നിര്‍ദേശങ്ങളും ആശയങ്ങളും ലഭ്യമാക്കാനും ക്ഷേമപദ്ധതികള്‍ സംബന്ധിച്ച അഭിപ്രായം തേടാനുമാണ് സര്‍വേ എന്നാണ് ഉത്തരവില്‍ പറയുന്നത്.
JUST IN


  • 5 MINUTES AGO   യുവതിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിച്ച പ്രതിക്ക് പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ വീണ്ടും തടവ് Thiruvananthapuram
      

         
    •   
         
    •   
        
       

  • 6 MINUTES AGO   നവകേരളം പ്രോഗ്രാമിന്റെ കാലാവധി നീട്ടി; വീട്ടിൽ സന്ദർശനം നടത്തുന്നതിന് 7.50 രൂപ Latest News
      

         
    •   
         
    •   
        
       

  • 18 MINUTES AGO   IRAN-ISRAEL CONFLICT ചൈനയ്ക്ക് മാത്രം ഇളവ്? ഹോർമുസിലൂടെ കപ്പൽ കടത്തിവിടുമെന്ന് റിപ്പോർട്ട് Latest News
      

         
    •   
         
    •   
        
       
VIEW MORE
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166661