search

‘അത് ക്ലോസ്ഡ് ചാപ്റ്റര്‍’; പിന്നാലെ സെക്രട്ടറിയുടെ പരിഹാസം, സ്വതന്ത്രനാകുമോ സുധാകരൻ?

LHC0088 3 hour(s) ago views 979
  



തിരുവനന്തപുരം∙ സിപിഎമ്മുമായി തനിക്കുള്ള പതിറ്റാണ്ടുകള്‍ നീണ്ട ബന്ധം ഉപേക്ഷിക്കാന്‍ മുതിര്‍ന്ന നേതാവ് ജി.സുധാകരന്‍ മനസ്സു കൊണ്ടു തയാറെടുക്കുമ്പോള്‍ രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത് അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പോരില്‍ സിപിഎമ്മിനു വെല്ലുവിളിയായി ജി.സുധാകരന്‍ കളത്തിലിറങ്ങുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം. കഴിഞ്ഞ ദിവസം കൂടിയ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റില്‍ ജി.സുധാകരനെക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ \“അത് ക്ലോസ്ഡ് ചാപ്റ്റര്‍\“ ആണെന്നാണ് മുതിര്‍ന്ന സംസ്ഥാന നേതാവ് പ്രതികരിച്ചത്. ഇതിനു ശേഷം തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജി.സുധാകരന്റെ കാര്യത്തില്‍ എന്തെങ്കിലും പരിഗണനയുണ്ടോ എന്ന ചോദ്യത്തിന് ഒരു പരിഗണനയും ഇല്ലെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത്. തുടര്‍ന്ന് ഗോവിന്ദനും മാധ്യമപ്രവര്‍ത്തകരും ചിരിക്കുന്ന വിഡിയോ സുധാകരന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.  
What you should read next

  • ജി.സുധാകരന് സീറ്റില്ല; പാലക്കാട് സരിൻ, തൃപ്പൂണിത്തുറയിൽ സ്വരാജ് Latest News
      

         
    •   
         
    •   
        
       


ജില്ലയില്‍ കഴിഞ്ഞ കുറേ നാളുകളായി നേരിടേണ്ടിവരുന്ന അവഗണനയ്‌ക്കൊപ്പം സംസ്ഥാന സെക്രട്ടറിയില്‍നിന്നു നേരിടേണ്ടിവന്ന അവഹേളനവുമാണ് പാര്‍ട്ടി അംഗത്വം പുതുക്കാതെ സമൂഹമാധ്യമത്തില്‍ അതൃപ്തി പരസ്യപ്പെടുത്തി രംഗത്തെത്താന്‍ സുധാകരനെ പ്രേരിപ്പിച്ചത്. \“സിപിഎം സംസ്ഥാന സെക്രട്ടറിയുടെ സമീപനം ഇതാണെങ്കില്‍ എന്തിനാണ് ഇനി അവിടെ നില്‍ക്കുന്നത്\“ എന്നാണ് സുധാകരന്‍ ഏറെ അടുപ്പമുള്ളവരോടു ചോദിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജി.സുധാകരന്‍ രംഗത്തെത്തുകയും യുഡിഎഫ് പിന്തുണ നല്‍കുകയും ചെയ്താല്‍ സിപിഎമ്മിന് അത് കടുത്ത വെല്ലുവിളിയാകും.  

ആലപ്പുഴ ജില്ലയിലാകെ എല്‍ഡിഎഫിനെ അതു പ്രതികൂലമായി ബാധിക്കാം. പാര്‍ട്ടി അംഗത്വമില്ലാതെ സ്വതന്ത്രനായി മത്സരിക്കുന്ന ജി.സുധാകരന്, ഇപ്പോഴത്തെ പാര്‍ട്ടിയുടെ പോക്കില്‍ അതൃപ്തിയുള്ള പാര്‍ട്ടി അനുഭാവികളുടെ ഉള്‍പ്പെടെ ശക്തമായ പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നത്. സുധാകരന്‍ കളത്തിലിറങ്ങിയാല്‍ പിന്തുണ നല്‍കുന്ന കാര്യത്തില്‍ യുഡിഎഫ് നേതൃത്വത്തിനും അനുകൂല സമീപനമാണെന്നാണു സൂചന.
What you should read next

  • കളമശേരി കോൺഗ്രസ് ഏറ്റെടുക്കുമോ? നടൻ രമേശ് പിഷാരടി തൃപ്പൂണിത്തുറയിൽ? ആത്മവിശ്വാസത്തിൽ യുഡിഎഫ്; ചർച്ചകൾ സജീവം Latest News
      

         
    •   
         
    •   
        
       


സിപിഎം ജില്ലാ, സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗവുമായി കഴിഞ്ഞ കുറേ നാളുകളായി ജി.സുധാകരന്‍ തുടര്‍ന്നു പോരുന്ന അസ്വാരസ്യങ്ങളാണ് ഒടുവില്‍ പാര്‍ട്ടിയില്‍നിന്നു പുറത്തേക്കു പോകുന്ന തരത്തിലുള്ള പൊട്ടിത്തെറിയിലേക്കു കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. സുധാകരന് സീറ്റ് കൊടുക്കേണ്ടതില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുത്ത ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റില്‍ ധാരണയായിരുന്നു. സുധാകരന്‍ മന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിവച്ച പല പദ്ധതികളുടെയും ഉദ്ഘാടനച്ചടങ്ങില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനും സുധാകരന്റെ പേരുള്ള ഫലകങ്ങള്‍ മാറ്റാനും നടന്ന ശ്രമങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് അനുകൂല വേദികളില്‍ സുധാകരന്‍ എത്തുകയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തതിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടാകുകയും ചെയ്തു. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി സുധാകരന്‍ രൂക്ഷവിമര്‍ശനവും നടത്തി.
What you should read next

  • അവർ പറഞ്ഞു, ‘പെരുമ്പളത്താണേൽ ജോലിയില്ല’! വഴിയിൽ പ്രസവിക്കേണ്ടി വന്നവർ ഏറെ, മുടങ്ങിയ വിവാഹങ്ങളും; തുറക്കുന്നത് സ്വപ്നങ്ങളുടെ മഴവിൽപാലം Life +
      

         
    •   
         
    •   
        
       


താന്‍ ദേവസ്വം മന്ത്രി ആയിരുന്നപ്പോള്‍ ശബരിമലയിലെ ഒരു സ്വര്‍ണപ്പാളിയും ആരും കൊണ്ടുപോയില്ലെന്നും താനിരുന്ന മൂന്നരവര്‍ഷം ഒരു അഴിമതിയും നടന്നിട്ടില്ലെന്നുമുള്ള സുധാകരന്റെ പ്രതികരണം സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയിരുന്നു. സുധാകരനെ അനുനയിപ്പിക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തോടെ ജില്ലാ നേതൃത്വം നീക്കം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനു പിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ പരിഹാസത്തില്‍ മുറിവേറ്റ് സുധാകരന്‍ അറ്റകൈ പ്രയോഗത്തിനൊരുങ്ങുന്നത്.  
JUST IN


  • 1 MINUTE AGO   ‘അത് ക്ലോസ്ഡ് ചാപ്റ്റര്‍’; പിന്നാലെ സെക്രട്ടറിയുടെ പരിഹാസം, സ്വതന്ത്രനാകുമോ സുധാകരൻ? Latest News
      

         
    •   
         
    •   
        
       

  • 3 MINUTES AGO   ദീർഘകാല നിക്ഷേപം ലക്ഷ്യമിടുന്നവർക്കായി തീമാറ്റിക് ഫണ്ട്; ഭാവിസാധ്യത അറിഞ്ഞു നിക്ഷേപിക്കാം Personal Finance
      

         
    •   
         
    •   
        
       

  • 3 MINUTES AGO   സിസിടിവി ക്യാമറ ഉണ്ടായിട്ട് എന്തു കാര്യം? മുഖം മറച്ചെത്തിയ മോഷ്ടാവ് 40 പവൻ സ്വർണം കവർന്നു Palakkad
      

         
    •   
         
    •   
        
       
VIEW MORE
English Summary:
G. Sudhakaran\“s “Closed Chapter“: Political Kerala is abuzz with speculation as senior leader G. Sudhakaran contemplates a significant move away from the CPM, potentially contesting from Ambalappuzha. Discover the latest developments and political implications.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166599