ഒരു പക്ഷത്ത് ഇറാനും മറുപക്ഷത്ത് യുഎസും ഇസ്രയേലുമായി പശ്ചിമേഷ്യയിൽ യുദ്ധം പുരോഗമിക്കുകയാണ്. ഞെട്ടിക്കുന്ന കടൽയുദ്ധമാണ് കഴിഞ്ഞദിവസം നടന്നിരിക്കുന്നത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം ടോർപിഡോ ഉപയോഗിച്ച് ഒരു പടക്കപ്പലിനെ യുഎസ് മുക്കുന്നത് ഇതാദ്യമാണ്. ഒറ്റ ടോർപിഡോ കൊണ്ട് കപ്പൽ തകർന്നു. ഉപയോഗിച്ചത് യുഎസിന്റെ അത്യാധുനിക ടോർപിഡോയായ മാർക്ക് 48 ആണ്.
പുതിയ എം4 ചിപ്പുമായി ഐപാഡ് എയർ വിപണിയിൽ; മാജിക് കീബോർഡ്, ആപ്പിൾ പെൻസിൽ പ്രോ സപ്പോർട്ട് എന്നിവ പ്രത്യേകതകൾ Gadgets
ശത്രു മുങ്ങിക്കപ്പലുകളെയും കപ്പലുകളെയും തകർക്കുന്ന ജലബോംബാണ് ഈ ടോർപിഡോ. 6 മീറ്റർ നീളം, 1558 കിലോ ഭാരമുള്ളതാണ് ഈ ടോർപിഡോ. 8 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങൾ ഇതിനാൽ തകർക്കാം. ലക്ഷ്യങ്ങൾ കണ്ടെത്തി തകർക്കാനായി പ്രത്യേക സോണാർ, സെൻസർ സംവിധാനങ്ങൾ ഇതിലുണ്ട്.
യുഎസ് മുങ്ങിക്കപ്പലുകളിലെ സൈനികർക്ക് ഇതിനെ പ്രാഥമികമായി നിയന്ത്രിക്കാൻ സംവിധാനമുണ്ട്. ഈ നിയന്ത്രണം നഷ്ടമായശേഷം സ്വയം നിയന്ത്രിക്കുന്ന രീതിയിലേക്കു മാർക്ക് 48 ടോർപിഡോ മാറും.
What you should read next
30 മണിക്കൂറിൽ 2000 ബോംബുകൾ; ജൂണിലെ 12 ദിനയുദ്ധത്തിലെ ആയുധങ്ങളുടെ പകുതിയോളം ഒന്നരദിവസത്തിനുള്ളിൽ ഇറാനിൽ! Defence
295 കിലോ ഭാരമുള്ള പോളിമർ അധിഷ്ഠിത സ്ഫോടകവസ്തു
ദ്രാവക ഇന്ധനത്തിലാണു ടോർപിഡോ മുന്നോട്ടു കുതിക്കുന്നത്. ഇതിന്റെ പോർമുനയിൽ 295 കിലോ ഭാരമുള്ള പോളിമർ അധിഷ്ഠിത സ്ഫോടകവസ്തു നിറച്ചിട്ടുണ്ട്.
മിസൈലുകളിൽ നിന്ന് കാർപറ്റ് ബോംബിങ്ങിലേക്ക് മാറി ഇസ്രയേൽ! ലക്ഷ്യം കൃത്യതയല്ല, സർവ്വനാശം!: വിഡിയോ Defence
സമുദ്രത്തിൽ ദൃഷ്ടിയിൽപെടാതെ താഴ്ന്നുകിടക്കുന്ന അമേരിക്കൻ മുങ്ങിക്കപ്പലിൽ നിന്നു ടോർപിഡോ കടലിലൂടെ വിക്ഷേപിക്കുന്നതിലാണു തുടക്കം. സ്വന്തം സോണാറും സെൻസറുകളും ഉപയോഗിച്ച് ടോർപിഡോ ശത്രുക്കപ്പലിന്റെ സമീപത്തെത്തും.
ലക്ഷ്യം പാളിയാലും തിരികെവന്ന് ആക്രമിക്കും
ഈ സമയം മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിലേക്കു ടോർപിഡോ എത്തും. ആക്രമിക്കേണ്ട കപ്പലിന്റെ അടിയിലെത്തിയശേഷമാണ് ടോർപിഡോ പൊട്ടിത്തെറിക്കുന്നത്.സ്ഫോടനത്തിൽ അടിവശം തകർന്ന് കപ്പൽ നശിക്കും. ലക്ഷ്യം പാളിയാലും തിരികെവന്ന് ആക്രമിക്കാൻ ശേഷിയുള്ളതുമാണ് മാർക്ക് 48 ടോർപിഡോ. English Summary:
West Asia war is escalating with Iran, the US, and Israel engaged in conflict, and a shocking naval battle has recently occurred. This marks the first time since World War II that the US has sunk a warship using a torpedo, with the advanced Mark 48 torpedo proving devastatingly effective.