search

സ്വയം ചിതയൊരുക്കി ജീവനൊടുക്കിയ ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു

deltin33 3 hour(s) ago views 949
  



നെയ്യാറ്റിൻകര ∙ ഭർത്താവിന്റെ രോഗാവസ്ഥയിൽ മനം നൊന്ത് ചിതയൊരുക്കി ഭാര്യ ജീവനൊടുക്കിയതിനു പിന്നാലെ ഭർത്താവ് നെയ്യാറ്റിൻകര വ്ലാങ്ങാമുറി തിരുമംഗലം അരുൺ കോട്ടേജിൽ കെഎസ്ആർടിസി റിട്ട. എടിഒ: കെ.ക്രിസ്തുദാസ് (77) മരിച്ചു. മിനിയാന്നു രാവിലെയായിരുന്നു ഭാര്യ പി.നളിനകുമാരിയുടെ (65) അന്ത്യം. വീട്ടുവളപ്പിൽ ഇരുവരുടെയും സംസ്കാരം നടത്തി.

തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ്, വീടിനുപിന്നിലായി വിറകുകൾ കൂട്ടി മണ്ണെണ്ണ ഒഴിച്ചു നളിന കുമാരി തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ഉടൻ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 3ന് രാവിലെ മരിച്ചു. നളിന കുമാരിക്ക് 90% പൊള്ളലേറ്റിരുന്നു. പക്ഷാഘാതമുണ്ടായ ക്രിസ്തുദാസ് ഏതാനും വർഷങ്ങളായി കിടപ്പിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ക്രിസ്തുദാസിന്റെ നിലയിൽ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചത് നളിനകുമാരിയെ കടുത്ത നിരാശയിലാക്കിയിരുന്നു. മൂത്ത മകനെ ആശുപത്രിയിൽ പിതാവിനു കൂട്ടിരിക്കാൻ ഏർപ്പെടുത്തിയ ശേഷം വീട്ടിലെത്തി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. അരുൺ (ഇന്ത്യൻ ഓവർസീസ് ബാങ്ക്), അനൂപ് (ദുബായ്) എന്നിവർ മക്കളും ബിന്നി, ആമി മരുമക്കളുമാണ്. English Summary:
Husband dies after wife\“s suicide in Neyyattinkara due to severe grief over his deteriorating health. The tragic incident highlights the immense emotional toll of long-term illness and spousal loss in Kerala.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477687