search

ഹൈഡ്രജൻ ബലൂണിനൊപ്പം പറന്നുയർന്ന് കുഞ്ഞിന്റെ ബ്രേസ്‌ലറ്റ്; മരത്തിൽ കയറി തിരിച്ചെടുത്തു

LHC0088 3 hour(s) ago views 380
  



കോഴിക്കോട് ∙ ഹൈഡ്രജൻ ബലൂണിൽ തൂങ്ങി ആകാശത്തേക്കുയർന്നു വലിയ മരത്തിൽ ഉടക്കി നിന്ന സ്വർണ ബ്രേസ്‌ലറ്റ് മൊകവൂർ ചിറ്റടിക്കടവ് വടക്കേ പാപ്പിനി സന്തോഷ് കുമാർ സാഹസികമായി മരത്തിൽ കയറി എടുത്തു കുഞ്ഞിനു നൽകി. മൊകവൂർ കാമ്പുറത്തു കാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയ കുടുംബത്തിലെ കു‍ഞ്ഞിന്റെ ബ്രേസ്‌ലറ്റ് ആണു ബലൂണിനൊപ്പം പറന്നുയർന്നത്. ഉത്സവം ഒന്നാം ദിവസമായ ഞായറാഴ്ച രാത്രി 11ന് ആയിരുന്നു സംഭവം. ഉത്സവപ്പറമ്പിൽ നിന്നു വാങ്ങിയ ഹൈഡ്രജൻ ബലൂൺ രക്ഷിതാക്കൾ കുഞ്ഞിന്റെ കയ്യിലെ ബ്രേസ്‌ലറ്റിൽ കെട്ടി വച്ചു.

എന്നാൽ ബ്രേസ്‌ലറ്റിന്റെ കൊളുത്ത് അഴിഞ്ഞു. അതോടെ ബ്രേസ്‌ലറ്റ് സഹിതം ബലൂൺ പറന്നുയർന്നു. ബലൂൺ ശരവേഗത്തിൽ പറന്നു കാഴ്ചയിൽ നിന്നു മറഞ്ഞു. പിന്നീട് അഗ്നിരക്ഷാസേന പരിശോധിച്ചപ്പോൾ തൊട്ടടുത്തുള്ള വലിയ പാലമരത്തിന്റെ മുകളിൽ ഉടക്കി നിൽക്കുന്നതായി കണ്ടു. വലിയ വണ്ണമുള്ള പാല മരത്തിൽ കയറാനും പ്രയാസമാണ്. പുലർച്ചെ രണ്ടരയോടെ സന്തോഷ് കുമാർ സാഹസപ്പെട്ടു പാലമരത്തിൽ കയറി. തൊട്ടടുത്ത വലിയ തെങ്ങിലെ ഓല പാലമരത്തോടു ചേർന്നു നിന്ന ഭാഗത്താണു ബലൂൺ ഉടക്കി നിന്നത്. സന്തോഷ് കുമാർ മുകളിൽ എത്തിയപ്പോൾ ബലൂൺ ഉടക്ക് വിട്ടു വീണ്ടും ഉയർന്നു. പെട്ടെന്നു കയ്യിലെ വലിയ തോട്ടി ഉപയോഗിച്ചു ബലൂണിനെ തടഞ്ഞു. അതിലെ നൂൽ തോട്ടിയിൽ ഉടക്കി. പിന്നീട് മെല്ലെ ബലൂണും ബ്രേസ്‌ലറ്റും സന്തോഷ് കുമാർ കൈക്കലാക്കി. സന്തോഷ് കുമാർ തന്നെ ബ്രേസ്‌ലറ്റ് കുഞ്ഞിന്റെ കയ്യിൽ വച്ചു കൊടുത്തു. English Summary:
Child\“s golden bracelet, accidentally tied to a hydrogen balloon, soared into the sky and got stuck in a tall tree. A brave individual scaled the tree and successfully retrieved the precious item for the child.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166555